വിജയുടെ പുതിയ ചിത്രം ‘ബീസ്റ്റി’നെതിരെ തമിഴ്നാട്ടിൽ എതിർപ്പ് ശക്തമാകുന്നു !!
1 min read

വിജയുടെ പുതിയ ചിത്രം ‘ബീസ്റ്റി’നെതിരെ തമിഴ്നാട്ടിൽ എതിർപ്പ് ശക്തമാകുന്നു !!

ഓരോ ചിത്രങ്ങൾ കഴിയുന്തോറും ഓരോ പുതിയ വിവാദങ്ങൾ തേടിയെത്താറുണ്ട് തമിഴ്നാട്ടിലെ ഒരു സൂപ്പർ താരത്തിനും. ദളപതി എന്ന വിശേഷണത്തിൽ തെന്നിന്ത്യ മുഴുവൻ വളരെ വലിയ സ്വാധീനമുള്ള താരമായ വിജയെ വിവാദങ്ങൾ വിട്ടൊഴിഞ്ഞിട്ടില്ല. സമീപകാലത്തെ രാഷ്ട്രീയപരമായ പല കാരണങ്ങൾ കൊണ്ടും അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും വലിയ രീതിയിൽ ചർച്ചചെയ്യപ്പെടുകയും തുടർന്ന് വിവാദങ്ങളും പ്രതിഷേധങ്ങളും ഉയരുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം വിജയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘ബീസ്റ്റി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നിരുന്നു.പുറത്തിറങ്ങി നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങൾ കീഴടക്കിയ പോസ്റ്റർ ഇപ്പോൾ വലിയ പ്രതിഷേധങ്ങൾക്ക് ഇട വരുത്തിയിരിക്കുകയാണ്. സമാനമായ രീതിയിൽ വിജയുടെ മറ്റൊരു ചിത്രത്തിന്റെ പോസ്റ്ററും അത് ഇറങ്ങിയ സമയത്ത് വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് കാരണമായിരുന്നു. എ.ആർ മുരുകദാസ് സംവിധാനം ചെയ്ത സർക്കാർ എന്ന ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്ററിൽ വിജയ് സിഗരറ്റ് വലിക്കുന്ന സ്റ്റിൽ ആണ് പുറത്ത് വന്നത്. സിഗരറ്റ് വലി പോലുള്ള തെറ്റായ മാതൃക പ്രോത്സാഹിപ്പിച്ച വിജയുടെ ആ പോസ്റ്റർ വലിയ വിവാദമാവുകയും ഒടുവിൽ ചിത്രത്തിൽനിന്ന് ആ രംഗം ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ‘ബീസ്റ്റ്’ എന്ന ചിത്രത്തിലും വിജയ് ചുണ്ടിൽ സിഗരറ്റ് വെച്ചിരിക്കുന്നു എന്ന ആരോപണമുയർന്നു വരുന്നുണ്ട്. എന്നാൽ ചുണ്ടിൽ ഉള്ളത് സിഗരറ്റ് അല്ല എന്നും അത് തോക്കിന്റെ ബുള്ളറ്റ് ആണെന്നും ഉള്ള മറുവാദവും ശക്തമായി ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ ചിത്രത്തിന്റെ പേരിനെ സംബന്ധിച്ചിട്ടുള്ള വിവാദം അത്ര പെട്ടെന്ന് മറുവാദം കൊണ്ട് തമിഴ്നാട്ടിൽ മറികടക്കാൻ കഴിയില്ലല്ലോ. വിജയ് ചിത്രത്തിന് ബീസ്റ്റ് എന്ന് പേരിട്ടിരിക്കുന്നത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തമിഴൻ എന്നു പറഞ്ഞ് പാട്ടുപാടി അഭിനയിച്ചാൽ മാത്രം പോരാ അത് പ്രവർത്തിയിലും കാണിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിഷേധമുയർന്നത്. തമിഴ്നാട്ടുകാർ തങ്ങളുടെ മാതൃഭാഷയോട് എത്ര വൈകാരികമായാണ് സമീപിക്കുന്നതെന്ന് നിരവധി തെളിവുകൾ ഇതിനോടകം ഏവരുടെയും മുമ്പിൽ ഉള്ളതാണ്. അതുകൊണ്ടുതന്നെ പുതിയ ചിത്രത്തിന് തമിഴ് പേര് സ്വീകരിച്ചത് വലിയ വിവാദമായ സാഹചര്യത്തിൽ വിജയ് അതിനെ എങ്ങനെ മറികടക്കുമെന്ന് ആരാധകർ കാത്തിരിക്കുകയാണ്.

Leave a Reply