‘ശ്രീധരൻ സാറിന്റെ സേവനം നമുക്ക് ആവശ്യമുണ്ട്…’ വൈറലായ മോഹൻലാലിന്റെ വാക്കുകൾ
1 min read

‘ശ്രീധരൻ സാറിന്റെ സേവനം നമുക്ക് ആവശ്യമുണ്ട്…’ വൈറലായ മോഹൻലാലിന്റെ വാക്കുകൾ

തെരഞ്ഞെടുപ്പ് കാലത്ത് ചില പ്രധാനപ്പെട്ട സ്ഥാനാർഥികൾക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കാനായി മോഹൻലാൽ പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ മോഹൻലാൽ എൻഡിഎ സ്ഥാനാർഥി ഇ.ശ്രീധരന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ശ്രീധരന് ഒരു വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള മോഹൻലാലിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരിക്കുകയാണ്. മോഹൻലാലിന്റെ വാക്കുകളിങ്ങനെ:, ‘ഓരോ ഭാരതീയനും അഭിമാനിക്കാൻ ഇവിടെനമുക്ക് ഒരു വ്യക്തിത്വമുണ്ട്.ഈ ശ്രീധരൻ സാർ. കൊടുങ്കാറ്റിൽ തകർന്ന പാമ്പൻപാലം 44 ദിവസംകൊണ്ട് പുനർനിർമ്മിച്ച ഇച്ഛാശക്തിയുടെ ഉടമ. അസാധ്യമെന്ന് ലോകം കരുതിയ കൊങ്കൺ റെയിൽവേ കരിങ്കൽ തുരങ്കണങ്ങളിലൂടെ യാഥാർത്ഥ്യമാക്കിയ ധീക്ഷണശാലി. ഡൽഹിയും കൊച്ചിയും അടക്കമുള്ള ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ മെട്രോ റെയിൽ നിർമാണത്തിന് നേതൃത്വം കൊടുത്ത രാഷ്ട്രശില്പി. ഏൽപ്പിച്ച ജോലി സമയത്ത് മുൻപേ പൂർത്തിയാക്കി ബാക്കി വരുന്ന തുക സർക്കാരിനെ തിരികെ ഏൽപ്പിക്കുന്ന കറകളഞ്ഞ വ്യക്തിത്വം. ഭാരതം പത്മഭൂഷൺ നൽകി ആദരിച്ച നമ്മുടെ സ്വന്തം മെട്രോമാൻ ശ്രീധരൻ സാർ. വികസനത്തിന് പുതിയ പാതകളിലൂടെ നമ്മെ നയിക്കുവാൻ ശ്രീധരൻ സാറിന്റെ സേവനം നമുക്ക് ഇനിയും ആവശ്യമുണ്ട്. ശ്രീധരൻ സാറിന് എന്റെ വിജയാശംസകൾ.’

പ്രത്യക്ഷത്തിൽ മോഹൻലാൽ വോട്ട് അഭ്യർത്ഥിക്കുന്നില്ലെങ്കിലും ഈ ശ്രീധരന് വേണ്ടി മോഹൻലാൽ വോട്ട് അഭ്യർത്ഥിക്കുന്നു എന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടത് മുതൽ നിരവധി വിവാദപരമായ പ്രസ്താവനകൾ ഈ ശ്രീധരൻ ഇതിനോടകം നടത്തി കഴിഞ്ഞിട്ടുണ്ട്. വിജയ സാധ്യതയുള്ള ഒരു സ്ഥാനാർത്ഥിയാണ് ശ്രീധരൻ എന്നും ചില സർവേകൾ റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply