‘പ്രിയദർശൻ 45 തവണയ മരക്കാർ ആവർത്തിച്ച് കണ്ടു, ‘ചിത്രം’ എന്ന സിനിമ ഇറങ്ങുന്നതിന് മുമ്പുള്ള ആത്മ ധൈര്യത്തിന്റെ ഇരട്ടിയിലാണ് അദ്ദേഹം..’ ഹരീഷ് പേരടി എഴുതുന്നു
1 min read

‘പ്രിയദർശൻ 45 തവണയ മരക്കാർ ആവർത്തിച്ച് കണ്ടു, ‘ചിത്രം’ എന്ന സിനിമ ഇറങ്ങുന്നതിന് മുമ്പുള്ള ആത്മ ധൈര്യത്തിന്റെ ഇരട്ടിയിലാണ് അദ്ദേഹം..’ ഹരീഷ് പേരടി എഴുതുന്നു

സിനിമാ പ്രേമികളും ആരാധകരും ഒരേപോലെ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ മലയാള ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ കോവിഡ് മഹാമാരി തീർത്ത വലിയ പ്രതിസന്ധിയിൽ റിലീസ് മുടങ്ങി ഇരിക്കുന്ന ചിത്രം ഒൿടോബർ മാസം റിലീസ് ചെയ്യും എന്ന് ഇതിനോടകം പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ നാഷണൽ അവാർഡിന്റെ തിളക്കത്തിൽ പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുന്ന ചിത്രം വലിയ പ്രതീക്ഷയാണ് ഓരോ സിനിമാപ്രേമിലും നൽകുന്നത്. മോഹൻലാൽ എന്ന മഹാനായ നടന്റെ ചിത്രത്തിൽ വളരെ വലിയ സ്വാധീനമുണ്ടെങ്കിലും പ്രിയദർശൻ എന്ന ഇതിഹാസ ചലച്ചിത്രകാരനിലാണ് ഏവരിലും വലിയ വിശ്വാസം ഉള്ളത്. അക്കാര്യം മോഹൻലാൽ തന്നെ തുറന്നു പറഞ്ഞിട്ടുള്ളതാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ മുൻപന്തിയിൽ തന്നെയാണ് പ്രിയദർശന്റെ സ്ഥാനം. മരക്കാർ പോലെ ഇത്രയും വലിയ ഒരു ചിത്രം വളരെ നിസാര സമയം കൊണ്ട് പൂർത്തിയാക്കിയ പ്രിയദർശൻ മേക്കിങ് കൊണ്ടുതന്നെ സിനിമ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ പ്രിയദർശനെക്കുറിച്ചുള്ള നടൻ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്. സംവിധായകനെന്ന നിലയിൽ ഈ ബ്രഹ്മാണ്ഡ ചിത്രത്തിനോട് അദ്ദേഹം വച്ചുപുലർത്തുന്ന ആത്മവിശ്വാസത്തെ കുറിച്ച് ഹരീഷ് പേരടി വിവരിക്കുന്നു.

ഇതിനോടകം വൈറലായ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:, “വിവിധ ഭാഷകളിലായി 90ൽ അധികം സിനിമകൾ സംവിധാനം ചെയ്ത ഇൻഡ്യയിലെ ഈ വലിയ സംവിധായകൻ ഈ ലോക്ക്ഡൗൺ കാലത്ത് എന്നെ വിളിച്ചിരുന്നു…45 തവണ മരക്കാർ എന്ന അദ്ദേഹത്തിൻ്റെ സ്വപ്നം ആവർത്തിച്ച് കണ്ടെന്നും,ചിത്രം എന്ന സിനിമ ഇറങ്ങുന്നതിനുമുമ്പായിരുന്നു തൻ്റെ സിനിമാ ജീവിതത്തിൽ ഇത്രയും ആത്മ ധൈര്യമുണ്ടായിരുന്ന സമയമെന്നും, ഇന്നെൻ്റെ ആത്മ ധൈര്യം അതിൻ്റെ ഇരട്ടിയിലാണെന്നും,പിന്നെ ഈ പാവപ്പെട്ടവൻ്റെ കഥാപാത്രമായ മങ്ങാട്ടച്ഛനെ മൂപ്പർക്ക് വല്ലാതങ്ങ് ബോധിച്ചെന്നും, പ്രത്യേകിച്ച് ലാലേട്ടനും വേണുചേട്ടനുമായുള്ള സീനുകൾ എന്നും എടുത്ത് പറഞ്ഞു…മകൾ കല്യാണിയുടെ പ്രത്യേക സന്തോഷവും അറിയിച്ചു…മതി..പ്രിയൻ സാർ..1984-ൽ ഒന്നാം വർഷ പ്രിഡിഗ്രിക്കാരനായ ഞാൻ കോഴിക്കോട് അപ്സരാ തിയ്യറ്ററിലെ ഏറ്റവും മുന്നിലുള്ള ഒരു രുപാ ടിക്കറ്റിലിരുന്ന് “പൂച്ചക്കൊരുമുക്കുത്തി” കണ്ട് ആർമാദിക്കുമ്പോൾ എൻ്റെ സ്വപ്നത്തിൽ പോലുമില്ലാത്ത വലിയ ഒരു അംഗീകാരമാണ് ഇത്…നാടകം എന്ന ഇഷ്ട്ടപ്പെട്ട മേഖലയിൽ പ്രത്യേകിച്ച് സ്വപ്നങ്ങളൊന്നും കാണാതെ അഭിനയം ഉരുട്ടി നടക്കുന്നവനെ സ്വപ്നങ്ങൾ തേടി വരുമെന്ന വലിയ പാഠം പറഞ്ഞ് തന്നതിന്..ജീവിതത്തിലെ മുഴുവൻ സമയവും സിനിമയുമായി ഇണചേരുന്ന ദൃശ്യ വിസ്മയങ്ങളുടെ മാന്ത്രികാ..തിരിച്ച് തരാൻ സ്നേഹം മാത്രം.”

Leave a Reply