“ഇന്ത്യയിലെ ഒരു നടനും അങ്ങനെയൊന്നും ചെയ്യില്ല” – മോഹൻലാലുമായ ആ ഉണ്ടായ അനുഭവത്തെക്കുറിച്ച് സത്യൻ അന്തിക്കാട് 
1 min read

“ഇന്ത്യയിലെ ഒരു നടനും അങ്ങനെയൊന്നും ചെയ്യില്ല” – മോഹൻലാലുമായ ആ ഉണ്ടായ അനുഭവത്തെക്കുറിച്ച് സത്യൻ അന്തിക്കാട് 

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ വില്ലനായി തുടങ്ങി പിന്നീട് നായകനായി മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് മോഹൻലാൽ. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലും ഒക്കെ തന്റേതായ സാന്നിധ്യം ഉറപ്പിക്കുവാൻ മോഹൻലാലിന് സാധിക്കുകയും ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ ഒട്ടുമിക്ക കളക്ഷൻ റെക്കോർഡുകളും അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത് തന്നെ. അതേസമയം ഏത് ഫൈറ്റ് രംഗവും ഡ്യൂപ്പില്ലാതെ അഭിനയിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് മോഹൻലാൽ. ഇത് അദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ പലരും തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ മോഹൻലാലിനെ കുറിച്ച് സത്യൻ അന്തിക്കാട് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ചിത്രത്തിൽ മോഹൻലാൽ കഥാപാത്രമായ ഗോപാലകൃഷ്ണ പണിക്കരെ ബസ്സിൽ നിന്ന് പിടിച്ചു തള്ളുകയും അയാൾ അഴുക്ക് വെള്ളത്തിൽ വീഴുകയും ചെയ്യുന്നു. അയാളെ യാത്രക്കാർ മർദ്ദിക്കുകയും ചെയ്യുന്നുണ്ട്. ഇയാൾ യാത്രക്കാരുമായി ഏറ്റുമുട്ടുന്ന ഈ രംഗം ചിത്രീകരിച്ചത് കൊച്ചിയിലെ പനമ്പള്ളി നഗറിലാണ്. ആ സീനിന്റെ തുടർച്ചയായി മറ്റൊരു രംഗം ചിത്രീകരിച്ചത് ഒരാഴ്ചയ്ക്കു ശേഷവും. ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ വീടിനു മുന്നിൽ ഇരുവരും ജീപ്പിൽ വന്നിറങ്ങുന്ന ഒരു രംഗമാണത്.

ആ രംഗത്തിൽ ഒരാഴ്ചയ്ക്ക് മുൻപ് ഉപയോഗിച്ച അതേ ഷർട്ട് ഇട്ടു അഭിനയിക്കാം എന്ന മോഹൻലാൽ തന്നോട് പറഞ്ഞു. മുഷിഞ്ഞ ദുർഗന്ധം വമിക്കുന്ന അതേ ഷർട്ട് ധരിച്ചാണ് ഏഴു ദിവസങ്ങൾക്ക് ശേഷം മോഹൻലാൽ ഈ ഷോട്ടിൽ എത്തിയത്. ഇന്ന് ഇന്ത്യയിലെ ഒരു നടനും അങ്ങനെയൊന്നും ചെയ്യില്ല എന്ന കാര്യം എനിക്ക് തറപ്പിച്ചു പറയാൻ സാധിക്കും എന്നും സത്യൻ അന്തിക്കാട് വെളിപ്പെടുത്തുന്നുണ്ട്. അത് ലാലിന് മാത്രമുള്ള ഒരു പ്രത്യേകതയാണ് എന്നും സത്യൻ അന്തിക്കാട് പറയുന്നു. വിരൽ കൊണ്ടുപോലും അഭിനയിക്കാൻ കഴിവുള്ള മികച്ച ഒരു നടനാണ് മോഹൻലാൽ എന്ന് നിരവധി താരങ്ങളാണ് പറയാറുള്ളത്. ഒരു കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരെ പോകാനും യാതൊരു മടിയുമില്ലാത്ത വ്യക്തിയാണ് മോഹൻലാൽ. അതിനു വേണ്ടി എത്രത്തോളം കഷ്ടപ്പാടുകൾ സഹിക്കുവാനും അദ്ദേഹം തയ്യാറാണ് എന്നാണ് പ്രേക്ഷകർ പറയാറുള്ളത്. സത്യൻ അന്തിക്കാടിനെ പോലെ നിരവധി സംവിധായകർ മോഹൻലാലിന്റെ മികച്ച പ്രകടനങ്ങളെ കുറിച്ച് വാചാലരായിട്ടുണ്ട്. സംവിധായകരെ പോലും അമ്പരപ്പിക്കുന്ന പ്രകടനങ്ങൾ ആണ് മോഹൻലാൽ പലപ്പോഴും കാഴ്ച വയ്ക്കാറുള്ളത്.