മമ്മൂട്ടിക്കെതിരെ വിമർശനം;’പ്രതികരിക്കാൻ മമ്മൂട്ടി ഒരു ഉത്സാഹവും കാണിക്കുന്നില്ല’ ഫാത്തിമ തഹ്‌ലിയ എഴുതുന്നു

ദേശീയതലത്തിൽ വരെ വലിയ വിവാദങ്ങൾ ഉയർത്തിക്കൊണ്ട് ലക്ഷദ്വീപ് വിഷയം വലിയതോതിൽ കത്തി നിൽക്കുകയാണ്. ഇതിനോടകം കേരളത്തിൽ നിന്നും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും സെലിബ്രിറ്റികൾ അടങ്ങുന്ന വലിയ നിരതന്നെ കേന്ദ്രസർക്കാരിനെതിരെയും ലക്ഷദ്വീപിനെ പിന്തുണച്ചു കൊണ്ടും പ്രസ്താവനകൾ പുറത്തിറക്കിയിട്ടുണ്ട്. മലയാളത്തിന്റെ സൂപ്പർതാരം പൃഥ്വിരാജ് ലക്ഷദ്വീപിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയതോടെ വിവാദം കുറച്ചുകൂടി വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ് ഉണ്ടായത്. പൃഥ്വിരാജിനെ പ്രസ്താവനയെ തുടർന്ന് ഉണ്ടായ വലിയ വിവാദങ്ങളും തുടർന്ന് മുഖ്യധാരാ നായക നടന്മാർ തന്നെ രംഗത്തെത്തിയതും വലിയ രീതിയിൽ ലക്ഷദ്വീപ് വിഷയത്തെ പിടിച്ചുലച്ചു. എന്നാൽ ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിലൂടെ മറ്റുമായി മമ്മൂട്ടിക്കെതിരെ ചെറുതും വലുതുമായ വിമർശനങ്ങൾ ഉയരുകയാണ്. മുൻനിര നായകന്മാർ അടക്കം ലക്ഷദ്വീപ് വിഷയത്തിൽ തങ്ങളുടെ അഭിപ്രായം തുറന്നു പറഞ്ഞതിനാൽ മമ്മൂട്ടി മൗനമവലംബിക്കുന്നു എന്നാണ് ഉയർന്ന പരാതികൾ. കഴിഞ്ഞ ദിവസം മുഹമ്മദ് സ്വാദിഖ് എന്ന ദീപ് നിവാസി ‘മലയാളത്തിൻ്റെ മഹാനടന് ലക്ഷദ്വീപിൽ നിന്നൊരു തുറന്ന കത്ത്’എന്ന പേരിൽ ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പ് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയ മമ്മൂട്ടിയെ കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പ് വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.

മുഖ്യധാരയിൽ വലിയ സമ്മർദമാണ് ഇതിനോടകം മമ്മൂട്ടി ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിക്കാത്തത് തുടർന്ന് ഉണ്ടായിരിക്കുന്നത്. വൈറലായ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:, “മന്ത്രിയായിരുന്നപ്പോൾ വിശ്വാസപരമായ കാരണങ്ങളാൽ നിലവിളക്ക് കൊളുത്താതെ മാറി നിന്ന അബ്ദുറബ്ബ് സാഹിബിനെ വിമർശിക്കാൻ ശ്രീ. മമ്മൂട്ടിക്ക് വലിയ ഉത്സാഹമായിരുന്നു. എന്നാൽ ലക്ഷദ്വീപിൽ അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധ നടപടികൾ അരങ്ങേറിയിട്ടും അതിനെതിരെ പ്രതികരിക്കാൻ മമ്മൂട്ടി ഒരു ഉത്സാഹവും കാണിക്കുന്നില്ല എന്നറിയുമ്പോൾ അത്ഭുതം തോന്നുന്നു.”

Related Posts

Leave a Reply