‘ഷെയ്ൻ നിഗം ഇവിടെ വലിയൊരു തരംഗം ഉണ്ടാക്കും, കുറെ വർഷത്തിനുള്ളിൽ ഏറ്റവും ആവശ്യമുള്ള പ്രധാന താരങ്ങളിൽ ഒരാളാൾ ഷെയ്ൻ നിഗം ആയിരിക്കും’ നാദിർഷ പറയുന്നു
1 min read

‘ഷെയ്ൻ നിഗം ഇവിടെ വലിയൊരു തരംഗം ഉണ്ടാക്കും, കുറെ വർഷത്തിനുള്ളിൽ ഏറ്റവും ആവശ്യമുള്ള പ്രധാന താരങ്ങളിൽ ഒരാളാൾ ഷെയ്ൻ നിഗം ആയിരിക്കും’ നാദിർഷ പറയുന്നു

വളരെ ചുരുങ്ങിയ ചിത്രങ്ങൾകൊണ്ട് തന്നെ മലയാള സിനിമാലോകത്തെ യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയനായ നായകനടനാണ് ഷെയ്ൻ നിഗം. അന്നയും റസൂലും, കമ്മട്ടിപ്പാടം, പറവ, തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത ഷെയ്ൻ നിഗം പിന്നീട് c/o സൈറാബാനു, ഈട, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക് തുടങ്ങിയ ചിത്രങ്ങളിൽ കേന്ദ്രകഥാപാത്രമായി പ്രേക്ഷകരെ ഞെട്ടിച്ചു. ആരാധകർ വളരെ പ്രതീക്ഷയോടെയാണ് ഓരോ പുതിയ ഷെയ്ൻ നിഗം ചിത്രങ്ങൾക്ക് വേണ്ടിയും കാത്തിരിക്കുന്നത്. നാളുകൾക്കു മുമ്പ് സംവിധായകനും മിമിക്രി കലാകാരനുമായ നാദിർഷ ഷെയ്ൻ നിഗമിന്റെ ഭാവിയെപ്പറ്റി ചെറിയതോതിലുള്ള ഒരു പ്രവചനം നടത്തിയിരുന്നു. ഇപ്പോഴിത് നാദിർഷയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലും ഷെയ്ൻ നിഗം ഫാൻസ് പേജുകളിലും നാദിർഷയുടെ വാക്കുകൾ ആരാധകർ വലിയ രീതിയിൽ ആഘോഷമാക്കുകയാണ് ചെയ്യുന്നത്. മലയാളികൾ സ്നേഹത്തോടെ അബി ഇക്ക എന്ന് വിളിക്കുന്ന ഇഹലോകവാസം വെടിഞ്ഞ കലാകാരന്റെ മകനായ ഷെയ്ൻ നിഗവുമായി നാദിർഷക്ക് വ്യക്തിപരമായ അടുപ്പം കൂടിയുണ്ട്. അല്പം വർഷംകൂടി പിന്നിടുമ്പോൾ ഷെയ്ൻ നിഗം എന്ന താരം വലിയ തരംഗം തന്നെ സൃഷ്ടിക്കുമെന്നാണ് നാദിർഷ അഭിപ്രായപ്പെടുന്നത്. ഇതിനോടകം ധാരാളം വിശേഷണങ്ങൾ നേടിയിട്ടുള്ള ഷെയ്ൻ നിഗം മലയാള സിനിമയിലെ ഒരു അഭിവാജ്യ ഘടകമായി മാറും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.

തെരഞ്ഞെടുക്കുന്ന സിനിമകളിലെ മികവും അഭിനയത്തിലെ മികച്ച പ്രകടനവും ഷെയ്ൻ നിഗത്തെ എന്തുകൊണ്ടും മുൻനിര നായകന്മാരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെ നിർത്തുന്നു. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് നാദിർഷ ഷെയ്ൻ നിഗത്തിന്റെ ഭാവിയെപ്പറ്റിക്കുറിച്ച് വാചാലനായത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:, “അബിയുടെ മകന് മലയാളസിനിമയിൽ, എനിക്ക് തോന്നുന്നത് അവൻ (ഷെയിൻ നിഗം) അടുത്ത കുറെ വർഷത്തിനുള്ളിൽ ഇവിടെ ഏറ്റവും ആവശ്യമുള്ള പ്രധാന താരങ്ങളിൽ ഒരാളാൾ ഷെയ്ൻ നിഗം ആയിരിക്കും. വലിയൊരു ഇമ്പാക്ട് ഉണ്ടാക്കും, അവൻ ഇവിടെ വലിയൊരു തരംഗം ഉണ്ടാക്കും. ഇപ്പോൾതന്നെ തരംഗം ഉണ്ടാക്കിയിട്ടുണ്ട് അപ്പോൾ അവനെ ഒരു ലോങ്ങ് ലൈഫ് സിനിമയിലുണ്ട്. “

Leave a Reply