“ഇരുത്തം വന്ന ഒരു രാഷ്ട്രീയക്കാരനല്ല സുരേഷ് ഗോപി,ജാഗ്രത പാലിക്കാൻ കഴിഞ്ഞില്ല…”മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു
1 min read

“ഇരുത്തം വന്ന ഒരു രാഷ്ട്രീയക്കാരനല്ല സുരേഷ് ഗോപി,ജാഗ്രത പാലിക്കാൻ കഴിഞ്ഞില്ല…”മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു

കേരളത്തിലെ തെരഞ്ഞെടുപ്പ് കളം ചൂടുപിടിക്കുമ്പോൾ രാഷ്ട്രീയ നേതാക്കന്മാർ തമ്മിലുള്ള വാക് പോരുകളും ആരോപണങ്ങളും ശക്തിപ്പെടുകയാണ്. നിലവിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മിന്നും താരമാണ് ഇത്തവണയും സുരേഷ് ഗോപി. നിരവധി വിവാദ പരാമർശങ്ങൾ ഇതിനോടകം മലയാളത്തിലെ സൂപ്പർതാരം നടത്തിക്കഴിഞ്ഞു. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ ഒരു പരാമർശത്തിന് മറുപടിയുമായി സാക്ഷാൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ രംഗത്തെത്തിയിരിക്കുകയാണ്. പത്രസമ്മേളനത്തിൽ ഇടയിലാണ് സുരേഷ് ഗോപിയുടെ ഒരു പ്രസ്താവനയോടെ പിണറായി വിജയൻ പ്രതികരിച്ചത്. ഗുരുവായൂർ മണ്ഡലത്തിൽ ലീഗ് സ്ഥാനാർത്ഥി ഖാദർ വിജയിക്കണം എന്നും തലശ്ശേരിയിൽ എൽഡിഎഫ് സ്ഥാനാർഥി തോൽക്കണം സുരേഷ് ഗോപി പറഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ ഈ പ്രസ്താവനയെ പിണറായി വിജയൻ മാധ്യമ പ്രവർത്തകർക്ക് മുൻപിൽ വിലയിരുത്തുകയാണ് ചെയ്തത്. സമീപകാലത്ത് നടൻ സുരേഷ് ഗോപി ഒട്ടേറെ രാഷ്ട്രീയപരമായ പ്രസ്താവനകൾ മുന്നോട്ടു വെച്ചെങ്കിലും മുഖ്യമന്ത്രി ഇതുവരെയും പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ സുരേഷ് ഗോപിയുടെ തുറന്നു പറച്ചിലിനോട് രാഷ്ട്രീയപരമായി പിണറായി വിജയൻ പ്രതികരിച്ചിരിക്കുന്നത് വലിയ വാർത്താ പ്രാധാന്യം നേടുന്ന വിഷയമാണ്.

പിണറായി വിജയന്റെ വാക്കുകളിങ്ങനെ:, “ഇരുത്തം വന്ന ഒരു രാഷ്ട്രീയക്കാരനല്ല സുരേഷ് ഗോപി. എന്നാൽ അദ്ദേഹം ബിജെപിയുടെ ഒരു പ്രധാനിയാണ്. പരസ്യമായി ഇത്തരം രഹസ്യങ്ങൾ വിളിച്ചുപറയാൻ മറ്റ് ബിജെപി നേതാക്കൾ തയ്യാറായിട്ടുണ്ടാവില്ല. അത്രത്തോളം വലിയ ജാഗ്രത പാലിക്കാൻ സുരേഷ് ഗോപിക്ക് കഴിഞ്ഞില്ല. തിരഞ്ഞെടുപ്പിൽ ബിജെപി സ്വീകരിക്കുന്ന നിലപാട് അങ്ങോട്ട് തുറന്ന് പറഞ്ഞു. നേരത്തെ രാജഗോപാൽ പറഞ്ഞത് പ്രാദേശികമായി ഇത്തരം നീക്കുപോക്കുകൾ ഉണ്ടെന്നും അതിന്റെ ഗുണം ബിജെപിക്ക്‌ ആണ് എന്നാണ്. ഒരു ഡീൽ ഉറപ്പിക്കുമ്പോൾ ബിജെപി അവരുടെ ഗുണം ഉറപ്പിക്കുന്നുണ്ട്.”

Leave a Reply