നാല് സോങ്ങും 4 ഫൈറ്റും;തലയുടെ വിളയാട്ടത്തെക്കുറിച്ച് ബി ഉണ്ണികൃഷ്ണൻ

നിരവധി കഥാപാത്രങ്ങള്ളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ നടൻ മറ്റൊരു വേഷഭാവത്തിൽ എത്തുകയാണ്. മോഹൻലാലിന്റെ ഒരു മാസ്സ് മസാല എന്റർടൈൻമെന്റ് കാണാൻ ആയി കാത്തിരിക്കുകയാണ് ആരാധകർ.ഒരുപാട് നാളായുള്ള കാത്തിരിപ്പിനൊടുവിൽ ഇത്തരം ഒരു ചിത്രം പുറത്തിറങ്ങുമ്പോൾ അത്രയും ആകാംശയിൽ ആണ് പ്രേക്ഷകർ. മോഹൻലാൽ ആഘോഷമാക്കിയ ആ രംഗങ്ങൾ കൂട്ടിയിണക്കി മറ്റൊരു ചിത്രം വരുകയാണ്. നെയ്യാറ്റിൻക്കരയിൽ നിന്നും പാലക്കാട്‌, ഒരു പ്രത്യേക ലക്ഷ്യവുമായി എത്തുന്ന ഗോപൻ എന്നയാളുടെ കഥപറയുന്ന ചിത്രമാണ്. നെയ്യാറ്റിക്കര ഗോപന്റെ ആറാട്ട്.ചിത്രം സംവിധാനം ചെയ്യുന്നത് ഉണ്ണികൃഷ്ണനാണ്.ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ഉദയകൃഷ്ണ. പുലിമുരുകനുശേഷം ഉദയ കൃഷ്ണ തിരക്കഥയെഴുതുന്ന മോഹൻലാൽ ചിത്രമാണ് ആറാട്ട്. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിലെ പ്രധാന നായിക. മാളവിക മോഹൻ, രചന നാരായണൻകുട്ടി,സാധിക, സ്വാസിക, വേണുഗോപാൽ എന്നിവരും ചിത്രത്തിൽ ഉണ്ട്.നിരവധി താരങ്ങൾ ആണ് ചിത്രത്തിന്റെ ഭാഗമാവുന്നത്. നെടുമുടി വേണു,സിദ്ദിഖ്,സായ്കുമാർ, വിജയരാഘവൻ,ഇന്ദ്രൻസ്, എന്നിവരുമുണ്ട് ചിത്രത്തിൽ.വിജയ് ഉലഗനാഥ്‌ ആണ് ചിത്രത്തിന്റെ ചായഗ്രഹണം.

ഷമീർ മുഹമ്മദ്‌ ആണ് എഡിറ്റിംഗ്. രണ്ടു മണിക്കൂർ മുപ്പത്തിരണ്ട് മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യമെന്നും ചിത്രം തീയേറ്റർ റിലീസ് ആയിരിക്കുമെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ ദിവസം ക്ലബ് ഹൗസിൽ നടന്ന പ്രമോഷൻ ചർച്ചയിലാണ് ആറാട്ട് ടീം എത്തിയത്. മലയാളിക്കൂട്ടം എന്ന് ക്ലബ് നടത്തിയ ചർച്ചയിൽ ബി ഉണ്ണികൃഷ്ണൻ, തിരക്കഥകൃത്ത് ഉദയകൃഷ്ണ,എഡിറ്റർ ഷമീർ മുഹമ്മദ്‌,സാധിക വേണുഗോപാൽ, സംഗീത സംവിധായകൻ രാഹുൽ രാജ് മാളവിക മോഹൻ എന്നിവരും പങ്കെടുത്തു.സജീർ മഞ്ചേരി, ആർഡി ഇല്ല്യൂമിനേഷൻസ് എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. നാല് ഗാനങ്ങളും അതോടൊപ്പം നാല് ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ട്. ഒരു ഓടിട്ട റിലീസ് എന്തായാലും പ്ലാൻ ചെയ്യുന്നില്ല എന്നും മരക്കാർ അറബിക്കടലിലെ സിംഹം എന്ന മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചലച്ചിത്രം റിലീസ് ആയതിനു ശേഷമേ ആറാട്ട് റിലീസ് ചെയ്യുകയുള്ളൂ. മോഹൻലാലിനോടുള്ള കടുത്ത ആരാധനകൊണ്ട് എ ആർ റഹ്മാൻ ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട് എന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

Related Posts

Leave a Reply