പൃഥ്വിരാജിന് ഉള്ളത് മമ്മൂട്ടിക്കും മോഹൻലാലിനും ഇല്ലാത്തത്?
1 min read

പൃഥ്വിരാജിന് ഉള്ളത് മമ്മൂട്ടിക്കും മോഹൻലാലിനും ഇല്ലാത്തത്?

മമ്മൂട്ടിക്കും മോഹൻലാലിനും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് പൃഥ്വിരാജിന് ഉള്ളത്? എന്ന്, ആരെങ്കിലും ചോദിച്ചാൽ, ‘അവരേക്കാൾ വ്യക്തമായ നിലപാടുള്ള, അത് തുറന്നു പറയാൻ ചങ്കൂറ്റമുള്ള വ്യക്തിത്വമാണ് പ്രിഥ്വിരാജ്’ എന്ന് നിസ്സംശയം പറയാവുന്ന തലത്തിലേക്ക് അദ്ദേഹം ഉയർന്നിരിക്കുന്നു. ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജ് സുകുമാരൻ രേഖപ്പെടുത്തിയ നിലപാട് സൃഷ്ടിച്ച പുകിൽ ചെറുതൊന്നുമല്ല. കേരളമാകെ ചർച്ചയായ ഒരു നിലപാടായിരുന്നു അത്. കമ്മ്യൂണിസ്റ്റ്‌, കോൺഗ്രസ്‌ തുടങ്ങിയ രാഷ്ട്രീയമുള്ളവരും ബഹുഭൂരിപക്ഷം വരുന്ന മലയാളികളും പൃഥ്വിരാജിനെ നിലപാടിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ മറ്റൊരു കൂട്ടം ആളുകൾ പൃഥ്വിരാജിന്റെ നിലപാടിനെ അടിമുടി വിമർശിച്ചു. അദ്ദേഹത്തിന്റെ അന്തരിച്ച പിതാവിനെ വരെ ഈ പ്രശ്നങ്ങളിലേക്ക് വാക്കാൽ വലിച്ചിഴച്ചു കൊണ്ട് സ്റ്റാറ്റസുകൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്ന സ്ഥിതി വിശേഷമുണ്ടായി.

പൃഥ്വിരാജിനെതിരെയുണ്ടായ വ്യപകമായ സൈബർ ആക്രമണം തെറ്റാണ് എന്ന് പറഞ്ഞുകൊണ്ട് നിലപാട് പറയാനുള്ള മൗലിക അവകാശവും സ്വാതന്ത്ര്യവും ഉപയോഗപ്പെടുത്തുമ്പോൾ മോശമായ രീതിയിൽ കുടുംബക്കാരെ ഒക്കെ വലിച്ചിട്ട് അതിനെ വിമർശിക്കരുത് എന്നുപറഞ്ഞുകൊണ്ട് സുരേഷ് ഗോപി അടക്കമുള്ളവർ പൃഥ്വിരാജിന് കൈത്താങ്ങായി വന്നിരുന്നു. പക്ഷേ അപ്പോഴും ഇപ്പോഴും സൂപ്പർ- മെഗാ താരങ്ങൾ എന്ന് വിശേഷിപ്പിക്കുന്ന മമ്മൂട്ടിയും മോഹൻലാലും ഈ വിഷയത്തെക്കുറിച്ചു ഇത്തരം സൈബർ ആക്രമണത്തിൽ സഹപ്രവർത്തകന് ഒരു കൈത്താങ്ങ് നൽകുവാനോ പ്രത്യക്ഷത്തിൽ വന്നിട്ടില്ല എന്നതാണ് സത്യം. ലക്ഷദ്വീപിൽ നിന്നടക്കം ജനവികാരം ഇതിനെതിരെ ഉയർന്നുവരുന്നുണ്ട്. സമൂഹത്തോട് പ്രതിബദ്ധതയുള്ള കലാകാരന്മാരുടെ സാമൂഹ്യ വിഷയങ്ങളിലുള്ള ‘മൗനം’ ഭയപ്പെടുത്തുന്നതാണ് എന്ന് ഇരകൾ ആക്കപ്പെടുന്നവർ സംശയിക്കുന്നു. എങ്കിലും പൃഥ്വിരാജിനെങ്കിലും തന്റേടത്തോടെ ഒരു നിലപാട് തുറന്നു പറയാനുള്ള ചങ്കൂറ്റമുണ്ടല്ലോ എന്ന് ആശ്വസിക്കുന്നവരുമുണ്ട്.

 

Leave a Reply