‘അപ്പുവിന്റെ ഓർമ്മകൾക്ക് മരണമില്ല’; പുനീത് രാജ്കുമാറിന്റെ അവസാനത്തെ സിനിമ ‘ജെയിംസ്’ വരവേറ്റ് സിനിമാലോകം
ബാലതാരമായി അരങ്ങേറ്റം കുറിച്ച് കന്നഡ സിനിമാ ലോകത്തിന്റെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളായി മാറിയ നടനാണ് പുനീത് രാജ്കുമാര്. കന്നഡ സിനിമാ ലോകത്തെ ആഘോഷമായിരുന്നു പുനീത് രാജ്കുമാര്. ഇതിഹാസ നടന് രാജ്കുമാറിന്റെ മകന് എന്ന നിലയില്‍ ആദ്യം പ്രേക്ഷകരുടെ അരുമയായിരുന്നു പുനീത്. അങ്ങനെയിരിക്കിയാണ് നാല്പത്തിയാറാം വയസ്സില്‍ അദ്ദേഹത്തിനെ മരണം തട്ടിയെടുത്തത്. കന്നഡ ചിത്രങ്ങളുടെ സൂപ്പര്‍ഹിറ്റ് നായകനായി നിറഞ്ഞു നില്‍ക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണം. കന്നഡ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ഒന്നായിരുന്നു അദ്ദേഹത്തിന്റെ മരണവാര്‍ത്ത. ഇപ്പോഴും പ്രേക്ഷകര്‍ക്ക് അദ്ദേഹത്തിന്റെ വിയോഗം ഉള്‍കൊള്ളാന്‍ ആയിട്ടില്ല.
പുനീത് രാജ്കുമാറിന്റേതായി ‘യുവരത്ന’യെന്ന ചിത്രമാണ് അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ബാലതാരമായി വന്ന അപ്പു എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ ആദ്യം പിടിച്ചുപറ്റിയത്. അതുകൊണ്ട് തന്നെ ആ ചിത്രത്തിന് ശേഷം അദ്ദേഹത്തെ അപ്പു എന്നാണ് എല്ലാവരും വിളിക്കുന്നത്. 2017ല്‍ പുറത്തിറങ്ങിയ പുനീത് അഭിനയിച്ച ചിത്രം ‘രാജകുമാര’ കന്നഡത്തിലെ സര്‍വകാല ബോക്സ് ഓഫീസ് റെക്കോഡുകളും ബേധിച്ച് മുന്നേറിയ ചിത്രമായിരുന്നു. 2021 ഒക്ടോബര്‍ 29ന് പുനീത് രാജ്കുമാര് മരിച്ചത്.
ഇന്ന് പുനീതിന്റെ പിറന്നാള്‍ ദിവസമാണ്. താര്ത്തിന്റെ അവസാന ചിത്രം ‘ജെയിംസ്’ ഇന്നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. തിയേറ്ററില്‍ ഈ ചിത്രം കാണാന്‍ ഇരിക്കുമ്പോള്‍ കരയാതിരിക്കാന്‍ പാടുപെടുമെന്നാണ് ആരാധകര്‍ പറയുന്നത്. അപ്പുവിന്റെ പിറന്നാള്‍ ആഘോഷങ്ങളെല്ലാം ഇന്നലെ മുതല്‍ എല്ലായിടത്തും തുടങ്ങിയിരുന്നു. ഒരു കന്നഡ ചിത്രത്തിന്റെ റെക്കോര്‍ഡ് സ്ക്രീനിംഗാണ് ‘ജെയിംസ് എന്ന ചിത്രത്തിന് ലഭിക്കുന്നത്. വന്‍ വരവേല്‍പ്പാണ് ചിത്രത്തിന് ഇതിനോടകം ലഭിക്കുന്നത്. നിരവധി താരങ്ങളാണ് ഈ ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്.
ചിത്രത്തിന് എല്ലാ വിധ ആശംസകള്‍ നേര്‍ന്ന് മലയാളത്തിന്രെ താരരാജാവ് മോഹന്‍ലാലും രംഗത്തെത്തിയിട്ടുണ്ട്. മോഹന്‍ലാലിന് അടുത്ത വ്യക്തിബന്ധമുള്ള ആളായിരുന്നു പുനീത്. പുനീതിന്റെ കുടുംബമായും വളരെ അടുപ്പമാണ് മോഹന്‍ലാലിന്. ”പ്രിയ പുനീത്, നിങ്ങളുടെ ചിത്രം ജെയിംസ് ഒരു ഗംഭീര സിനിമയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങളുടെയെല്ലാം ഹൃദയങ്ങളില്‍ ഈ ചിത്രത്തിന് ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കും. ഞങ്ങള്‍ക്ക് നിങ്ങളെ മിസ് ചെയ്യുന്നു,” എന്നായിരുന്നു ജെയിംസ് ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം മോഹന്‍ലാല്‍ കുറിച്ച വാക്കുകള്‍. പുനീതിന്റെ മൈത്രി എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്.
ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്ന ഈ ചിത്രത്തില്‍
പുനീതിന്റെ സഹോദരന് ശിവ്രാജ്കുമാര് ആയിരുന്നു ഡബ് ചെയ്തത്. കിഷോര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കിഷോര്‍ പതികൊണ്ടയാണ് ‘ജെയിംസ്’ എന്ന ചിത്രം നിര്‍മിക്കുന്നത്. ചരണ്‍ രാജ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ദീപു എസ് കുമാറാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. അതേസമയം പുനീത് രാജ്കുമാറിന്റേതായി പ്രഖ്യാപിക്കപ്പെട്ടിരുന്ന മറ്റൊരു ചിത്രമായ ‘ദ്വൈത്വ’. ഈ ചിത്രത്തിന്റെ ഭാവിയെന്തായിരിക്കും എന്ന ആശങ്കയിലാണ് ആരാധകര്‍ ഇപ്പോള്‍. ചിത്രത്തിന്റെ ഷൂട്ടിംങ് ഒന്നും തന്നെ തുടങ്ങിയിരുന്നില്ല.