അജിത്തും വിജയിയും വിളിക്കുക പോലും ചെയ്തില്ല, സഹായിച്ചത് ചിരഞ്ജീവി മാത്രം: പൊന്നമ്പലം

തമിഴ് സിനിമാ ആസ്വാദകർക്ക് എന്നും സുപരിചിതനായ നടനാണ് പൊന്നമ്പലം. നിരവധി തമിഴ് സിനിമകളില്‍ വില്ലനായി എത്തിയ പൊന്നമ്പലം തമിഴിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും  അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങള്‍ മാത്രമല്ല കോമഡിയും ക്യാരക്ടര്‍ റോളുകളുമൊക്കെ തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. തമിഴ് സിനിമയിലെ തന്നെ സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍, വിജയ്, അജിത്ത് തുടങ്ങിയ താരങ്ങൾക്കൊപ്പം   പൊന്നമ്പലം അഭിനയിച്ചട്ടുണ്ട്. മലയാളത്തിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു കിഡ്‌നി തകരാറിലായ പൊന്നമ്പലത്തെ അടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

ഇപ്പോള്‍ ചികിത്സ പൂര്‍ത്തിയാക്കിയ താരം തിരികെ വീട്ടിൽ എത്തിയിരിക്കുകയാണ്. തന്റെ ബന്ധുവും സംവിധായകനായുമായ ജഗന്നാഥനാണ് താരത്തിന് കിഡ്‌നി പകുത്ത്  നല്‍കിയത്. അതേ സമയം തന്റെ ഈ അവസ്ഥയ്ക്ക് കാരണം തന്റെ സ്വന്തം സഹോദരനാണെന്ന പൊന്നമ്പലത്തിന്റെ ആരോപണം വാര്‍ത്തയായിരുന്നു. തന്റെ മദ്യത്തില്‍ സഹോദരന്‍ മനഃപൂർവം വിഷം കലര്‍ത്തിയതാണ് കിഡ്‌നി തകരാറിലാകാന്‍ കാരണമെന്നാണ് അദ്ദേഹം ആരോപിച്ചത്. ഇതിനിടെ ഇപ്പോഴിതാ തമിഴ് സിനിമയിലെ താരങ്ങളായ അജിത്തിനും വിജയിയ്ക്കും വിക്രമത്തിനുമെതിരെ വലിയ ആരോപണം ഉന്നയിച്ചിരിക്കുകയാണ് പൊന്നമ്പലം.

താന്‍ ആശുപത്രിയിലായപ്പോള്‍ ഇവരാരും . കാണാന്‍ വന്നില്ലെന്നും തന്റെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കുക പോലും ചെയ്തില്ല എന്നാണ് പൊന്നമ്പലം ആരോപിക്കുന്നത്. താന്‍ അജിത്തിനെ സഹോദരനായിട്ടായിരുന്നു ഇതുവരെ കണ്ടത്. എന്നാല്‍ ഒന്ന് ഫോണ്‍ വിളിക്കുക പോലും അജിത്ത് ചെയ്തില്ല . അതേപോലെ വിജയിയും തന്നെ വിളിച്ചില്ലെന്നാണ് താരം പറയുന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൊന്നമ്പലത്തിന് വിജയകരമായി ശസ്ത്രക്രിയ നടത്തിയിരുന്നു .

അതേസമയം, അസുഖങ്ങളും സാമ്പത്തിക പ്രയാസങ്ങളും കാരണം താൻ 20ലേറെ തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് ഈയിടെ പൊന്നമ്പലം  തുറന്നു പറഞ്ഞിരുന്നു . തന്നെ സഹായിച്ചത് സൂപ്പർ സ്റ്റാർ ചിരഞ്ജീവിയാണെന്നായിരുന്നു കഴിഞ്ഞ ദിവസം പൊന്നമ്പലം തുറന്നു പറഞ്ഞത്. അ​ദ്ദേഹം 45 ലക്ഷം രൂപയോളം ചിലവ് ചെയ്തു കൂടാതെ രാംചരണിന്റെ ഭാര്യ നേരിട്ട് വന്ന് സംസാരിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. കൂടാതെ ധനുഷും തന്നെ സാമ്പത്തികമായി  സഹായിച്ചിട്ടുണ്ടെന്നും രോഗത്തെക്കുറിച്ച് ഫോണിലൂടെ പറഞ്ഞപ്പോൾ തന്നെ പണം ക്രെഡിറ്റ് ചെയ്തു തന്നു എന്ന് പൊന്നമ്പലം പറഞ്ഞു .

Related Posts