മോഹൻലാലിനെ ഇടിക്കൂട്ടിലിടാൻ പ്രിയദർശൻ; ആ മെഗാഹിറ്റ് കൂട്ടുകെട്ട് വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക്
നല്ല സൗഹൃദങ്ങൾ ഉള്ളിടത്ത് എപ്പോഴും വിജയം ഉണ്ടാകാറുണ്ട്. അത് ഏതു മേഖലകൾ എടുത്തു നോക്കിയാലും അങ്ങനെതന്നെയാണ്. സുഹൃത്തുക്കൾ ചേർന്ന് വിജയമുണ്ടാകുന്നത് നാം ഒരുപാട് കണ്ടത് സിനിമാലോകത്ത് ആണ്. ആ കാര്യത്തിന് ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് മോഹൻലാലും പ്രിയദർശനും. ഇരുവരും വർഷങ്ങളായി സുഹൃത്തുക്കളാണ്. ആ സൗഹൃദം വളരെ മികച്ച സിനിമകൾ സമ്മാനിച്ചിട്ടുണ്ട്. മികച്ച സിനിമകൾ മാത്രമായിരുന്നില്ല ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റാണ്. പുറത്തിറങ്ങിയ നിരവധി ചിത്രങ്ങൾ വലിയ വിജയം ആയിരുന്നു ബോക്സ് ഓഫീസിൽ നേടിയത്.
മലയാളികൾ ഇത്രയേറെ ഇഷ്ടപ്പെടുന്ന സംവിധായകൻ നായകൻ കൂട്ടുകെട്ട് വേറെയുണ്ടോ എന്ന് സംശയമാണ്. ചിത്രം, താളവട്ടം, മിന്നാരം, മിഥുനം, വന്ദനം, തേൻമാവിൻ കൊമ്പത്ത്, കിലുക്കം, ബോയിങ് ബോയിങ് തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകൾ ഈ കൂട്ടുകെട്ടിൽ പുറത്ത് വന്നിട്ടുണ്ട്. അടുത്തിടെ നൂറ് കോടി ബഡ്ജറ്റിൽ ഒരുങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് പ്രിയദർശനി സംവിധാനത്തിൽ അവസാനം ഇറങ്ങിയ മോഹൻലാൽ ചിത്രം. മരക്കാർ അറബിക്കടലിലെ സിംഹം എന്ന ചിത്രത്തിന് ശേഷം ഈ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. നേരത്തെ തന്നെ ചിത്രവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിരുന്നുവെങ്കിലും കൂടുതലായി ഒന്നും അറിയാൻ സാധിച്ചിരുന്നില്ല.
ബോക്സിങ് പശ്ചാത്തലം ആയുള്ള ചിത്രത്തിന് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത് എന്നാണ് വിവരം. മോഹൻലാൽ ബോക്സിങ് പരിശീലിക്കുന്ന വിഡിയോസും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ കുറച്ചുനാൾ മുമ്പ് വൈറൽ ആയിരുന്നു. അത് പ്രിയദർശൻ ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പായിരുന്നു എന്നുവേണം കരുതാൻ. മോഹൻലാലും ബോക്സിഗും തമ്മിലുള്ള ബന്ധം മലയാളികൾക്ക് ഏറെ സുപരിചിതമാണ്. എന്നാൽ ഈ ചിത്രം എപ്പോൾ സംഭവിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രിയദർശൻ ഇനി സംവിധാനം ചെയ്യാൻ പോകുന്നത് യുവതാരം ഷെയിൻ നിഗത്തെ നായകനായി എത്തുന്ന സിനിമയാണ്.
ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തും എന്നാണ് വിവരം. ഹിന്ദിയിൽ അക്ഷയ് കുമാറിനെ നായകനാക്കി ഒരു മലയാള സിനിമയുടെ റീമേക്ക് ചെയ്യാനും അദ്ദേഹത്തിന് പ്ലാൻ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ രണ്ട് സിനിമകൾക്ക് ശേഷം ആയിരിക്കും മോഹൻലാലുമായുള്ള ചിത്രം ആരംഭിക്കുക.