മമ്മൂട്ടി ഡ്രൈവ് ചെയ്യുന്ന കാറിൽ ഇരിക്കാൻ തനിക്ക് പേടിയായിരുന്നുവെന്ന് മോഹൻലാൽ

മലയാള സിനിമയിലെ താര രാജാക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇവരൊന്നിച്ചുള്ള നിരവധി ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയവയാണ്. എൺപതുകൾ മുതൽ അഹിംസ, പടയോട്ടം, വിസ, അസ്ത്രം , നാണയം ,ശേഷം കാഴ്ചയിൽ , കടൽ കടന്നൊരു മാത്തുക്കുട്ടി തുടങ്ങി അമ്പതിൽപരം ചിത്രങ്ങളാണ് ഇവർ ഒന്നിച്ചഭിനയിച്ചിട്ടുള്ളത്. മലയാളത്തിലെ നിത്യവസന്തം മമ്മൂട്ടി വെള്ളിത്തിരയിൽ എത്തിയിട്ട് 50 വർഷം പിന്നിട്ടിരിക്കുന്നു. മാത്രമല്ല എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ആശംസാപ്രവാഹമാണുണ്ടായത്. കൂടാതെ മലയാളത്തിലെ മറ്റൊരു ഇതിഹാസമായ മോഹൻലാലും അദ്ദേഹത്തിന് പിറന്നാളാശംസകൾ നേരുകയും ചെയ്തു. എന്റെ ഇച്ചാക്കയുടെ പിറന്നാൾ ആണെന്നും, 40 വർഷത്തെ സഹോദര സ്നേഹമാണ് ഞങ്ങൾക്കിടയിൽ ഉള്ളതെന്നും , ജീവിതത്തിലെ എല്ലാ സുഖ ദുഃഖങ്ങളിലും പങ്കുചേരുന്ന സുഹൃത്തായും, കൂടപ്പിറപ്പായും ഇച്ചാക്ക എന്റെ ഒപ്പമുണ്ടെന്നും മോഹൻലാൽ സ്നേഹം തുളമ്പുന്ന വാക്കുകളോടെ മാധ്യമങ്ങളോട് പറയുന്നു.മാത്രമല്ല, ജീവിതത്തിലെ ഒരു അനുഭവ നിമിഷത്തെ ഓർമ്മപ്പെടുത്തി കൊണ്ടാണ് മോഹൻലാൽ മനോരമയിലെഴുതിയ ലേഖനത്തിൽ വ്യക്തമാക്കിയത്. പരസ്പരം ദിവസങ്ങളും ഞങ്ങൾ ഒരുമിച്ച് ആണെങ്കിലും എന്നാൽ ഒരു കാര്യത്തിൽ മാത്രമാണ് തനിക്ക് മമ്മൂട്ടിയെ പേടിയുള്ളത് എന്നും അദ്ദേഹം കുറിച്ചു.

ഇച്ചാക്ക ഡ്രൈവ് ചെയ്യുന്ന കാറിൽ ഇരിക്കാൻ എനിക്ക് പേടിയായിരുന്നു , എന്നാൽ നല്ലപോലെ ഡ്രൈവ് ചെയ്യുന്ന വ്യക്തിയാണെങ്കിലും തനിക്കിഷ്ടം ഡ്രൈവർ ഓടിക്കുന്നതാണെന്നും മോഹൻലാൽ വ്യക്തമാക്കി. കുട്ടിക്കാലം മുതൽ തന്നെ ഞങ്ങൾ ഒരുമിച്ചായിരുന്നു. എന്നാൽ പിന്നീട് കൊച്ചിയിലും ചെന്നൈയിലും തിരുവനന്തപുരത്തുമായതോടെ കാണുന്നത് കുറയാനും ഇടയായി. എന്നാൽ ഇപ്പോഴും എല്ലാ കാര്യങ്ങൾക്കും എപ്പോഴും കൂടെ നിൽക്കുന്ന ഒരു സുഹൃത്ത് – സഹോദര്യ ബന്ധമാണ് ഇച്ചാക്കയുമായുള്ളതെന്ന് സന്തോഷപൂർവ്വം മോഹൻലാൽ മമ്മൂട്ടിയെ വിശേഷിപ്പിച്ചു.

Related Posts

Leave a Reply