“തയ്യാറെടുപ്പ് നടത്തി അഭിനയിക്കാൻ ലാലിന് പറ്റില്ല, എന്നാൽ മമ്മൂട്ടി അങ്ങനെയല്ല” – താരരാജാക്കന്മാരുടെ അഭിനയ ശൈലിയെ കുറിച്ച് സിബി മലയിൽ 
1 min read

“തയ്യാറെടുപ്പ് നടത്തി അഭിനയിക്കാൻ ലാലിന് പറ്റില്ല, എന്നാൽ മമ്മൂട്ടി അങ്ങനെയല്ല” – താരരാജാക്കന്മാരുടെ അഭിനയ ശൈലിയെ കുറിച്ച് സിബി മലയിൽ 

മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട സിനിമകൾ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകൻ തന്നെയാണ് സിബി മലയിൽ. മോഹൻലാൽ മുതൽ ആസിഫ് അലി വരെ ഇങ്ങനെ നീണ്ടുകിടക്കുകയാണ് മികച്ച ചിത്രങ്ങൾ. കിരീടം, ദശരഥം, ഭരതം, തുടങ്ങി നിരവധി മനോഹരമായ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകനാണ് സിബി മലയിൽ. ഒരുപാട് കാലങ്ങൾക്ക് ശേഷമായിരുന്നു സിബി മലയിൽ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. കൊത്ത് എന്ന ചിത്രത്തിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവ്. ആറു വർഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു മലയാള സിനിമയിൽ സിബി മലയിലിന്റെ ഒരു സിനിമ എത്തുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിലാണ് ഈ ചിത്രം എത്തിയത്.

ഇപ്പോഴിതാ മലയാളത്തിലെ സൂപ്പർ താരങ്ങളായി മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് സിബി മലയിൽ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. രണ്ടുപേരും അഭിനയത്തിൽ പുലർത്തുന്ന വ്യത്യസ്തതയെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. മോഹൻലാൽ ഒരു പരിശീലനം നേടിയ അഭിനേതാവ് അല്ലന്നും അതുകൊണ്ടു തന്നെ തയ്യാറെടുപ്പ് നടത്തി അഭിനയിക്കാൻ ഒന്നും ലാലിന് പറ്റില്ലന്നുമാണ് സിബി മലയിൽ പറയുന്നത്. ഇതുവരെ താൻ കണ്ടിട്ടില്ല അങ്ങനെയൊരു തയ്യാറെടുപ്പ് ലാൽ നടത്തുന്നത്. ഷോട്ടിന് മുൻപും ശേഷവും ലാൽ വളരെ സാധാരണയായ ആളാണ്. ഇമോഷണൽ ആയ സീൻ എടുക്കുന്നതിന് തൊട്ടുമുൻപ് പോലും ലാൽ വളരെയധികം പ്ലസന്റ് ആയിരിക്കും. എന്നാൽ മമ്മൂട്ടി അങ്ങനെയല്ല, കുറച്ചു കൂടി സ്റ്റൈലസ്ട് ആക്ടർ ആണ്.

വടക്കൻ വീരഗാഥയിലെ ക്യാരക്ടറിന് മമ്മൂട്ടി അവതരിപ്പിച്ചതിന്റെ ഗാംഭീര്യം ഉണ്ട്. ലാൽ അങ്ങനെയായിരിക്കില്ല ചെയ്യുക പക്ഷേ. എനിക്ക് ലാൽ ചെയ്യുന്നതിനേക്കാളും മമ്മൂട്ടി ചെയ്തതാണ് തൃപ്തി ആയതെന്നും ലാൽ എങ്ങനെ ചെയ്യുമെന്ന് നമ്മൾ കണ്ടിട്ടുമില്ല എന്ന് സിബി മലയിൽ പറയുന്നത്. മോഹൻലാൽ ഹെവി ക്യാരക്ടർ ചെയ്യുകയാണെങ്കിലും ലാൽ ചെയ്യുമ്പോൾ സ്ട്രെയിൻ എടുക്കുന്നതായി നമുക്ക് തോന്നില്ല. ദശരഥത്തിലെ അവസാന സീനിൽ അയാളുടെ കൈകൾ വിറയ്ക്കുന്നതായി ആളുകൾ പറയുന്നുണ്ട്. ബോധപൂർവ്വം കൈവിറപ്പിക്കുന്നതല്ലല്ലോ എന്നാണ് സിബി മലയിൽ പറയുന്നത് അദ്ദേഹം അത്രത്തോളം ആ ക്യാരക്ടറിലേക്ക് ഇറങ്ങി ചെല്ലുമ്പോഴാണ് അത് സംഭവിക്കുന്നത് എന്നാണ് സിബി മലയിൽ പറയുന്നത്. മോഹൻലാലിന്റെ കരിയറിൽ തന്നെ വളരെയധികം മാറ്റങ്ങൾ കൊണ്ടു വന്നിട്ടുള്ള ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ കൂടിയാണ് സിബി മലയിൽ.