‘ആരാധകർ ഭാര്യയെ പോലെയാണ് നമ്മൾ എത്ര നല്ല കാര്യങ്ങൾ ചെയ്താലും…’ വൈറലായ മോഹൻലാലിന്റെ വാക്കുകൾ
1 min read

‘ആരാധകർ ഭാര്യയെ പോലെയാണ് നമ്മൾ എത്ര നല്ല കാര്യങ്ങൾ ചെയ്താലും…’ വൈറലായ മോഹൻലാലിന്റെ വാക്കുകൾ

പലപ്പോഴും ആരാധകരുടെ അമിത സ്നേഹപ്രകടനങ്ങൾ കൊണ്ടും പ്രതികരണങ്ങൾ കൊണ്ടും താരങ്ങളുടെ തല പുകയാറുള്ളത് സാധാരണ വിഷയമായി തന്നെ മാറിയിട്ടുണ്ട്. എന്നാൽ ഏതൊരു സൂപ്പർ താരങ്ങളെയും നിലനിർത്തുന്നത് അകമഴിഞ്ഞ സ്നേഹപ്രകടനം നടത്തുന്ന ആരാധകർ തന്നെയാണ്. ഏതൊരു സിനിമ ഇൻഡസ്ട്രിയെ സംബന്ധിച്ചിടത്തോളം ആ മേഖലയെ വളരെ വലിയ രീതിയിൽ പിടിച്ചുനിർത്തുന്നതിൽ ആരാധകർക്കുള്ള പങ്ക് ചെറുതല്ല. പലപ്പോഴും പല സാഹചര്യത്തിലും സൂപ്പർതാരങ്ങളുടെ ആരാധകർ കൊമ്പുകോർക്കാരുണ്ടെങ്കിലും ഉണ്ടെങ്കിലും സൂപ്പർതാരങ്ങൾക്ക് തങ്ങളുടെ ആരാധകർ കഴിഞ്ഞിട്ടേ മറ്റെന്തും ഉള്ളു. നാളുകൾക്ക് മുമ്പ് നടന്ന ഒരു പൊതുപരിപാടിയിൽ ആരാധകൻ മോഹൻലാലിനോട് ചോദിച്ച ഒരു ചോദ്യവും വളരെ വൈകാരികമായ അർത്ഥത്തിൽ നിന്നുകൊണ്ട് മോഹൻലാൽ ആ ചോദ്യത്തിന് മറുപടി നൽകിയതും ഇപ്പോഴും ആരാധകർ വലിയ രീതിയിൽ ആഘോഷമാക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ മോഹൻലാലിന്റെ ഈ വാക്കുകൾ വീണ്ടും ആരാധകർ ആഘോഷിക്കുകയാണ് ‘എന്നെ ഏട്ടാ എന്ന് ചേർത്ത് അവർ വിളിക്കുമ്പോൾ ഞാനവരെ അനിയന്മാരായി കാണേണ്ടതല്ലേ എന്ന് ലാലേട്ടൻ ഒരു കമന്റ് പറഞ്ഞിരുന്നു. ഞങ്ങൾ ആരാധകർ എപ്പോൾ വന്നാലും ലാലേട്ടന്റെ സിംപ്ലിസിറ്റി, ഞങ്ങൾക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാൻ ഒക്കെ കാണിക്കുന്ന ആ സ്നേഹം, ഇപ്പോൾ ലാലേട്ടന്റെ മകൻ പ്രണവ് സിനിമയിൽ വന്നപ്പോഴും അത്രതന്നെ ആരാധനയും സ്നേഹവും പ്രണവിനോട് ഉണ്ട്.

ഈ ആരാധകരുടെ സ്നേഹത്തെപ്പറ്റി ലാലേട്ടന് എന്താണ് പറയാനുള്ളത്’ ആരാധകൻ മോഹൻലാലിനോട് തന്നെ നേരിട്ട് ചോദിച്ച ചോദ്യമാണിത്. വളരെ ലളിതമായും എന്നാൽ ആരാധകരോടുള്ള സ്നേഹത്തിന്റെ ആഴം വെളിപ്പെടുത്തിക്കൊണ്ടും മോഹൻലാൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ:, ”സ്നേഹം എന്ന് പറയുന്നത് വികാരം തന്നെ വലിയ കാര്യമാണ്. ഞാൻ എവിടെയോ വായിക്കുകയോ പറയുകയോ ചെയ്തിട്ടുണ്ട്, ആരാധകർ എന്നത് ഭാര്യയെ പോലെയാണെന്ന് നമ്മൾ എത്ര നല്ല കാര്യങ്ങൾ ചെയ്താലും ഒരു ചെറിയ കാര്യം നമ്മൾ ചെയ്തു കഴിഞ്ഞാൽ ‘എന്നാലും ഇങ്ങനെ എന്നോട് ചെയ്തല്ലോ’ എന്ന് ചോദിക്കും. എന്നു പറഞ്ഞാൽ അത്ര സെൻസിറ്റീവാണ് ആരാധകർ. അത് അങ്ങനെയാണ്, ആരാധനയാണ്. സ്നേഹം എന്ന് പറയുന്നത് ഒരു ആരാധനയാണ്. ആരാധന എന്ന് പറയുന്നത് സ്നേഹമാണ്. നമ്മൾ അത് മനസ്സിലാക്കി നിങ്ങളെ ഞങ്ങൾ സ്നേഹിക്കുന്നു അതുപോലെ നിങ്ങൾ ഞങ്ങളെയും സ്നേഹിക്കുന്നു ആ സ്നേഹം അങ്ങനെ നടന്നു പോട്ടെ എന്നും പ്രാർത്ഥിക്കുന്നു”

Leave a Reply