ശങ്കറിനെ വിലക്കണം…200 കോടിക്ക് മുകളിൽ ബഡ്ജറ്റ്… 40 കോടി പ്രതിഫലം… നിർമ്മാതാക്കൾ ഹൈക്കോടതിയിൽ
1 min read

ശങ്കറിനെ വിലക്കണം…200 കോടിക്ക് മുകളിൽ ബഡ്ജറ്റ്… 40 കോടി പ്രതിഫലം… നിർമ്മാതാക്കൾ ഹൈക്കോടതിയിൽ

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മൂല്യമുള്ള സംവിധായകരിൽ ഒരാളാണ് തമിഴ് സംവിധായകൻ ശങ്കർ. ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കിക്കൊണ്ട് ഇന്ത്യൻ സിനിമയുടെ മുഖമുദ്രയായി മാറിയ ശങ്കർ തമിഴ് സിനിമാ ലോകത്ത് നൽകിയ സംഭാവന ചെറുതൊന്നുമല്ല. ലോക നിലവാരത്തിലേക്ക് മേക്കിങ് കൊണ്ട് തമിഴ് സിനിമയിലെ ഉയരങ്ങളിലേക്ക് എത്തിക്കാനും പുതിയ സ്വപ്നങ്ങൾ കാണാനും അസാധ്യമെന്നു തോന്നുന്ന ഉദ്യമങ്ങൾ നാളിതുവരെയായി ശങ്കർ ചെയ്തുപോരുന്നു. സിനിമാപ്രേമികളുടെ ഇഷ്ട സംവിധായകൻ ഇപ്പോൾ സിനിമാമേഖലയിൽ കടുത്ത പ്രതിസന്ധികളാണ് നേരിടുന്നത്. ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനെ വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമുഖ നിർമാണ കമ്പനി കോടതിയെ സമീപിച്ചിരിക്കുകയാണ്. ശങ്കറിനെ വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമുഖ നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് ആണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. കമൽഹാസനെ നായകനാക്കി കൊണ്ട് ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഇന്ത്യൻ 2’ വലിയ ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം 1996 ശങ്കർ സംവിധാനം ചെയ്ത ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ഒരുങ്ങുന്നത്. ആരാധകർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ അണിയറ വിശേഷങ്ങൾ അത്ര സുഖകരമല്ല.

ഇതിനോടകം 236 കോടി രൂപ ചിത്രത്തിന് ചെലവഴിച്ചിട്ടുണ്ട്, എന്നാൽ 150 കോടി രൂപ ബഡ്ജറ്റ് ആയിരുന്നു ചിത്രം തുടങ്ങുന്നതിനുമുമ്പ് നിശ്ചയിച്ചിരുന്നതെന്ന് നിർമ്മാണ കമ്പനി പരാതിയിൽ പറയുന്നു. ചിത്രം സംവിധാനം ചെയ്യുന്നതിന് വേണ്ടി 40 കോടി രൂപയാണ് പ്രതിഫലമായി ശങ്കർ ആവശ്യപ്പെട്ടതെന്ന് 14 കോടി രൂപ ഇതിനോടകം നൽകി കഴിഞ്ഞു എന്നും ബാക്കി 26 കോടി രൂപ നൽകാൻ തയ്യാറാണെന്നും നിർമാതാക്കൾ വ്യക്തമാക്കുന്നു. എന്നാൽ ‘ഇന്ത്യൻ 2’ പൂർത്തിയാക്കാതെ ശങ്കർ മറ്റ് ചിത്രങ്ങൾ ചെയ്യാൻ ആരംഭിക്കുന്നു, അതുകൊണ്ട് ശങ്കറിനെ വിലക്കണമെന്ന് ലൈക്ക കമ്പനി ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ ശങ്കറിനെ വിലക്കണമെന്ന് നിർമ്മാണ കമ്പനിയുടെ ആവശ്യത്തെ കോടതി അംഗീകരിച്ചിട്ടില്ല. ചിത്രം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതി ശങ്കറിന് നോട്ടീസ് അയച്ചിട്ടുണ്ട്. ചിത്രം ഉപേക്ഷിക്കുമോ എന്ന ആശങ്കയിലാണ് നിർമാതാക്കൾ.

Leave a Reply