‘മുംബൈ പോലീസി’ന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു; പൃഥ്വിരാജിന്റെ വേഷത്തില്‍  എത്തുന്നത് സുധീര്‍ ബാബു
1 min read

‘മുംബൈ പോലീസി’ന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു; പൃഥ്വിരാജിന്റെ വേഷത്തില്‍ എത്തുന്നത് സുധീര്‍ ബാബു

ബോബി-സഞ്ജയ് തിരക്കഥയെഴുതി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് മലയാള ചിത്രമാണ് മുംബൈ പോലീസ്. 2013ലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. പൃഥ്വിരാജ്, ജയസൂര്യ, റഹ്മാന്‍, അപര്‍ണ നായര്‍, ഹിമ ഡേവിസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് നിഷാദ് ഹനീഫയാണ്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു സൂപ്പര്‍താരം മുഖ്യധാരാ സിനിമയില്‍ സ്വവര്‍ഗപ്രണയിയായ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന ബഹുമതി ഈ ചിത്രത്തിനുണ്ട്. അതുപോലെ, 2013ലെ മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയ ചിത്രമാണ് മുംബൈ പോലീസ്.

മുംബൈ പോലീസി'ന് തെലുങ്ക് റീമേക്ക് എത്തുന്നു; 'ഹണ്ട്' ടീസര്‍ | mumbai police  movie telugu remake; hunt teaser

ഇപ്പോഴിതാ ‘മുംബൈ പോലീസി’ന്റെ തെലുങ്ക് റീമേക്ക് റിലീസിനൊരുങ്ങുന്നുവെന്ന വാര്‍ത്തയാണ് പുറത്തു നിന്നും വരുന്നത്. ‘ഹണ്ട്’ എന്ന പേരിലാണ് ചിത്രം റിലീസിനായി എത്തുന്നത്. സുധീര്‍ ബാബു നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകം അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. മഹേഷ് ശൂരപാണിനിയാണ് ചിത്രത്തിന്റെ സംവിധാനം. പൃഥ്വിരാജ് അവതരിപ്പിച്ച വേഷത്തില്‍ തെലുങ്ക് ചിത്രത്തില്‍ സുധീര്‍ ബാബു അഭിനയിക്കുന്നു. അരുള്‍ വിന്‍സെന്റാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സംഗീത സംവിധാനം ജിബ്രാന്‍ ആണ്.

ഭവ്യ ക്രിയേഷന്‍സിന്റെ ബാനിറില്‍ വി ആനന്ദ് പ്രസാദ് ആണ് ചിത്രം നിര്‍മിക്കുന്നത്. സുധീര്‍ ബാബുവിന് പുറമേ ഭരത് നിവാസ്, ശ്രീകാന്ത് മേക എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. കലാസംവിധാനം വിവേക് അണ്ണാമലൈ, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അണ്ണൈ രവി, ആക്ഷന്‍ കൊറിയോഗ്രാഫി റെനൗഡ് ഫാവെറോ, ആക്ഷന്‍ ഡയറക്ടര്‍ ബ്രയാന്‍ വിഗിയര്‍, സ്റ്റണ്ട്‌സ് വിങ് ചുങ് അന്‍ജി, കളറിസ്റ്റ് ഷണ്‍മുഖ പാണ്ഡ്യന്‍ എം, പിആര്‍ഒ പുളകം ചിന്നരായണ, ഡിജിറ്റല്‍ പ്രമോഷണന്‍സ് ഫസ്റ്റ്‌സ് ഷോ, വാക്ക് ഔട്ട് മീഡിയ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Big Update! Rosshan Andrrews to remake 'Mumbai Police' | Malayalam Movie  News - Times of India