“മംഗലശ്ശേരി നീലകണ്ടനോ ഭാസ്കരപട്ടേലോ ഒരിക്കലും ഉണ്ടാവില്ല ഈ പൊളിറ്റിക്കൽ കറക്ടനസ്സ് എന്ന് പറയുന്നത് തന്നെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഒരു വെല്ലുവിളിയാണ്” ഒമർ ലുലു  പ്രതികരിക്കുന്നു
1 min read

“മംഗലശ്ശേരി നീലകണ്ടനോ ഭാസ്കരപട്ടേലോ ഒരിക്കലും ഉണ്ടാവില്ല ഈ പൊളിറ്റിക്കൽ കറക്ടനസ്സ് എന്ന് പറയുന്നത് തന്നെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഒരു വെല്ലുവിളിയാണ്” ഒമർ ലുലു പ്രതികരിക്കുന്നു

സിനിമയുടെ മറ്റ് ഏതൊരു കലാരൂപത്തിന്റെയൊ ഉദ്ദേശം എന്നത് വലിയൊരു തർക്ക മേഖല തന്നെയാണ്. സാഹിത്യങ്ങളുടെ നൈതിക മാനങ്ങൾ നിശ്ചയിക്കപ്പെട്ട അതാത് കാലഘട്ടത്തിലെ സാമൂഹിക പശ്ചാത്തലങ്ങളും രാഷ്ട്രീയ ഉച്ചനീചത്വങ്ങളുടെ അടിസ്ഥാനത്തിലുമാണ് എന്ന ഒരു പക്ഷവും മറിച്ച് കലയിലൂടെ ആവിഷ്കാര സ്വാതന്ത്ര്യം മാത്രമാണ് ലക്ഷ്യം വെക്കുന്നതെന്നും മറ്റൊന്നും തന്നെ അതിന് ഒരു മാനമായി കണക്കാക്കേണ്ട എന്നും മറുപക്ഷവും കാലങ്ങളായി തന്നെ നിലനിൽക്കുന്നു. ആധുനിക കാലഘട്ടത്തിൽ ഈ വിഷയത്തെ സംബന്ധിച്ച് പൊളിറ്റിക്കൽ കറക്ക്ടനസ്സ് എന്ന് വിശേഷിപ്പിക്കുന്നു. പൊളിറ്റിക്കൽ കറക്ക്ടനസ്സ് ഏറ്റവും കൂടുതൽ ബാധകമാകുന്നത് സിനിമകളിൽ ആണെന്ന് നിസ്സംശയം പറയാൻ സാധിക്കും. കാരണം സിനിമകളുടെ നിലവാരം കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ ആ ചിത്രം നല്ലതാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ഈ ചിത്രം മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തെ അടിസ്ഥാനപ്പെടുത്തിയാണ്. പുതിയ കാലഘട്ടത്തിൽ സിനിമകളെ വിലയിരുത്തുന്നത് പൊളിറ്റിക്കൽ കറക്ക്ടനസ്സ് നോക്കിയാണ്. ഇപ്പോഴിതാ ഈ വിഷയത്തെ സംബന്ധിച്ച് തന്റെ അഭിപ്രായം സംവിധായകൻ ഒമർ ലുലു തുറന്നു പറഞ്ഞിരിക്കുകയാണ്. മലയാള സിനിമയിലെ ഇതിഹാസ താരങ്ങളായ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഗംഭീരമായ രണ്ട് പ്രകടനങ്ങളെ മുൻനിർത്തിയാണ് ഒമർ ലുലു പൊളിറ്റിക്കൽ കറക്ക്ടനസ്സ് എന്ന വിഷയത്തെ ചെറുക്കാൻ ശ്രമിക്കുന്നത്.

ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ :, “ഇരട്ട കറക്ടനസ്സ്. ഒരുവിധം എല്ലാ സിനിമാ ഗ്രൂപ്പിലും ചർച്ച കാണാം പൊളിറ്റിക്കൽ കറക്ടനസ്സിനെ പറ്റി.ഈ പൊളിറ്റിക്കൽ കറക്ക്ടനസ്സ് അന്ന് നോക്കിയാൽ മംഗലശ്ശേരി നീലകണ്ടനോ ഭാസ്കരപട്ടേലോ ഒരിക്കലും ഉണ്ടാവില്ല ഈ പൊളിറ്റിക്കൽ കറക്ടനസ്സ് എന്ന് പറയുന്നത് തന്നെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഒരു വെല്ലുവിളിയാണ്. പ്രവാചകനയോ ക്രിസ്തുവിനെയോ രാമനേയോ മതങ്ങളേയോ കളിയാക്കുമ്പോൾ ഉണ്ടാക്കുന്ന പ്രതിഷേധങ്ങൾ ആവിഷ്കാര സ്വതന്ത്ര്യത്തിന് വെല്ലുവിളി എന്ന് പറയുന്നവർ തന്നെ സിനിമയിൽ പൊളിറ്റിക്കൽ കറക്ക്റ്റനസ് വേണം എന്ന് നിർബന്ധം പിടിക്കുന്നത് വിരോധാഭാസമായ് മാത്രമേ കാണാൻ പറ്റു ഇരട്ടതാപ്പിന്റെ മറ്റൊരു മുഖം.” പതിറ്റാണ്ടുകളായി വലിയ ആധികാരികമായ ചർച്ചകൾ തന്നെ ഈ വിഷയത്തെ സംബന്ധിച്ച് പല രാജ്യങ്ങളിലായി സാഹിത്യകാരന്മാർക്ക് ഇടയിലും ചലച്ചിത്രകാരന്മാർക്ക് ഇടയിലും നടക്കാറുണ്ട് അത് ഇന്നും തുടരുന്നുണ്ട്. കേവലം ഒരു ചെറിയ പ്രതികരണം കൊണ്ട് ആ ചർച്ചയെ മറികടക്കാനോ പുതിയ ഉത്തരങ്ങൾ കണ്ടെത്താൻ കഴിയുന്നതുമല്ല.

Leave a Reply