പ്രിയ നടന്മാർ ഒന്നിക്കുന്നു : കുഞ്ചാക്കോ ബോബൻ-സുരാജ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നു
1 min read

പ്രിയ നടന്മാർ ഒന്നിക്കുന്നു : കുഞ്ചാക്കോ ബോബൻ-സുരാജ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നു

കുഞ്ചാക്കോ ബോബനും സുരാജും കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ജയ് കെ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ സൂപ്പർ ഹിറ്റ്‌ ചിത്രമായ ഹൊറര്‍ ചിത്രം ‘എസ്ര’യിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് ജയ് കെ. 2020 തിരുവോണ നാളില്‍ പ്രഖ്യാപിച്ച ചിത്രം ‘ഗ്ര്‍ര്‍ര്‍’ ആണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത് പുറത്തു വരുന്ന റിപ്പോര്‍ട്ട്.  മൃഗശാലയുമായി ബന്ധപ്പെട്ട ഒരു കഥയാണ് സിനിമ പറയുന്നത് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ചിത്രം നിർമ്മിക്കുന്നത് ഓഗസ്റ്റ് സിനിമാസാണ്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ഒന്നും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. സൂപ്പർ ഹിറ്റ് താരങ്ങളായ കുഞ്ചാക്കോ ബോബനും സുരാജും ഒന്നിക്കുമ്പോള്‍ ആരാധകർക്ക് സിനിമയെ കുറിച്ച് ഏറെ പ്രതീക്ഷകള്‍ ഉണ്ട്.

സിനിമയിൽ ഇരുവരും ഏതുതരത്തിലുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ ഒന്നും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ത്രില്ലര്‍ പശ്ചാത്തലത്തിൽ പുറത്ത് ഇറങ്ങിയ ‘എസ്ര’ ബോക്സ് ഓഫീസില്‍ വലിയ വിജയം കണ്ട ചിത്രമായിരുന്നു. പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ പ്രിയ ആനന്ദ് ആയിരുന്നു നായികയായി എത്തിയത് . ടൊവീനോ തോമസ്, സുജിത് ശങ്കര്‍, സുദേവ് നായര്‍, വിജയbരാഘവന്‍, പ്രതാപ് പോത്തന്‍, ബാബു ആന്‍റണി തുടങ്ങി വലിയ താരനിര തന്നെ അണി നിരന്ന ചിത്രവുമായിരുന്നു അത്. ‘എസ്ര’ ഹിന്ദിയിലേക്കും റീമേക്ക് ചെയ്‍ത് പുറത്തിറങ്ങിയിരുന്നു .

‘ഡൈബ്ബുക്’ എന്ന പേരിലായിരുന്നു ചിത്രം ഹിന്ദിയിലേക്ക് എത്തിയത്. ഇമ്രാൻ ഹാഷ്‍മിയായിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത് . സുജിത് വാസുദേവ് ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. പ്രണവ് രഞ്‍ജൻ, മാനവ് കൗള്‍ യൂരി സുരി, ദര്‍ശന ബനിക്,  ഇവാൻ, ഡെൻസില്‍ സ്‍മിത്ത്, വിപിൻ ശര്‍മ, , നികിത ദത്ത്, വിവാന സിംഗ്, സുദേവ് നായര്‍ തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ ‘ഡൈബ്ബുക്’ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ആമസോണ്‍ പ്രൈം വീഡിയോസിലാണ് ഈ ഇമ്രാൻ ഹാശ്മി ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നത്. അമര്‍ മൊഹൈല്‍ ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം  നിര്‍വഹിച്ചിരുന്നത്. ഹിന്ദിയിലും മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത് .