മരക്കാറിന് ശേഷം മോഹൻലാൽ – പ്രിയദർശൻ ഒന്നിക്കുന്ന എംടിയുടെ ‘ഓളവും തീരവും’ പാക്കപ്പായി!
മലയാള സാഹിത്യ ലോകത്ത് എം. ടി വാസുദേവൻ നായർക്ക് പകരം വയ്ക്കാൻ മറ്റൊരു എഴുത്തുകാരനില്ല. ഇപ്പോഴിത എം ടി സാറിന്റെ പത്ത് ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രം ‘ഓളവും തിരവും’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി എന്ന വിവരമാണ് പുറത്തു വരുന്നത് . പ്രിയദർശൻ – മോഹൻലാൽ കൂട്ടു കെട്ടിൽ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായതിന് ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. കഥയിലെ പ്രധാന കഥാപാത്രമായ ബാപ്പുട്ടിയെ അവതരിപ്പിക്കുന്നത് മോഹൻലാലാണ്.
1960ൽ എം.ടിയുടെ തന്നെ രചനയിൽ “ഓളവും തീരവും ” എന്ന പേരിൽ തന്നെ പി. എം മേനോൻ ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു. അന്നു റിലീസ് ചെയ്ത ചിത്രത്തിൽ മധുവും, ഉഷ നന്ദിനിയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അന്ന് സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് ജോസ് പ്രകാശ് ആയിരുന്നു. കുഞ്ഞാലി എന്ന കഥാപാത്രത്തെ ഇപ്പോഴത്തെ സിനിമയിൽ അവതരിപ്പിക്കുന്നത് ഹരീഷ് പേരടിയാണ്. മോഹൻലാലിന്റെ നായികയായി ചിത്രത്തിൽ ദുർഗ കൃഷ്ണ എത്തുന്നത് ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണ് സിനിമ ഒരുങ്ങുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മലയാള സിനിമയിലെ പുതിയ ചരിത്രം കുറിക്കാൻ ആയിരിക്കും ഈ ചിത്രം എത്താൻ പോകുന്നത് എന്ന പ്രതീക്ഷയിലാണ് ആരാധകർ.
മരക്കാർ എന്ന സിനിമയ്ക്ക് ശേഷം പ്രിയദർശൻ- മോഹൻലാൽ കൂട്ടു കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ഓളവും തീരവും. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവനാണ്. കഴിഞ്ഞ ദിവസം ബാപ്പൂട്ടി ആയി ചങ്ങാടം വലിക്കുന്ന ലാലേട്ടന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർ ഏറ്റെടുത്തിരുന്നു. ഈ ആന്തോളജി ചിത്രങ്ങളിൽ മറ്റൊരു ചിത്രവും പ്രിയദര്ശന് സംവിധാനം ചെയ്യുന്നുണ്ട് എന്നാണ് അറിയുന്നത്. ‘ശിലാലിഖിതം’ എന്ന കഥയുടെ ആവിഷ്കാരം ആയിരിക്കും ഇത്. സിനിമയിൽ ബിജു മേനോന് ആയിരിക്കും നായകന്. സന്തോഷ് ശിവന്, ശ്യാമ പ്രസാദ്, ജയരാജ്, മഹേഷ് നാരായണന്, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നീ സംവിധായകരാണ് മറ്റ് ആന്തോളജി ചിത്രങ്ങൾ ഒരുക്കുന്നത് ഇവർക്കൊപ്പം എംടിയുടെ മകള് അശ്വതിയും ഒരു ചിത്രം ഒരുക്കുന്നുണ്ട്.