‘പറയാന്‍ ആഗ്രഹിച്ച സന്ദേശം കൃത്യമായി കമ്മ്യൂണിക്കേറ്റ് ആയി എന്നതാണ് വാത്തിയുടെ വിജയം’ ; വൈറല്‍ കുറിപ്പ്
1 min read

‘പറയാന്‍ ആഗ്രഹിച്ച സന്ദേശം കൃത്യമായി കമ്മ്യൂണിക്കേറ്റ് ആയി എന്നതാണ് വാത്തിയുടെ വിജയം’ ; വൈറല്‍ കുറിപ്പ്

ധനുഷിനെ കേന്ദ്രകഥാപാത്രമാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ചിത്രമാണ് വാത്തി. ഫെബ്രുവരി 17-ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച അഭിപ്രായങ്ങളുമായാണ് മുന്നേറുന്നത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ മലയാളി നടി സംയുക്തയാണ് നായിക. എല്ലായിടത്തു നിന്നും പോസിറ്റീവ് പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ‘തിരുച്ചിത്രമ്പലം’ എന്ന ചിത്രത്തിലൂടെ വന്‍ വിജയം കൈവരിച്ച ധനുഷ് ഇത്തവണ ‘വാത്തി’യായി എത്തി അടുത്ത വിജയകുതിപ്പിലേക്ക് യാത്രയാകുന്നു എന്നാണ് ആരാധകരുടെ പക്ഷം. അതുപോലെ, കുടുംബസമേതം കാണേണ്ടേ ചിത്രമാണ് ‘വാത്തി’ എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

Vaathi/ Sir Movie Review - Bollymoviereviewz

മലയാളിതാരം സംയുക്ത മേനോനാണ് ധനുഷിന്റെ നായികയായി എത്തുന്നത്. ധനുഷിനെ കൂടാതെ, സമുദ്രക്കനി, നരേന്‍, ഇളവരസ്, തെലുങ്ക് താരം സായ്കുമാര്‍, മലയാളി താരങ്ങളായ പ്രവീണ, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബാലമുരുകന്‍ എന്ന അധ്യാപകന്റെ ജീവിതകഥയാണ് ‘വാത്തി’ എന്ന ചിത്രം പറയുന്നത്. ഒരു കുഗ്രാമത്തിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി തന്റെ ജീവിതം പോലും വകവയ്ക്കാതെ പോരാടിയ ഒരു അധ്യാപകന്റെ ത്രസിപ്പിക്കുന്ന കഥയാണ് വാത്തിയുടെ പ്രമേയം. ആ അധ്യാപകന് മുന്നില്‍ കാലഘട്ടം നമിച്ചു നിന്നതിന്റെ സത്യസന്ധമായ ആവിഷ്‌കാരമായിരിക്കുകയാണ് തെലുങ്ക് സംവിധായകന്‍ വെങ്കി ആറ്റ്ലുരി കഥയെഴുതി സംവിധാനം ചെയ്ത ‘വാത്തി’.

Vaathi Movie Review: Dhanush Can Never Go Wrong & Even The Script Is Backing Him Well This Time

ഇപ്പോഴിതാ, വാത്തി എന്ന സിനിമ കണ്ട ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച കുറിപ്പാണ് വൈറലാകുന്നത്. വാത്തി പറയാന്‍ ആഗ്രഹിച്ച സന്ദേശം കൃത്യമായി കമ്മ്യൂണിക്കേറ്റ് ആയി എന്നതാണ് വാത്തിയുടെ വിജയമെന്നാണ് ആരാധകന്‍ കുറിക്കുന്നത്. വിദ്യാഭ്യാസം എന്നത് കച്ചവടമായി മാറിയത് എങ്ങനെ എന്ന് സിനിമ കൃത്യമായി വരച്ചിടുന്നുണ്ടെന്നും മൊത്തത്തില്‍ നല്ലൊരു ക്യൂട്ടായ സിനിമയാണ് വാത്തിയെന്നും അരാധകന്‍ പറയുന്നു.

Vaathi Movie Review: Dhanush is the only saving grace of this Venky Atluri film - India Today

കുറിപ്പിന്റെ പൂര്‍ണ്ണരൂപം….

വാത്തി സിനിമ കണ്ടു.
1999ലെ അടല്‍ ബിഹാരി വാജ്പേയ് സര്‍ക്കരാണ് ബാലവേല നിരോധിക്കുന്നത്. അതിന് മുമ്പുള്ള ഗ്രാമങ്ങളുടെ ഒരു നേര്‍ച്ചിത്രം കൂടിയാണ് ഈ സിനിമ.
വിദ്യാഭ്യാസം എന്നത് കച്ചവടമായി മാറിയത് എങ്ങനെ എന്ന് സിനിമ കൃത്യമായി വരച്ചിടുന്നുണ്ട്. 90കളില്‍ തുടങ്ങി ഇത് വരെയുള്ള കച്ചവടത്തിന്റെ പരിണാമവും കാണാന്‍ പറ്റും.
വാത്തി പറയാന്‍ ആഗ്രഹിച്ച സന്ദേശം കൃത്യമായി കമ്മ്യൂണിക്കേറ്റ് ആയി എന്നതാണ് വാത്തിയുടെ വിജയം.

Vaathi Full HD Movie leaked online by Tamilrocker Filmyzilla Ibomma Kuttymovies Isaimini Tamilmv Moviesda Masstamilan Movierulz

ധനുഷ് എന്ന നടന്‍ ഏതാണ്ട് ഒറ്റയ്ക്കാണ് സിനിമയെ കൊണ്ടു പോകുന്നത്. ഒപ്പം ജി.വി പ്രകാശിന്റെ മ്യൂസിക്കും. തെലുങ്ക് ഡയറക്ടറായത് കൊണ്ട് വൈകാരിക സന്ദര്‍ഭങ്ങളില്‍ ഓവര്‍ ഇമോഷണ്‍സ് കൊണ്ട് വന്നതിനെ ജി.വി പ്രകാശിന്റെ മ്യൂസിക്കും ധനുഷിന്റെ സബ്റ്റില്‍ ആക്ടിംഗ് പലയിടത്തും രക്ഷപ്പെടുത്തി.

Vaathi' starring Dhanush, Samyuktha to hit theatres on Feb 17, Vaathi movie release

സംയുക്ത എന്ന നായികയാണ് സിനിമയുടെ ഏക പോരായ്മ. അവരെക്കൊണ്ട് പറ്റുന്നില്ല എന്നൊരു ഫീലാണ്. മൊത്തത്തില്‍ നല്ലൊരു ക്യൂട്ടായ സിനിമയാണ്. കഥ പ്രെഡിക്റ്റബിളാണെങ്കിലും കണ്ടിരിക്കുന്നവര്‍ക്ക് ഇഷ്ടമാകുന്ന തരത്തില്‍ എടുത്തിട്ടുണ്ട്.

Vaathi on Spotify