മലയാളത്തിലെ സൂപ്പര്‍ഹിറ്റ് താരജോഡികളായ മോഹന്‍ലാലും, ശോഭനയും വീണ്ടും ഒന്നിക്കുന്നു

ഒരുകാലത്ത് മലയാളികളുടെ ഇഷ്ട താര ജോഡികളായിരുന്നു മോഹന്‍ലാലും ശോഭനയും. ഇരുവരും ഒന്നിച്ചെത്തി പ്രേക്ഷക സ്വീകാര്യത നേടിയ സിനിമകള്‍ നിരവധിയാണ്. അതുപോലെ ഇരുവരും ഒരുമിച്ചെത്തിയ സിനിമകള്‍ വന്‍ വിജയവുമായിരുന്നു. ഒരു പക്ഷെ മോഹന്‍ലാലിന്റെ കൂടെ ഒരുപാട് സിനിമകളില്‍ അഭിനയിച്ച നായിക ശോഭന തന്നെയാകും. ിസരുവരുടേയും കൂട്ടുകെട്ട് അത്രയ്ക്കും ഇഷ്ടമാണ് മലയാളികള്‍ക്ക്.

Throwback Thursday: Shobana shares a rare photo taken with Mohanlal | Malayalam Movie News - Times of India

അവിടത്തെപ്പോലെ ഇവിടെയും, വസന്തസേന, അഴിയാത്ത ബന്ധങ്ങള്‍, അനുബന്ധം, രംഗം, ടി പി ബാലഗോപാലന്‍ എംഎ, കുഞ്ഞാറ്റക്കിളികള്‍, ഇനിയും കുരുക്ഷേത്രം, എന്റെ എന്റേത് മാത്രം, അഭയം തേടി, പടയണി, നാടോടിക്കാറ്റ്, വെള്ളാനകളുടെ നാട്, ആര്യന്‍, പവിത്രം, തേന്‍മാവിന്‍ കൊമ്പത്ത്, പക്ഷേ, വസ്തുഹാര, ഉള്ളടക്കം, മായാമയൂരം, മണിച്ചിത്രത്താഴ്, മിന്നാരം, ശ്രദ്ധ, മാമ്പഴക്കാലം സാഗര്‍ ഏലിയാസ് ജാക്കി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് എത്തിയിട്ടുണ്ട്.

Actress Shobhana is happy to hear her next movie with Mohanlal | Local Glob

 

ഇപ്പോഴിതാ പ്രേതക്ഷകര്‍ക്കൊരു സന്തോഷ വാര്‍ത്തയാണ് പുറത്തു വരുന്നത്. ശോഭനയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നുവെന്നതാണ് ആ വാര്‍ത്ത. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാകും ഇരുവരും ഒന്നിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആണ് മോഹന്‍ലാലിനെ നായകനാക്കി അനൂപ് സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. അനൂപിന്റെ ഇരട്ട സഹോദരനും സംവിധായകനുമായ അഖില്‍ സത്യനായിരുന്നു ഇക്കാര്യം അറിയിച്ചത്.

shobhana photo: Shobhana is Shobhana, it does not seem to be seen from this photo; Viral new photo – shobana's saree-clad look is a sight for the sore eyes! - time.news -

പിന്നാലെ സിനിമയെ സംബന്ധിച്ച ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ നടന്നിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും അനൂപ് സത്യന്‍ ചിത്രം സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്. ശോഭനയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നുവെന്ന ചര്‍ച്ചകള്‍ ഏറെ ആവേശത്തോടെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ശോഭനയെ കൂടാതെ ബോളിവുഡ് നടന്‍ നസീറുദ്ദീന്‍ ഷാ, ഷെയിന്‍ നിഗം, മുകേഷ് എന്നിവരുടെ പേരുകളും അനൂപ് ചിത്രത്തിലേക്കായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാകും ഇതെന്നും സൂചനകളുണ്ട്. ‘കാര്‍ത്തുമ്പിയും മാണിക്യനും ഒന്നിക്കുന്നതിനായി കാത്തിരിക്കുന്നു’, എന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം, അമല്‍ നീരദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘സാഗര്‍ എലിയാസ് ജാക്കി റീലോഡഡ്’ എന്ന സിനിമയിലാണ് ശോഭനയും മോഹന്‍ലാലും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.

Mohanlal | Bollywood Movies: Did you know Mohanlal has made appearances in three Bollywood movies?

Related Posts