യോദ്ധ സിനിമയിലെ അശോകേട്ടന്റെ സ്വന്തം വിക്രുവിനെ ഓർമ്മയുണ്ടോ?; യോദ്ധയിലെ വിശേഷങ്ങൾ പങ്കുവച്ചു  വിനീത് അനിൽ
1 min read

യോദ്ധ സിനിമയിലെ അശോകേട്ടന്റെ സ്വന്തം വിക്രുവിനെ ഓർമ്മയുണ്ടോ?; യോദ്ധയിലെ വിശേഷങ്ങൾ പങ്കുവച്ചു വിനീത് അനിൽ

1992 സംഗീത് ശിവൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് സിനിമയാണ് യോദ്ധ. മോഹൻലാൽ, ജഗതി ശ്രീകുമാർ, മധൂ മാസ്റ്റർ സിദ്ധാർത്ഥ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴും മലയാളികളുടെ മനസ്സിൽ യോദ്ധ എന്ന സിനിമയും അതിലെ കഥാപാത്രങ്ങളായ അപ്പുക്കുട്ടനും അശോകനുമെല്ലാം മായാതെ നിൽക്കുന്നുണ്ട്. യോദ്ധയിലെ വിക്രു എന്ന കഥാപാത്രത്തെയും ആരാധകർ മറക്കാൻ സാധ്യതയില്ല.

ശത്രുവായ അപ്പുക്കുട്ടനെ അശോകൻ മലർത്തിയടിക്കുമ്പോൾ പൂർണ്ണ പിന്തുണ നൽകി എപ്പോഴും കൂടെ നിൽക്കുന്ന താരമാണ് വിക്രു. മാസ്റ്റർ വിനീതാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. പത്തോളം സിനിമകളിൽ മാസ്റ്റർ വിനീത് ബാലതാരമായി തന്നെ അഭിനയിച്ചു. വർഷങ്ങൾക്കു ശേഷം സംവിധായകനായും താരം ആരാധകർക്കു മുന്നിലെത്തി. ഇപ്പോഴിതാ വിനീത അനിൽ യോദ്ധയിലെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും യോദ്ധയിൽ മോഹൻലാലിനൊപ്പം അഭിനയിച്ച കുട്ടിയല്ലേ എന്ന് പറഞ്ഞ് ആരാധകർ തിരിച്ചറിയുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് വിനീത അനിൽ പറയുന്നു. ലാലേട്ടനും സംഗീത് ശിവൻ സാറും ജഗതി സാറും തന്നോട് വളരെ സ്നേഹത്തോടെയാണ് ലൊക്കേഷനിൽ പെരുമാറിയതെന്നും താരം പറയുന്നു. അതുപോലെ തന്നെ സിനിമയിലെ പല തമാശകളും ലാലേട്ടനും ജഗതി ശ്രീകുമാറും ആ സമയത്ത് തന്നെ ഉണ്ടാക്കിയതാണെന്നും താരം പറയുന്നുണ്ട്.

സിനിമയിൽ ലാലേട്ടൻ കളരി ചെയ്യുന്ന ഒരു രംഗമുണ്ട്. അത് മാസ്റ്റർ പറഞ്ഞു കൊടുക്കുമ്പോൾ വളരെക്കാലമായി കളരിയും ചെയ്തു പരിചയമുള്ള വ്യക്തിയെ പോലെ, അത്രയും ഒറിജിനാലിറ്റിയോടു കൂടിയായിരുന്നു ലാലേട്ടൻ ചെയ്തത്. ലാലേട്ടനുള്ള മെയ് വഴക്കം മറ്റൊരു താരത്തിനുമുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും വിനീത് പറഞ്ഞു.

പല സീനുകളിലും മോഹൻലാലും ജഗതി ശ്രീകുമാറും പരസ്പരം വളരെ പെട്ടെന്ന് തമാശകളും കൗണ്ടറുകളും പറയുന്നത് കേട്ട് തനിക്ക് പോലും ശരി വന്നിട്ടുണ്ടെന്നും താരം പറയുന്നു. വളരെയധികം കംഫർട്ടബിളായി അഭിനയിച്ച സിനിമ കൂടിയായിരുന്നു യോദ്ധ. സിനിമയിലെ പല രംഗങ്ങളുടേയും ഷൂട്ടിംഗ് ഇപ്പോഴും താരത്തിന്റെ മനസ്സിൽ മായാതെ ഉണ്ട്. ഇപ്പോഴും അതിന്റെ ഓർമ്മകൾ താരത്തിന് ഏറെ മധുരം നൽകുന്നത് തന്നെയാണ്. വർഷങ്ങൾക്കു ശേഷം സംവിധായകനായി വിനീത അനിൽ വീണ്ടും മലയാളികൾക്ക് മുന്നിലെത്തി.