ഐ.എഫ്.എഫ്.കെ വേദിയെ കോരിത്തരിപ്പിച്ച് മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’
മലയാള സിനിമയുടെ താര രാജാവാണ് പത്മശ്രീ ഭരത് മമ്മൂട്ടി. എന്താണ് ഒരു നടൻ എന്നതിന് ഉത്തമ ഉദാഹരണമാണ് മമ്മൂട്ടി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് മമ്മൂക്ക.വർഷങ്ങൾ നീണ്ട തന്റെ സിനിമ ജീവിതത്തിൽ നിന്നും നേടിയെടുത്ത അംഗീകാരങ്ങൾക്ക് കണക്കുകളില്ല. ഇന്ന് മലയാള സിനിമയിലെ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഈ വർഷം റിലീസ് ചെയ്ത എല്ലാ മമ്മൂക്ക ചിത്രങ്ങളും വൻവിജയം തന്നെയാണ് കാഴ്ചവെച്ചത്. ഓരോ സിനിമയിലും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് താരം നമ്മെ അതിശയിപ്പിച്ചത്. ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് “നൻപകൽ നേരത്ത് മയക്കം”.
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എല്ലാ ജോസിന്റെ സംവിധാനത്തിൽ ഇറങ്ങിയ ജെല്ലിക്കെട്ട്, അങ്കമാലി ഡയറീസ്, ചുരുളി എല്ലാം വലിയ വിജയം നേടിയ സിനിമകളാണ്. ആയതിനാൽ ആരാധകർ ഏറെ പ്രതീക്ഷയുള്ള സിനിമയാണ്. “നൻപകൽ നേരത്ത് മയക്കം”.ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഇക്കാരണത്താൽ തന്നെ പ്രഖ്യാപന സമയം മുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണിത്. ഐ.എഫ്.എഫ്.കെ വേദിയില്‍ ആദ്യപ്രദർശനം കഴിഞ്ഞതോടുകൂടി എല്ലാ പ്രേക്ഷകരും നല്ല അഭിപ്രായം തന്നെയാണ് പങ്കുവെക്കുന്നത്.
ആരാധകരെ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ ആയതിനാൽ ഐ.എഫ്.എഫ്.കെ വേദിയില്‍ “നൻപകൽ നേരത്ത് മയക്കം” കാണാൻ വലിയ ജനക്കൂട്ടം തന്നെയാണ് ഉണ്ടായത്. ലിജോയുടെ മുന്‍ ചിത്രങ്ങളുടെയെല്ലാം കഥാപശ്ചാത്തലത്തില്‍ പ്രമേയത്തോളം പ്രാധാന്യമുള്ള ഒന്നാണ് വയലന്‍സ്. എന്നാല്‍ നന്‍പകല്‍ അതിന്‍റെ പേര് പോലെ തന്നെ സൌമ്യമാണ്. ഒരു ചെറുകഥ വായിക്കുന്ന സുഖമാണ് കാഴ്ചാനുഭവത്തില്‍ ചിത്രം നല്‍കുന്നത്. പ്രമേയത്തിലെ ഈ വഴിമാറിനടത്തം ദൃശ്യാവിഷ്കാരത്തിലും ലിജോ നടപ്പാക്കിയിട്ടുണ്ട്. ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായം തന്നെയാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്.
ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് ഉയരുന്നത്. അദ്ദേഹത്തിന്റെ ബെസ്റ്റ് പെർഫോമൻസുകളിൽ ഒന്ന് തന്നെയായിരിക്കും നൻപകൽ നേരത്തെ മയക്കം എന്നാണ് ചിത്രം കണ്ടവർ അഭിപ്രായപ്പെടുന്നത്.തന്‍റെ പുതിയ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് ഇത്.തമിഴ്നാടിന്റെ ഉൾനാടിലെ മനോഹാരിതയിലേക്കാണ് കാണുന്നവരെ ലിജോ എത്തിക്കുന്നതെന്നും അദ്ദേഹത്തിന്റെ മികച്ച ചിത്രം കൂടിയാണ് നൻപകൽ നേരത്തെ മയക്കമെന്നും സിനിമാപ്രേമികൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.
Summary: Good response to IFFK for the movie Nanpakal Nerathu Mayakkam