‘യങ്‌സ്റ്റേഴ്‌സ്’ ചിത്രവുമായി ഉണ്ണി മുകുന്ദന്‍; ഏറ്റവും ചുള്ളന്‍ മമ്മൂക്ക തന്നെയെന്ന് ആരാധകര്‍
1 min read

‘യങ്‌സ്റ്റേഴ്‌സ്’ ചിത്രവുമായി ഉണ്ണി മുകുന്ദന്‍; ഏറ്റവും ചുള്ളന്‍ മമ്മൂക്ക തന്നെയെന്ന് ആരാധകര്‍

മലയാള സിനിമയിലെ മെഗാസ്റ്റാര്‍ ആയ മമ്മൂട്ടിക്ക് വയസ്സ് 70 കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍, പ്രായം വെറും ഒരു നമ്പര്‍ മാത്രമാണെന്ന് ഓരോ ഫോട്ടോയിലൂടെയും ഓരോ ചിത്രത്തിലൂടെയും തെളിയിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. മമ്മൂട്ടി ഏത് വസ്ത്രം ധരിച്ചാലും കാണാന്‍ സൂപ്പറാണെന്ന് ആരാധകര്‍ പറയാറുണ്ട്. സാധാരണ മുണ്ടും ഷര്‍ട്ടുമാണെങ്കിലും അതല്ല, കോട്ടും സ്യൂട്ടുമാണെങ്കിലുമെല്ലാം മമ്മൂട്ടിക്ക് ഒരുപോലെയാണ്. 70 കഴിഞ്ഞിട്ടും ഇപ്പോഴും യുവത്വം അതേപടി നിലനിര്‍ത്തുകയാണ് താരം.

താരത്തിന്‍േതായി പുറത്തുവരുന്ന ചിത്രങ്ങള്‍ പെട്ടെന്ന് തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ പങ്കുവച്ചൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

മനോജ് കെ ജയന്‍, നരേയ്ന്‍, ഉണ്ണി മുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, ടൊവിനോ തോമസ് എന്നിവര്‍ക്കൊപ്പം മമ്മൂട്ടി നില്‍ക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.

‘മമ്മൂക്ക… നിത്യ യൗവ്വനം… അന്നും ഇന്നും ഒരേയൊരു ഗ്ലാമര്‍ കിംഗ്
അതില്‍ നിങ്ങളെക്കാള്‍ ഒക്കെ ചെറുപ്പം ഉള്ള ആളുണ്ട്
ഏറ്റവും ചുള്ളന്‍ മമ്മൂക്ക
യുവാക്കളിലെ യുവാവ് മമ്മൂക്ക
ഏറ്റവും ചെറുപ്പം ഇക്ക തന്നെ
ആ ഗ്രീന്‍ ഷര്‍ട്ട്കാരന്‍ ആണ് ഏറ്റവും സുന്ദരനും ഏറ്റവും യങ് ആയിട്ടുള്ള ആളും
ഏറ്റവും ചെറുപ്പം ഇക്ക തന്നെ
വല്യേട്ടനും പിള്ളേരും
എന്നിങ്ങനെ പോകുന്നു ആരധകരുടെ കമന്റുകള്‍.

അതേസമയം, ‘വിത്ത് നിത്യവസന്തം’ എന്ന് കുറിച്ച് കൊണ്ട് മനോജ് കെ ജയനും ഫോട്ടോ പങ്കുവച്ചിട്ടുണ്ട്. കേരളം 2018ല്‍ നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചെയ്യാന്‍ എത്തിയതായിരുന്നു മമ്മൂട്ടി.

ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, ലാല്‍, അപര്‍ണ ബാലമുരളി, ഗൗതമി നായര്‍, ശിവദ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്. കലൈയരസന്‍, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, തന്‍വി റാം, ശിവദ, ഗൗതമി നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.