ആശുപത്രിയിൽ ബോധമില്ലാതെ കിടന്നപ്പോൾ പ്രണവ് മോഹൻലാലിൻ്റെ പേര് കേട്ട് ചാടി എഴുന്നേറ്റു; പ്രണവിനോടുള്ള ക്രഷ് തുറന്നു പറഞ്ഞ് നടി കൃതിക
1 min read

ആശുപത്രിയിൽ ബോധമില്ലാതെ കിടന്നപ്പോൾ പ്രണവ് മോഹൻലാലിൻ്റെ പേര് കേട്ട് ചാടി എഴുന്നേറ്റു; പ്രണവിനോടുള്ള ക്രഷ് തുറന്നു പറഞ്ഞ് നടി കൃതിക

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പ്രണവ് മോഹൻലാൽ. മോഹൻലാലിൻ്റെ മകൻ എന്ന പേരിൽ മലയാളികൾക്ക് സുപരിചിതനായ താരം ഇപ്പോൾ വെള്ളിത്തിരയിൽ തനതായ സ്ഥാനം നേടിയെടുത്തിരിക്കുകയാണ്. ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ച താരം, ഇപ്പോൾ മലയാളത്തിലെ മുൻ നിര യുവ താരങ്ങളിലൊരാളാണ്. ആദി, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം തുടങ്ങിയ സിനിമകളിലെ താരത്തിന്റെ അഭിനയം ആരാധകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

അഭിനയത്തിനു പുറമേ നല്ലൊരു വ്യക്തി കൂടിയാണ് അപ്പു എന്ന് വിളിക്കുന്ന പ്രണവ് മോഹൻലാൽ. താര ജട തീർത്തും ഇല്ലാത്ത പ്രണവ് യാത്രകളെ പ്രണയിക്കുന്ന വ്യക്തി കൂടിയാണ്. ഇപ്പോഴിതാ പ്രണവ് മോഹൻലാലിനോടുള്ള ക്രഷ് വെളിപ്പെടുത്തിയിരിക്കുകയാണ് യുവനടി കൃതിക. ആദി എന്ന സിനിമയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. അമൃത ടിവിയിലെ പറയാം നേടാം എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് പ്രണവ് മോഹൻലാലിനോടുള്ള ഇഷ്ടത്തെ കുറിച്ച് താരം വെളിപ്പെടുത്തുന്നത്.

ആദി എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് തനിക്ക് ആളോട് ഭയങ്കര ക്രഷ് ഉണ്ടായിരുന്നെന്നും എന്നാൽ പറഞ്ഞിട്ടൊന്നും ഇല്ലെന്നും താരം പറയുന്നു. ആദി സിനിമ കഴിഞ്ഞ സമയത്ത് തനിക്ക് അപ്പൻ്റിക്സ് ഓപ്പറേഷൻ കഴിഞ്ഞ് ആശുപത്രിയിൽ കിടക്കുകയായിരുന്നു. അന്ന് പത്താം ക്ലാസ് കഴിഞ്ഞ സമയം കൂടിയാണ്. ഓപ്പറേഷൻ കഴിഞ്ഞ് സെഡേഷൻ തന്നു ബോധം ഇല്ലാതിരുന്ന സമയത്ത് തന്നെ കാണാൻ പ്രണവ് മോഹൻലാൽ എത്തിയെന്നും താരം പറഞ്ഞു.

തൻ്റെ ചേച്ചി വന്ന്, ‘ഒന്ന് എണീറ്റേ, ദേ പ്രണവ് മോഹൻലാൽ വന്നിട്ടുണ്ട്’ എന്ന് പറഞ്ഞു. അത് കേട്ടപ്പോൾ തന്നെ താൻ ചാടി എണീക്കുകയായിരുന്നു എന്നാണ് താരം പറയുന്നത്. കാരണം തനിക്ക് അത്രയധികം ക്രഷ് പ്രണവ് മോഹൻലാലിനോട് ഉണ്ടായിരുന്നെന്നും പറയുന്നു. മാത്രമല്ല, പ്രണവ് ഒരു നല്ല മനുഷ്യനാണെന്നും പാവമാണെന്നും കൃതിക പറയുന്നുണ്ട്.

അതുപോലെ തന്നെ എപ്പോഴും സ്മൈലിങ് ഫെയ്സോഡു കൂടിയ പ്രണവിനെയാണ് താൻ കാണുന്നത്. മാത്രമല്ല ഗിത്താറും വായിക്കും. ഏതൊരു പെൺകുട്ടിക്കും പ്രണവിന്റെ ഈ സ്വഭാവങ്ങൾ കാണുമ്പോൾ ഓട്ടോമാറ്റിക്കായി ഒരു അട്രാക്ഷനും ഇഷ്ടവുമൊക്കെ തോന്നുമെന്നും താരം പറയുന്നു. തനിക്കും അതുപോലെ തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ അത്തരത്തിലുള്ള ഇഷ്ടങ്ങൾ ഒന്നുമില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ തന്നെ മോഹൻലാലിന്റേയും കടുത്ത ആരാധികയാണ് കൃതിക പ്രതീപ്.