‘ആ സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കും’ ; പ്രഖ്യാപനവുമായി രഞ്ജിത്ത്
1 min read

‘ആ സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കും’ ; പ്രഖ്യാപനവുമായി രഞ്ജിത്ത്

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച സൂപ്പർഹിറ്റ് സിനിമകൾ ഉണ്ടായിട്ടുള്ള കൂട്ടുകെട്ടാണ് രഞ്ജിത്ത്-മമ്മൂട്ടി കൂട്ടുകെട്ട്. പതിറ്റാണ്ടുകളായി ഇരുവർക്കുമിടയിൽ തുടരുന്ന സൗഹൃദവും സിനിമയും മലയാള സിനിമ ചരിത്രത്തിന്റെ ശക്തമായ ഒരു ഭാഗം തന്നെയാണ്. വല്യേട്ടൻ, ബ്ലാക്ക്, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കയ്യൊപ്പ്, പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് തുടങ്ങി നിരവധി ചിത്രങ്ങൾ. തന്റെ പുതിയ ചിത്രത്തിന്റെ പദ്ധതിയിൽ മമ്മൂട്ടിയാണ് നായകനായി അഭിനയിക്കുക എന്നും ആ ചിത്രം ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിലെ രണ്ടാം ഭാഗം ആയിരിക്കുമെന്നും സംവിധായകൻ രഞ്ജിത്ത് വെളിപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം മമ്മൂട്ടിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് ചാനലിൽ സംസാരിക്കുമ്പോഴാണ് രഞ്ജിത്ത് തന്റെ അടുത്ത മമ്മൂട്ടി ചിത്രത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. മമ്മൂട്ടിയുമായുള്ള ദീർഘനാളത്തെ സഹോദര ബന്ധത്തെക്കുറിച്ച് പറയുമ്പോൾ ആയിരുന്നു തന്റെ അടുത്ത സിനിമ പദ്ധതിയെക്കുറിച്ച് രഞ്ജിത്ത് വെളിപ്പെടുത്തിയത്. രഞ്ജിത്ത് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുകയും നിർമാണ ചുമതല വഹിക്കുകയും ചെയ്ത ആ സൂപ്പർഹിറ്റ് ചിത്രം മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട സിനിമ തന്നെയാണ്. മമ്മൂട്ടിയുടെ അഭിനയ നാൾവഴികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രം ആയി സിനിമാ പ്രേമികളും നിരൂപകരും ഒരേപോലെ പ്രശംസിച്ചിട്ടുണ്ട് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുക എന്ന് രഞ്ജിത്ത് വ്യക്തമാക്കുകയും ചെയ്തു.

തന്റെ മനസ്സിലുള്ള കഥയെപ്പറ്റി മമ്മൂട്ടിയോട് പറഞ്ഞിട്ടുണ്ട് എന്നും ബാക്കിയുള്ള കാര്യങ്ങൾ ആലോചനയിലാണ് എന്നുമാണ് രഞ്ജി പറഞ്ഞത്. 2010ലാണ് രഞ്ജിത്ത് ഒരുക്കിയ പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് എന്ന ചിത്രം റിലീസ് ചെയ്യുന്നത്. തൃശ്ശൂർ ഭാഷാശൈലി അതിമനോഹരമായി അവതരിപ്പിച്ചുകൊണ്ട് ചെറമ്മൽ ഈനാശു ഫ്രാൻസിസ് (പ്രാഞ്ചിയേട്ടൻ) ആയി മമ്മൂട്ടി മലയാളത്തിലെ തന്നെ ഏറ്റവും മികച്ച ഒരു സിനിമ പിറവി എടുക്കുകയായിരുന്നു. ഏകദേശം പത്തു വർഷങ്ങൾക്കു ശേഷം ഈ ചിത്രത്തിന്റെ ഒരു രണ്ടാം ഭാഗം ഒരുക്കാനുള്ള ആലോചനയിലും തയ്യാറെടുപ്പിലുമാണ് രഞ്ജിത്ത്. മമ്മൂട്ടിയോടും ചിത്രത്തിന്റെ കഥയെപ്പറ്റി താൻ സൂചിപ്പിച്ചിട്ടുണ്ട് എന്ന് രഞ്ജിത്ത് പറയുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ഏവരും.

Leave a Reply