ഇന്ത്യ മുഴുവൻഅറിയപ്പെടുന്ന താരമാകാൻ ജോജു ജോർജ് തയ്യാറെടുക്കുന്നു !! ജോജു ജോർജ് നായകനാകുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമാണ് ‘പീസ്’ !! കൂടുതൽ വിശേഷങ്ങൾ അറിയാം…
1 min read

ഇന്ത്യ മുഴുവൻഅറിയപ്പെടുന്ന താരമാകാൻ ജോജു ജോർജ് തയ്യാറെടുക്കുന്നു !! ജോജു ജോർജ് നായകനാകുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമാണ് ‘പീസ്’ !! കൂടുതൽ വിശേഷങ്ങൾ അറിയാം…

ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമയിലേക്ക് എത്തുകയും പിന്നീട് ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് മോളിവുഡിലെ മുൻനിര നായക-നടന്മാരിൽ ഒരാളായി മാറിയ ജോജു ജോർജ് ഇപ്പോഴിതാ വളരെ സുപ്രധാനമായ മറ്റൊരു ചുവടുവെപ്പിന് ഒരുങ്ങുകയാണ്. ഇക്കുറി മലയാളത്തിലോ തമിഴിലോ മാത്രമായി ഒതുങ്ങാനല്ല ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന തരത്തിലേക്ക് ഉയരാനാണ് ജോജു ജോർജ് ശ്രമിക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട വിവിധ ഭാഷകളിൽ സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജോജു ജോർജ് ആണ്നായകനായി എത്തുന്നത്.മലയാളം, തമിഴ്‌, കന്നട, ഹിന്ദി, തെലുങ്ക്‌ എന്നീ ഭാഷകളിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ‘പീസി’ എന്ന പേര് നിശ്ചയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ ലോഞ്ച്‌ മോഹൻലാൽ, രക്ഷിത്‌ ഷെട്ടി, വിജയ്‌ സേതുപതി, ഭരത്‌ തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെ നിർവ്വഹിച്ചു.‌ വലിയ പ്രതീക്ഷയോടെ ഒരുങ്ങുന്ന ‘പീസ്’ ഒരു ആക്ഷേപഹാസ്യ ത്രില്ലർ ചിത്രമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ നിര്‍മ്മിക്കുന്ന‌ ചിത്രത്തിൽ നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്.ഷാലു റഹീം, രമ്യാ നമ്പീശൻ, അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അനിൽ നെടുമങ്ങാട്,‌ അർജുൻ സിങ്, വിജിലേഷ്, മാമുക്കോയ പോളി വൽസൻ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇതിനോടകം ചിത്രീകരണം പൂർത്തിയായ പീസിന്റെപ്രധാന ലൊക്കേഷനുകൾ തൊടുപുഴ എറണാകുളം കോട്ടയം എന്നിവിടങ്ങളിലായിരുന്നു. 75 ദിവസം കൊണ്ട് 3 ഷെഡ്യൂളുകളിൽ ആയി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചു വരികയാണ്. നായാട്ട് എന്ന ചിത്രത്തിലെ മികച്ച പ്രകടനം കൊണ്ട് ഇതിനോടകം ദേശീയതലത്തിൽ വരെ ചർച്ച ചെയ്യപ്പെട്ട ജോജു ജോർജ് എന്ന നടന്റെ അഭിനയ ജീവിതത്തിൽ നാഴികകല്ലായി മാറാൻ സാധ്യതയുള്ള ചിത്രമാണ് പീസ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സഫർ സനൽ,രമേശ് ഗിരിജ എന്നിവർ ചേർന്നാണ്. മറ്റ് അണിയറ പ്രവർത്തകർ:, സംഗീത സംവിധാനം: ജുബൈർ മുഹമ്മദ്, ഗാനരചന: വിനായക്‌ ശശികുമാർ, അൻവർ അലി, സൻഫീർ, ആലാപനം: വിനീത്‌ ശ്രീനിവാസൻ, ഷഹബാസ്‌ അമൻ, ഛായാഗ്രഹണം: ഷമീർ ജിബ്രാൻ,

ചിത്രസംയോജനം: നൗഫൽ അബ്ദുള്ള, പ്രൊജക്ട് ഡിസൈനർ: ബാദുഷ എൻ.എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രതാപൻ കല്ലിയൂർ, ആർട്ട്: ശ്രീജിത്ത് ഓടക്കാലി, സ്ക്രിപ്റ്റ്‌ അസിസ്റ്റന്റ്‌: അനന്തകൃഷ്ണൻ, വസ്ത്രാലങ്കാരം: ജിഷാദ്‌ ഷംസുദ്ദീൻ, മേയ്ക്കപ്പ്‌: ഷാജി പുൽപ്പള്ളി, ഫിനാൻസ്‌ കൺട്രോളർ: അഹ്നിസ്‌, രാജശേഖരൻ, സ്റ്റിൽസ് ജിതിൻ മധു, സൗണ്ട്‌ ഡിസൈൻ: അജയൻ അദത്ത്‌, അസോസിയേറ്റ്‌ ക്യാമറ: ഉണ്ണി പാലോട്, കളറിസ്റ്റ്‌: ശ്രീക്ക്‌ വാര്യർ, സ്റ്റോറി ബോർഡ്‌: ഹരീഷ്‌ വള്ളത്ത്‌, ഡിസൈൻസ്‌‌: അമൽ ജോസ്‌, പി.ആർ.ഓ: മഞ്ജു ഗോപിനാഥ്‌, ഡിജിറ്റൽ മാർക്കറ്റിംഗ്:‌ ഹെയിൻസ്.

Leave a Reply