കുഞ്ചാക്കോ ബോബനെതിരെ കേസ് കൊടുക്കും…!! രാഹുൽ ഈശ്വർ രംഗത്ത്
1 min read

കുഞ്ചാക്കോ ബോബനെതിരെ കേസ് കൊടുക്കും…!! രാഹുൽ ഈശ്വർ രംഗത്ത്

നടൻ കുഞ്ചാക്കോ ബോബൻ സംവിധായകൻ ജിസ് ജോയ് അഭിനേതാവ് സൈജു കുറുപ്പ് എന്നിവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രശസ്ത വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകനും സാമൂഹിക വിമർശകനും ആയ രാഹുൽ ഈശ്വർ. ശബരിമല സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച് നടന്ന ചർച്ചകളിൽ വളരെ ആചാര സംരക്ഷണത്തിന്റെ ഭാഗത്തുനിന്ന് സർക്കാരിനും കോടതി വിധിക്കെതിരെ സമരം ചെയ്ത ആളാണ് രാഹുൽ ഈശ്വർ. ആചാരങ്ങൾ സംരക്ഷിക്കണം എന്ന വാദം ഉന്നയിച്ചു കൊണ്ട് റിപ്പോർട്ടർ ചാനലിൽ നടത്തിയ അഭിമുഖത്തിൽ അവതാരകൻ ആയ അഭിലാഷിനോട് 30 സെക്കൻഡ് സംസാരിക്കാൻ തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഹുൽ ഈശ്വർ ആഘോഷിച്ചിരുന്നു. ഇത് രംഗം ജിസ് ജോയ് സംവിധാനം ചെയ്ത പുതിയ ചിത്രമായ മോഹൻകുമാർ ഫാൻസ് എന്ന ചിത്രത്തിൽ സംവിധായകൻ ജിസ് ജോയി ഉൾപ്പെടുത്തിയതാണ് രാഹുൽ ഈശ്വറിനെ നിയമനടപടിയുമായി മുന്നോട്ടുപോകാൻ നിർബന്ധിതനാക്കിയത്. വ്യക്തിപരമായി തന്നെ അപകീർത്തിപ്പെടുത്താനും അപമാനിക്കാനും ഇക്കൂട്ടർ ശ്രമിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചു കൊണ്ടാണ് രാഹുൽ ഈശ്വർ പരാതി നൽകാൻ ഒരുങ്ങുന്നത്.

ഇക്കാര്യം അറിയിച്ചുകൊണ്ട് രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ പങ്കുവെച്ച് കുറുപ്പിനെ പൂർണ്ണരൂപം ഇങ്ങനെ:,”ശ്രീ കുഞ്ചാക്കോ ബോബന് എതിരെ, Mohan Kumar Fans എന്ന സിനിമയ്ക്കെതിരെ, Director Jis Joy, ശ്രീ സൈജുകുറുപ്പ് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുകൊള്ളുന്നു. വ്യക്തിപരമായി അപകീർത്തിപ്പെടുത്തി, അധിക്ഷേപം എന്നീ പരാതികളിൽ IPC Section 499,500 എന്നിവ അടിസ്ഥാനപ്പെടുത്തി കേസെടുക്കണമെന്ന് പോലീസിൽ പരാതി നൽകും. ഇന്ന്” തന്നെ നൽകും.Kunchacko Boban Mohan Kumar Fans #Jisjoy”

Leave a Reply