‘വാത്തി’ കണ്ടു കൊണ്ടിരിക്കെ എനിക്ക് എന്റെ പഠന കാലഘട്ടം ഓര്‍മ്മ വന്നു’; കിടിലന്‍ സിനിമ ! ധനുഷിന്റെ വാത്തിയെ കുറിച്ച് ആരാധകന്റെ കുറിപ്പ്
1 min read

‘വാത്തി’ കണ്ടു കൊണ്ടിരിക്കെ എനിക്ക് എന്റെ പഠന കാലഘട്ടം ഓര്‍മ്മ വന്നു’; കിടിലന്‍ സിനിമ ! ധനുഷിന്റെ വാത്തിയെ കുറിച്ച് ആരാധകന്റെ കുറിപ്പ്

ധനുഷിനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രമാണ് വാത്തി. ഫെബ്രുവരി 17-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മലയാളിതാരം സംയുക്ത മേനോനാണ് ധനുഷിന്റെ നായികയായി എത്തുന്നത്. ധനുഷിനെ കൂടാതെ, സമുദ്രക്കനി, നരേന്‍, ഇളവരസ്, തെലുങ്ക് താരം സായ്കുമാര്‍, മലയാളി താരങ്ങളായ പ്രവീണ, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Vaathi/ Sir Movie Review - Bollymoviereviewz

ബാലമുരുകന്‍ എന്ന അധ്യാപകന്റെ ജീവിതകഥയാണ് ‘വാത്തി’ എന്ന ചിത്രം പറയുന്നത്. ഒരു കുഗ്രാമത്തിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി തന്റെ ജീവിതം പോലും വകവയ്ക്കാതെ പോരാടിയ ഒരു അധ്യാപകന്റെ ത്രസിപ്പിക്കുന്ന കഥയാണ് സിനിമയുടെ പ്രമേയം. ആ അധ്യാപകന് മുന്നില്‍ കാലഘട്ടം നമിച്ചു നിന്നതിന്റെ സത്യസന്ധമായ ആവിഷ്‌കാരമായിരിക്കുകയാണ് തെലുങ്ക് സംവിധായകന്‍ വെങ്കി ആറ്റ്‌ലുരി കഥയെഴുതി സംവിധാനം ചെയ്ത ‘വാത്തി’.

Vaathi' starring Dhanush, Samyuktha to hit theatres on Feb 17, Vaathi movie release

ഇപ്പോഴിതാ, വാത്തി എന്ന സിനിമ കണ്ട ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച കുറിപ്പാണ് ശ്രദ്ധേയം. ചുരുങ്ങിയ സമയം കൊണ്ട് വേഗത്തില്‍ കഥ പറഞ്ഞുപോകുന്ന ഒരു ശൈലിയാണ് വാത്തിയില്‍ ഉടനീളം കാണാന്‍ സാധിക്കുന്നത് എന്നാണ് ആരാധകന്‍ കുറിക്കുന്നത്. രണ്ടാം പകുതിയില്‍ അല്പം melodrama ഉണ്ടായിരുന്നത് ഒഴിച്ചാല്‍ making നല്ലതാണ്. ഒരു തമിഴ് തെലുങ്ക് സിനിമയില്‍ അതൊക്കെ സഹജം എന്ന് പറയാം. മൊത്തത്തില്‍ ഒരു feel good movie എന്നാണ് ആരാധകന്‍ കുറിക്കുന്നത്.

Vaathi Full HD Movie leaked online by Tamilrocker Filmyzilla Ibomma Kuttymovies Isaimini Tamilmv Moviesda Masstamilan Movierulz

കുറിപ്പിന്റെ പൂര്‍ണ്ണരൂപം നോക്കാം….

കുറെ നാള്‍ കൂടി ഇന്നലെ ഒരു സിനിമ കാണാന്‍ പോയി. ധനുഷിന്റെ വാത്തി. പൊതുവെ ഒരു വലിയ സിനിമഭ്രാന്തനോ അല്ലെങ്കില്‍ ഫിലിം ഫീല്‍ഡ് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഒരാളോ ഒന്നുമല്ല ഞാന്‍. പൊതുവില്‍ ചില genre സിനിമകള്‍ ഇഷ്ടമാണെന്ന് മാത്രം. അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്നവരില്‍ ഇഷ്ടമുള്ള ഒരു നടനാണ് ധനുഷ്. കാതല്‍ കൊണ്ടേന്‍ മുതല്‍ അസുരന്‍ വരെ ഉള്ള ചിത്രങ്ങളില്‍ കുറച്ചൊക്കെ ഫേവറിറ്റ് ആണ്.

vaathi sir box office collection day 1: dhanush's film soars high on first day itself, sets cash registers ringing

അതുകൊണ്ട് മുന്‍ധാരണകള്‍ ഒന്നുമില്ലാതെയാണ് വാത്തി കാണാന്‍ പോയത്. രണ്ടു കാലഘട്ടങ്ങളിലായാണ് കഥ സെറ്റ് ചെയ്തിരിക്കുന്നത്. ഏരിയ പങ്കും 90കളില്‍. ഒരു ലക്ഷ്യം മനസ്സില്‍ കണ്ട് ജീവിക്കുന്ന ഒരു താത്കാലിക അദ്ധ്യാപകനും അയാളുടെ വിദ്യാര്‍ഥികളും ചെയ്യുന്ന തൊഴിലിനോടുള്ള അയാളുടെ ആത്മാര്‍ത്ഥതയും അയാളുടെ ജീവിതത്തില്‍ ഇടപെടുന്ന വിദ്യാഭ്യാസം കച്ചവടമാക്കിയ ചിലരും ലക്ഷ്യം നേടാനുള്ള അയാളുടെ പരിശ്രമവും ആണ് ചിത്രത്തിന്റെ പ്രമേയം.

Vaathi Movie Review: Dhanush Can Never Go Wrong & Even The Script Is Backing Him Well This Time

ചുരുങ്ങിയ സമയം കൊണ്ട് വേഗത്തില്‍ കഥ പറഞ്ഞുപോകുന്ന ഒരു ശൈലിയാണ് ചിത്രത്തില്‍ ഉടനീളം. രണ്ടാം പകുതിയില്‍ അല്പം melodrama ഉണ്ടായിരുന്നത് ഒഴിച്ചാല്‍ making നല്ലതാണ്. ഒരു തമിഴ് തെലുങ്ക് സിനിമയില്‍ അതൊക്കെ സഹജം എന്ന് പറയാം. മൊത്തത്തില്‍ ഒരു ളലലഹ good movie.

Vaathi - Teaser | Dhanush, Samyuktha | GV Prakash Kumar | Venky Atluri - YouTube

പഠിക്കുന്ന കാലത്ത് ചില അധ്യാപകര്‍ക്ക് ഇഷ്ടമുള്ളവനും, എന്നാല്‍ മറ്റു ചിലര്‍ക്ക് ചതുര്‍ത്ഥിയും ആയിരുന്നു ഈയുള്ളവന്‍. വല്ലപ്പോഴും ക്ലാസില്‍ പോകുന്ന. പോകുന്ന സമയത്ത് ഇടയ്‌ക്കൊക്കെ ‘outstanding’ ആയ വിദ്യാര്‍ത്ഥി. അങ്ങനെ പ്രകൃതി ഭംഗി നല്ലവണ്ണം ആസ്വദിച്ച് വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയ ഒരാളെന്ന നിലയ്ക്ക് വാത്തി കണ്ടു കൊണ്ടിരിക്കെ എനിക്ക് എന്റെ പഠന കാലഘട്ടം സ്വാഭാവികമായും ഓര്‍മ്മ വന്നു. എന്നെ സ്വാധീനിച്ച, പഠിക്കാന്‍ പ്രേരിപ്പിച്ച ചില അധ്യാപകരെയും എന്നെ കാണുന്നതേ അലര്‍ജി ആയിരുന്നവരെയും ഒരുപോലെ ഓര്‍ത്തെടുക്കാന്‍ സാധിച്ചു എന്നതാണ് വാത്തി തന്ന മെച്ചം.