
മലയാള സിനിമ അടുത്ത ഘട്ടത്തിലേക്ക് മാറുകയാണ്, അതിനൊപ്പം മോഹൻലാലും
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. ഒരു നടനെന്ന നിലയിൽ വലിയ മേഖലകൾ കീഴടക്കിക്കഴിഞ്ഞു അദ്ദേഹമിപ്പോൾ സ്വന്തം സംവിധാന ചിത്രത്തിന്റെ പണിപ്പുരയിലാണ്. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് അവസാനഘട്ട പണിപ്പുരയിലാണ് സംവിധായകനും അണിയറ പ്രവർത്തകരും. മോഹൻലാൽ ഇപ്പോൾ കൂടുതൽ സംസാരിക്കുന്നത് തന്റെ ഏറ്റവും സ്വന്തം ചിത്രം ആയ ബറോസിനെ കുറിച്ചാണ്. മലയാളത്തിൽ ഇതുവരെ ഇറങ്ങിയ ഏറ്റവും വലിയ ചിത്രമായിരിക്കും ബറോസ്. അതു കൊണ്ടു തന്നെ മലയാളം കണ്ട ഏറ്റവും വലിയ ചിത്രം എന്ന് ഈ സിനിമയെ വിളിക്കാം. ബഡ്ജറ്റിന്റെ അടിസ്ഥാനത്തിലും നിർമ്മാണത്തിന്റെ കാര്യത്തിലും മലയാളം കണ്ട് വലിയ സിനിമ എന്ന ഈ ചിത്രത്തെ വിളിക്കാം.

കഴിഞ്ഞ ദിവസം ആശിർവാദ് സിനിമാസിന്റെ പുതിയ ഓഫീസ് ദുബായിൽ ആരംഭിച്ചിരുന്നു. ഈ വേദിയിൽ വച്ച് ബറോസ് വിവിധ ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് ഇറക്കുമെന്ന് മോഹൻലാൽ പ്രഖ്യാപിച്ചിരുന്നു. പോർച്ചുഗീസ് അടക്കം 15 മുതൽ 20 ഭാഷകളിലേക്കാണ് ബറോസ് ഡബ്ബ് ചെയ്തു ഇറക്കാൻ പ്ലാൻ ചെയ്യുന്നത്. സിനിമാ ലോകം മാറി തുടങ്ങിയെന്നും ആ മാറ്റങ്ങൾക്കൊപ്പം തങ്ങളും മാറാൻ ശ്രമിക്കുകയാണ് എന്നുമാണ് മോഹൻലാൽ പറഞ്ഞത്. ഇതിനോടൊപ്പം തന്നെ ഒട്ടിട്ടിയിൽ സിനിമ നൽകുന്നതിനെ കുറിച്ച് അദ്ദേഹം പറഞ്ഞു. കോവിഡ് സമയത്ത് ഏറ്റവും കൂടുതൽ സിനിമകൾ ചെയ്ത വ്യക്തി ഞാൻ ആയിരുന്നു ആ സമയത്ത് തിയേറ്ററിൽ സിനിമ ഇറക്കാൻ പറ്റാത്ത സാഹചര്യം ആയതുകൊണ്ടാണ് ദൃശ്യം അങ്ങനെയൊരു റിലീസിന് ഒരുങ്ങിയത് . എന്നാൽ ബറോസ് വലിയ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കാനാണ് ഇപ്പോൾ ആശിർവാദ് സിനിമാസിന്റെ തീരുമാനം.

മറ്റുള്ള ഭാഷകളിലെ നടന്മാരും ഈ ചിത്രത്തിൽ അഭിനയിക്കുന്നത് കൊണ്ട് ആ ഭാഷകളിലും സിനിമ റിലീസ് ചെയ്യാനാണ് തീരുമാനം. വിവിധ ഭാഷകളിലെ നടന്മാരും പാട്ടുമെല്ലാം സിനിമയിൽ ഉൾപ്പെടുത്തിയത് കൊണ്ട് ആ രാജ്യത്തും സിനിമകൾ റിലീസ് ചെയ്യാം എന്ന സാധ്യത കണ്ടെത്തുകയായിരുന്നു. വലിയ സാധ്യതകൾ മുന്നിൽ കണ്ടു കൊണ്ടാണ് ദുബായിൽ ആശിർവാദിന്റെ ഓഫീസ് തുടങ്ങിയത്. ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ആണ് ഇപ്പോൾ നടക്കുന്നത്. സെൻസറിങ് കഴിഞ്ഞാൽ മാർച്ച് 21 ഓടെ സിനിമ ആരാധകരിൽ എത്തിക്കാമെന്ന് പ്രതീക്ഷയും ഉണ്ട്. കൂടാതെ ഇനി ചെയ്യാൻ പോകുന്ന സിനിമകളെല്ലാം വലിയ ക്യാൻവാസിൽ ചെയ്യാനാണ് തീരുമാനം.
