നാനിയുടെ സിനിമയിൽ അഭിനയിക്കാനായി മൃണാല്‍ ഠാക്കൂറിന് തെന്നിന്ത്യയിലെ ഏറ്റവും വലിയ പ്രതിഫലം

സീതാ രാമം എന്ന ചിത്രത്തിന്റെ വിജയത്തോടെ ഇന്ത്യന്‍ സിനിമയിലെ മിന്നും താരമായി മാറിയ താരമാണ് മൃണാല്‍ ഠാക്കൂര്‍. ബോളിവുഡില്‍ നിന്നും തെലുങ്കിലെത്തിയ താരത്തിന്റെ ഡേറ്റിനായി നിരവധി സിനിമകളാണ് തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നുമെത്തുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സൂപ്പർ നടനായ നാനിയുടെ പുതിയ ചിത്രത്തില്‍ മൃണാലായിരിക്കും നായിക. പേരിടാത്ത, തല്‍ക്കാലം നാനി 30 എന്ന് വിളിക്കപ്പെടുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥ അവസാനഘട്ടത്തിലാണ്.  ഹിന്ദി ടെലിവിഷൻ പരമ്പരകളിലൂടെ സിനിമ ലങ്കത്തേക്ക് എത്തിയ താരം. 
ലവ് സോണിയ എന്ന ഓഫ് ബീറ്റ് ചിത്രത്തിലൂടെയായിരുന്നു സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

ചിത്രത്തിലെ മികച്ച പ്രകടനം താരത്തെ ഹിറ്റ് സിനിമകളുടെ ഭാഗമാക്കുകയായിരുന്നു. വളരെ ചെറിയ കാലം കൊണ്ട് തന്നെ ബോളിവുഡിൽ സ്വന്തമായ ഒരിടം താരം കണ്ടെത്തി.  ദുൽഖർ സൽമാന്റെ  നായികയായി സീതാരാമം  എന്ന തെലുങ്ക് ചിത്രം റിലീസ് ആയതോടുകൂടി താരത്തിന്റെ കരിയർ തന്നെ മാറിമറിഞ്ഞു. ചിത്രം പാന്‍ ഇന്ത്യന്‍ വിജയമായി മാറിയതോടെ താരത്തെ തേടി നിരവധി സിനിമകളിൽ നിന്നാണ് അവസരങ്ങൾ എത്തുന്നത്. ഇപ്പോൾ ഇന്ത്യൻ മുഴുവന്‍ ആരാധകരുള്ള നടിയായി മാറാന്‍  മൃണാലിന് സാധിച്ചു.

ഹിന്ദിയ്ക്കും തെലുങ്കിലും പുറമെ തമിഴിലും മലയാളത്തിലും തന്റെ അരങ്ങേറ്റ ചിത്രങ്ങൾക്കായി താരം  തയ്യാറെടുക്കുകയാണ് .  ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം നാനിയുടെ ചിത്രത്തിനായി മൃണാല്‍ വാങ്ങുന്നത് വമ്പിച്ച പ്രതിഫലമാണെന്നാണ് പറയുന്നത്. തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറായ നയന്‍താരയേക്കാള്‍ കൂടുതൽ പ്രതിഫലമാണ് ഈ ഒറ്റ ചിത്രത്തില്‍ മൃണാലിന് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം താരത്തിന് ഒരു സിനിമയിൽ നിന്നും മാത്രം  ലഭിക്കുന്നത് ആറ് കോടിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ ഇപ്പോൾ ആരംഭിച്ചതേയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ വരുന്നതായിരിക്കും .

അത് സിനിമ തന്നെ വലിയ ഹിറ്റായി മാറിയതോടെ മൃണാളിനെ തേടിയെത്തുന്നത് സൂപ്പർ ഹിറ്റ് സംവിധായകരുടെ സിനിമകളിലേക്കുള്ള അവസരങ്ങളാണ് എന്തായാലും സിനിമ മേഖലയിൽ താരത്തിന് മികച്ച അവസരങ്ങൾ ലഭിക്കുന്നതോടൊപ്പം തന്നെ നല്ല സിനിമകളുടെ ഭാഗമാകാനും സാധിക്കട്ടെ. സീതാരാമം എന്ന ചിത്രം മൊഴി മാറ്റി മറ്റു ഭാഷകളിലും റിലീസ് ചെയ്തിരുന്നു .

Related Posts