മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച  മോണ്‍സ്റ്ററിന്റെ ടെലിവിഷന്‍ പ്രീമിയര്‍ പ്രഖ്യാപിച്ചു
1 min read

മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച മോണ്‍സ്റ്ററിന്റെ ടെലിവിഷന്‍ പ്രീമിയര്‍ പ്രഖ്യാപിച്ചു

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മോണ്‍സ്റ്റര്‍. തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച ഈ ചിത്രം, മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിച്ച ചിത്രമാണ്. ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമായിരുന്നു മോണ്‍സ്റ്റര്‍. ലക്കി സിംഗ് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ചപ്പോള്‍ അത് പ്രേക്ഷകര്‍ക്ക് പുതിയ അനുഭവം നല്‍കി.

Monster Movie Review: A homophobic failure

വന്‍ ഹൈപ്പോടെ റിലീസിന് എത്തിയ ചിത്രത്തിന് പക്ഷേ തിയേറ്ററുകളില്‍ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാനായിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഏഷ്യാനെറ്റ്. മാര്‍ച്ച് 19 ഞായറാഴ്ചയാണ് മോണ്‍സ്റ്ററിന്റെ ടെലിവിഷന്‍ പ്രീമിയര്‍. നാല് മണിക്ക് ഏഷ്യാനെറ്റില്‍ ചിത്രം സംപ്രേക്ഷണം ചെയ്യും. 2022 ഒക്ടോബറില്‍ ആണ് മോണ്‍സ്റ്റര്‍ തിയറ്ററുകളില്‍ എത്തിയത്. പിന്നാലെ ഡിസംബര്‍2ന് ഒടിടിയിലും ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.

Monster' trailer: Mohanlal starrer promises an intriguing mystery thriller | Malayalam Movie News - Times of India

പുലിമുരുകന്റെ തിരക്കഥാകൃത്തായ ഉദയ്കൃഷ്ണ തന്നെയായിരുന്നു മോണ്‍സ്റ്ററിന്റേയും രചയിതാവ്. ആശിര്‍വാദ് സിനിമാസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ലക്കി സിങ്ങായി പരകായപ്രവേശനം നടത്തിയ മോഹന്‍ലാലിനൊപ്പം കട്ടക്ക് പിടിച്ചു നില്‍ക്കാന്‍ ഹണി റോസിന് സാധിച്ചിരുന്നു.

Monster Movie (Oct 2022) - Trailer, Star Cast, Release Date | Paytm.com

അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനില്‍ ആണ് മോഹന്‍ലാലിന്റേതായി പുറത്തു വരാനുള്ള ചിത്രം. ഇപ്പോള്‍ ‘മലൈക്കോട്ടൈ വാലിബനില്‍’ ലെ ഷൂട്ടിങ് തിരക്കിലാണ് മോഹന്‍ലാല്‍. പൂര്‍ണമായും രാജസ്ഥാനില്‍ ആണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് മലൈക്കോട്ടെ വാലിബന്‍ നിര്‍മിക്കുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

Malaikottai Vaaliban - Official Trailer | Mohanlal | Lijo Jose Pellissery | PS Rafeeq | Hareesh - YouTube

പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്‌സ് സേവ്യര്‍. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ആണ് ഷൂട്ടിം?ഗ്. പി എസ് റഫീക്കിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും മണികണ്ഠന്‍ ആചാരിയും ഹരി പ്രശാന്തും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Mohanlal and Lijo Jose Pellissery's Malaikottai Valiban to go on floors on January 18 | Entertainment News,The Indian Express