വിജയിയെ നായകനാക്കി ‘സൂപ്പർഹീറോ’ ചിത്രം ഒരുക്കും; വെളിപ്പെടുത്തലുമായി പാ രഞ്ജിത്ത്
1 min read

വിജയിയെ നായകനാക്കി ‘സൂപ്പർഹീറോ’ ചിത്രം ഒരുക്കും; വെളിപ്പെടുത്തലുമായി പാ രഞ്ജിത്ത്

തമിഴ് ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമാണ് പാ രഞ്ജിത്ത്. 2012ൽ പുറത്തിറങ്ങിയ കോമഡി ചിത്രമായ ‘അട്ടക്കത്തി’ ആയിരുന്നു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രം. രജനീകാന്തിനെ കേന്ദ്ര കഥാപാത്രമായി ചിത്രീകരിച്ച കബാലി, കാലാ, എന്നിവയും പാ രഞ്ജിത്തിന്റെ പ്രധാന ചലച്ചിത്രങ്ങളാണ്. വിജയ് നായകനാക്കി ഒരു സൂപ്പർഹീറോ ചിത്രം ഒരുക്കാൻ പദ്ധതിയുണ്ടെന്ന് പാ രഞ്ജിത്ത് അറിയിച്ചിരുന്നു. എന്നാൽ ഈയിടെ പുറത്തിറങ്ങിയ “സർപ്പട്ട പരമ്പരൈ” വലിയ വിജയമായതിനു പിന്നാലെ വിജയ് ആരാധകർ സുപ്പർ ഹീറോ ചിത്രത്തെ വലിയ ചർച്ചാവിഷയം ആക്കിയിരിക്കുകയാണ്. സൂപ്പർഹീറോ ചിത്രം എന്നത് സാധാരണ തരത്തിലുള്ള ഒരു കഥാപാത്രമല്ല തന്റെ മനസ്സിലുള്ളത് എന്നും, തികച്ചും വ്യത്യസ്ത രീതിയിലുള്ള ഒരു ചിത്രീകരണമാണ് ഉദ്ദേശിക്കുന്നതെന്നും സംവിധായകനായ രഞ്ജിത്ത് പറയുന്നു. സൂപ്പർഹീറോ എന്നത് ഏതൊരു പ്രശ്നത്തെയും നേരിടുന്ന ഒരു സന്ദർഭത്തിലെ ഒരു സൂപ്പർ പവർ ആണ്. അത്തരം സൂപ്പർ പവർ ഉള്ള ഒരു സൂപ്പർഹീറോ കഥാപാത്രമാണ് തന്റെ കഥയിലെ നായകൻ എന്നും, അല്ലാതെ അമാനുഷിക ശക്തി നിറഞ്ഞ വ്യക്തിയല്ല എന്നും പാ രഞ്ജിത്ത് വ്യക്തമാക്കുന്നു. സർപ്പട്ട പരമ്പരയ്ക്കു ശേഷം രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തിൽ വിക്രമാണ് നായകൻ എന്ന് പറഞ്ഞിരുന്നു.

എന്നാൽ രജനീകാന്തിനുമൊന്നിച്ചുള്ള രണ്ട് ചിത്രങ്ങൾ ചെയ്യാനുള്ള അവസരത്തിൽ നീണ്ടുപോകുകയായിരുന്നു എന്നും സംവിധായകൻ വ്യക്തമാക്കി. പ്രമുഖ നിർമാണ കമ്പനിയായ സ്റ്റുഡിയോ ഗ്രീൻ ആയിരിക്കും ഈ ചിത്രം നിർമ്മിക്കുന്നത് എന്നും പാ രഞ്ജിത്ത് വ്യക്തമാക്കി.തമിഴ് ചലച്ചിത്ര രംഗത്തെ പ്രമുഖ നടനായ വിജയിയുടെ അവസാനം പുറത്തിറങ്ങിയ 2021 ലെ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ വലിയ രീതിയിൽ ശ്രദ്ധനേടിയ ചിത്രംകൂടിയായിരുന്നു.

Leave a Reply