“ഭക്ഷണം കഴിച്ചില്ലെങ്കിലും താൻ നിർബന്ധിച്ചാൽ ലാലേട്ടൻ ഭക്ഷണം കഴിക്കും “: മോഹൻലാലുമായുള്ള ബന്ധത്തെക്കുറിച്ച് മനസ്സുതുറന്ന് ആന്റണി പെരുമ്പാവൂർ
1 min read

“ഭക്ഷണം കഴിച്ചില്ലെങ്കിലും താൻ നിർബന്ധിച്ചാൽ ലാലേട്ടൻ ഭക്ഷണം കഴിക്കും “: മോഹൻലാലുമായുള്ള ബന്ധത്തെക്കുറിച്ച് മനസ്സുതുറന്ന് ആന്റണി പെരുമ്പാവൂർ

‍മലയാള സിനിമാ ലോകത്ത് മോഹൻലാലിന് വ്യക്തിയോട് ആത്മ ബന്ധമുള്ള ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. എന്നാൽ മോഹൻലാലിന്റെ സന്തത സഹചാരിയും മനസ്സാക്ഷി സൂക്ഷിപ്പുകാരൻ ആയ വ്യക്തി ആരാണെന്ന് ചോദിച്ചാൽ യാതൊരു സംശയവും കൂടാതെ ഏവർക്കും പറയാൻ കഴിയുന്ന ഉത്തരമാണ് ആന്റണി പെരുമ്പാവൂർ. രണ്ടായിരത്തിൽ പുറത്തിറങ്ങിയ നരസിംഹം എന്ന സിനിമ തൊട്ട് മോഹൻലാലിന്റെ ചിത്രങ്ങളുടെ എണ്ണം എടുത്താൽ അതിൽ വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമാണ് പുറത്ത് ഒരു പ്രൊഡ്യൂസർ നിർമ്മിക്കാൻ കഴിഞ്ഞിട്ടുള്ളത്. ബാക്കി എല്ലാ ചിത്രങ്ങളും നിർമ്മിച്ചിരിക്കുന്നത് വിതരണത്തിന് എടുത്തിട്ടുള്ളത് ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസ് ആണ്.


വളരെ അവിചാരിതമായാണ് ആന്റണി പെരുമ്പാവൂർ മോഹൻലാലിന്റെ ജീവിതത്തിൽ എത്തുന്നത് പിന്നീടങ്ങോട്ട് സുഹൃത്തും സഹോദരനും ആത്മമിത്രവും കണക്കേ ആ ബന്ധം വളരുകയായിരുന്നു . ലാലേട്ടനെ താനാണ് പലപ്പോഴും രാവിലെ വിളിച്ച് എഴുന്നേൽപ്പിക്കുന്നത് എന്ന് ആന്റണി പെരുമ്പാവൂർ തുറന്നുപറയുകയാണ് . താൻ പറയുന്ന കാര്യങ്ങൾ പലപ്പോഴും ലാലേട്ടൻ അനുസരിക്കുന്നത് ആയി ആന്റണി പറഞ്ഞു.  സെറ്റിൽ വെച്ച് മോഹൻലാൽ ഭക്ഷണം കഴിക്കുന്നില്ല എന്ന് സഹതാരങ്ങൾ എന്നോട് പറഞ്ഞിട്ടുണ്ട്. അപ്പോൾ താൻ നിർബന്ധിച്ച് ലാലേട്ടനെ കൊണ്ട് ഭക്ഷണം കഴിപ്പിക്കാറുണ്ട്. ലാൽസാർ ഭക്ഷണം വേണ്ടെന്നു പറഞ്ഞാലും താൻ പറഞ്ഞു കഴിഞ്ഞാൽ കഴിക്കും. എന്തു കൊണ്ടാണ് തനിക്ക് മോഹൻലാൽ എന്ന വ്യക്തി ഇത്രത്തോളം വിലമതിക്കാൻ കഴിയാത്ത ആയത് എന്നതിനെക്കുറിച്ച് ആന്റണി പെരുമ്പാവൂർ പറയുകയാണ്.

എന്തെങ്കിലും ഒരു കാര്യം ചെയ്യുമ്പോൾ അത് മറ്റുള്ളവരെ അറിയിക്കാതെ ഇരിക്കുക എന്ന കാര്യം മോഹൻലാലിനെ നിർബന്ധമാണ്. ചെയ്യുന്ന കാര്യങ്ങൾ എല്ലാം എല്ലാവരെയും അറിയിച്ചു കൊണ്ട് ചെയ്യുക എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വളരെ മോശമായ കാര്യം ആയിട്ടാണ് തോന്നാറുള്ളത്. കിലുക്കം എന്ന സിനിമയിലെ രേവതി കയറ്റി കൊണ്ടു പോകുന്ന സീനിലാണ് ആദ്യമായി ആന്റണി പെരുമ്പാവൂർ അഭിനയിച്ചത് അതിനു ശേഷം ഓരോ സെറ്റിൽ വച്ച് ആന്റണി അഭിനയിക്കുന്നില്ലെന്ന് ലാലേട്ടൻ ചോദിക്കാറുണ്ട് അതുകൊണ്ടാണ് ഇത്രയും സിനിമകളിൽ അഭിനയിച്ചത് തന്നെ. ഒരു കൈ ചെയ്യുന്നത് മറ്റേ കൈ അറിയരുത് എന്ന് ലാലേട്ടന്റെ പോളിസി തനിക്ക് എന്നും അദ്ദേഹത്തോട് കൂടുതൽ അടുക്കാൻ സാഹചര്യം ഉണ്ടാകാറുണ്ട്.