‘മോഹൻലാൽ ഇന്റർവ്യുവിൽ പൊട്ടത്തരങ്ങൾ പറയുന്നു.. മമ്മൂട്ടി കയ്യടി നേടുന്നു..’ : ആനന്ദ് വാസുദേവിന്റെ കുറിപ്പ് ശ്രെദ്ധനേടുന്നു
പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരങ്ങളായി മാറ്റമില്ലാതെ തുടരുന്ന രണ്ടുപേര്‍. മലയാളത്തിന്റെ ബിഗ് എംസ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും സിനിമയില്‍ സജീവമായത് എണ്‍പതുകളുടെ ആരംഭത്തിലാണ്. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതു വേഷവും തങ്ങള്‍ക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ ഇരുവരും അവിസ്മരണീയമാക്കുകയാണ് ചെയ്യാറുള്ളത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും ഫാന്‍സ് നിരവധിയാണ്. സോഷ്യല്‍ മീഡിയകളില്‍ ഇരുവരേയും സപ്പോര്‍ട്ട് ചെയ്ത് ഫാന്‍ ഫൈറ്റ്സും ഉണ്ടാവാറുണ്ട്.
ഈ അടുത്ത് മമ്മൂട്ടി നിരവധി അഭിമുഖങ്ങളില്‍ പങ്കെടുത്തിരുന്നു. അഭിമുഖമെല്ലാം സോഷ്യല്‍ മീഡിയകളില്‍ വൈറലുമാണ്. ഇപ്പോഴിതാ മമ്മൂട്ടി നല്കിയ അഭിമുഖത്തിനേയും അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ചും മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചുമെല്ലാം ആനന്ദ് വാസുദേവ് ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പാണ് വൈറലാവുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള പ്രധാന വ്യത്യാസം അവര്‍ എഫോര്‍ട്ട് ഇടുന്നതില്‍ ഉള്ള രീതിയില്‍ ആണ്. മോഹന്‍ലാലിന് സ്വാഭാവികമായി കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവുണ്ട്, മമ്മൂട്ടി ആകട്ടെ കണ്ടും പഠിച്ചും ഒക്കെ എഫോര്‍ട്ട് ഇട്ടാണ് കാര്യങ്ങളെ സമീപിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.
ഉദാഹരണം മോഹന്‍ലാല്‍ ഇന്റര്‍വ്യൂവില്‍ ഒക്കെ സ്വാഭാവികം ആയിട്ടാണ് വന്നിരുന്നു പൊട്ടതരങ്ങള്‍ പറയുന്നത്. സ്വന്തം സിനിമ പൊട്ടുമ്പോള്‍ മീഡിയയില്‍ വന്നിരുന്നു തെലുങ്ക് പ്രേക്ഷകരുമായി താരതമ്യം ചെയ്ത് കുറ്റം പറഞ്ഞിട്ട് എയറില്‍ പോകുന്നത് വളരെ നാച്ചുറല്‍ ആയി തന്നെ ആണെന്നും കുറിപ്പില്‍ പറയുന്നു. മമ്മൂട്ടി ആകട്ടെ ഈ ഇന്റര്‍വ്യു ഒക്കെ ഇരുന്നു കണ്ടു നിരീക്ഷിച്ചു പഠിച്ചു വന്നിട്ട് മീഡിയയില്‍ ഏറ്റവും നല്ല പോലെ കയ്യടി കിട്ടുന്ന രീതിയില്‍ അവതരിപ്പിക്കും. മലയാള പ്രേക്ഷകര്‍ അപ്ഡേറ്റഡ് ആകുന്ന രീതിയെ മമ്മൂട്ടി പ്രെയിസ് ചെയ്യുന്നത് ഒക്കെ ഏട്ടന് പ്രസ്തുത വിഷയത്തില്‍ പറഞ്ഞ ഡയലോഗ്കള് ഒക്കെ കണ്ടു. ഹോം വര്‍ക്ക് ചെയ്തു തന്നെ വന്നു പറയുന്നത് ആകണമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
കുറിപ്പിന് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ഒരു ഇന്റര്‍വ്യൂവില്‍ വന്നിട്ട് എന്തൊക്കെ പറയരുത് എന്ന് മനസ്സിലാക്കാന്‍ മോഹന്‍ലാലിന്റെ ഇന്റര്‍വ്യൂസ് കണ്ടാല്‍ മതി. അത് കണ്ട് അതിനെ കൗണ്ടര്‍ ചെയ്യുന്ന വാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നു ഒക്കെ വായിച്ചും ഹോം വര്‍ക്ക് ചെയ്തും ഒക്കെ ആണ് മമ്മൂട്ടി ഈ ഇന്റര്‍വ്യൂസ് അറ്റന്‍ഡ് ചെയ്തേക്കുന്നത് എന്നു തോന്നുന്നുവെന്നായിരുന്നു ഒരാളുടെ കമന്റ്. നെഗറ്റീവ് ആസ്പെക്റ്റിലാണ് ചിലര്‍ എടുക്കുന്നത് എങ്കിലും കാലത്തിനൊപ്പം ഇന്റര്‍വ്യൂവും പ്രേക്ഷകരെ കയ്യിലെടുക്കുന്നതും എനിക്ക് പോസിറ്റീവ് ആയിട്ടാണ് തോന്നിയത്. ഇവിടെ പലരും ചെറിയ എഫര്ട്ടു പോലും ഇടുന്നില്ലെന്നായിരുന്നു മറ്റൊരാള്‍ കുറിപ്പിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.