‘എന്തുകൊണ്ട് ‘ജോജി’ പോലൊരു സിനിമ എന്നെവെച്ച് എടുക്കുന്നില്ല..??’ ദിലീഷ് പോത്തനോടും ശ്യാം പുഷ്കരനോടും പൃഥ്വിരാജ് ചോദിച്ചത്

മലയാള സിനിമയ്ക്ക് വലിയ മാറ്റങ്ങൾ സംഭാവന ചെയ്ത ചലച്ചിത്രകാരന്മാർ ആണ് ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഇരുവരുടേയും കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രങ്ങൾക്കുവേണ്ടി സിനിമാ പ്രേമികളും ഇരുവരുടെയും ചിത്രങ്ങളിൽ ഒരു അവസരം ലഭിക്കുന്നതിൽ സിനിമാതാരങ്ങളും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്. ഇപ്പോഴിതാ നടൻ പൃഥ്വിരാജ് ദിലീഷ് പോത്തനും ശ്യാം പുഷ്കരനും പുതിയ സിനിമയ്ക്കായി തന്നെ സമീപിച്ച സംഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. ദിലീഷ് പോത്തന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ‘ജോജി’ വലിയ രീതിയിൽ ശ്രദ്ധനേടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത ചിത്രമാണ്. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ അഭിനയത്തിന് വലിയ പ്രശംസകൾ ലഭിയ്ക്കുകയും ചെയ്തു. ജോജിക്ക് ശേഷം സംവിധായകൻ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും പുതിയ ചിത്രം ഒരുക്കുന്നതിനായി തന്നെ സമീപിച്ചതായി പൃഥ്വിരാജ് വെളിപ്പെടുത്തിയിരിക്കുകയാണ്. പ്രമുഖ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഈ കാര്യം തുറന്നു പറഞ്ഞത്. മലയാളത്തിലെ പോപ്പുലറായ ന്യൂജൻ ചലച്ചിത്രകാരന്മാരുടെ കൂടെ താനിതുവരെ പ്രവർത്തിച്ചിട്ടില്ല എന്ന് പറയുന്ന പൃഥ്വിരാജ് ന്യൂജൻ ഫിലിംമേക്കഴ്സിന്റെ കൂടെ വർക്ക് ചെയ്യാൻ വലിയ രീതിയിൽ ആഗ്രഹിക്കുന്നുണ്ട് എന്ന് പറയുന്നു.

യാഥാർഥ്യങ്ങളുമായി ചേർന്നുപോകുന്ന ചെറിയ സിനിമകളിൽ അഭിനയിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. ഒരിക്കൽ ദിലീഷ് പോത്തനും ശ്യാം പുഷ്കരനും തന്റെ വീട്ടിൽ വരികയും ‘നമുക്കൊന്നിച്ച് വലിയൊരു സിനിമ എടുക്കണം’ എന്ന് പറയുകയും ചെയ്തുവെന്നും എന്നാൽ നിങ്ങൾ ‘എന്തുകൊണ്ട് ജോജി പോലൊരു സിനിമ എന്നെ വച്ച് എടുക്കാത്തത്’ എന്നായിരുന്നു ഞാൻ ചോദിച്ചത് എന്നും പൃഥ്വിരാജ് വെളിപ്പെടുത്തുന്നു.എന്നാൽ കൂടുതൽ ആളുകളും വലിയ സിനിമകളുടെ ഭാഗമാകാൻ വേണ്ടിയാണ് തന്നെ സമീപിക്കുന്നതെന്നും പൃഥ്വിരാജ് കൂട്ടിച്ചേർക്കുന്നു. ചിലവ് കുറഞ്ഞതും എന്നാൽ മേക്കിങ്ങിൽ അതിഗംഭീരം എന്ന് തോന്നിപ്പിക്കുന്നതുമായ ചിത്രങ്ങളൊരുക്കി കൊണ്ടാണ് ന്യൂജെൻ സിനിമ പ്രവർത്തകർ കളം നിറയുന്നത്. അത്തരത്തിൽ റിയലിസ്റ്റിക്കായ ചിത്രങ്ങളിൽ പൃഥ്വിരാജ് ഗംഭീര പ്രകടനം കാഴ്ച വയ്ക്കുന്നത് കാണാൻ പ്രേക്ഷക ലക്ഷങ്ങൾ കാത്തിരിക്കുന്നുണ്ട്.

Related Posts

Leave a Reply