“നിന്റെ തന്തയുടെ വകയാണോടാ ഇന്ത്യ” കട്ട കലിപ്പിൽ വിഷ്ണു ഉണ്ണികൃഷ്ണൻ…
1 min read

“നിന്റെ തന്തയുടെ വകയാണോടാ ഇന്ത്യ” കട്ട കലിപ്പിൽ വിഷ്ണു ഉണ്ണികൃഷ്ണൻ…

“നിന്റെ തന്തയുടെ വകയാണോടാ ഇന്ത്യ അവനും നിനക്കും എനിക്കും ഒക്കെ ഒരേ അവകാശങ്ങളാണ് ഈ രാജ്യത്തുള്ളത്…” ‘രണ്ട്’ എന്ന പുതിയ ചിത്രത്തിലെ മാസ് ഡയലോഗ് ആണിത്. ചിത്രത്തിലെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ തമായിയിലുള്ള സ്ഥിരം കൃഷ് ചിത്രം ആയിരിക്കില്ല ‘രണ്ട്’ എന്ന് ഇപ്പോൾ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ തെളിയിച്ചിരിക്കുകയാണ്. ഫൈനാൽസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷംഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീഷ് സത്യവ്രതൻ നിർമ്മിച്ച സുജിത് ലാലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന ഈ ചിത്രത്തിൽ സമകാലിക ജാതി മത രാഷ്ട്രീയ സാഹചര്യങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ വ്യഥകളെയും പ്രശ്നങ്ങളെയും ചൂണ്ടികാണിക്കുന്നു. ശക്തമായ രാഷ്ട്രീയമാണ് ചിത്രം സംസാരിക്കുന്നതെന്ന് സെക്കൻഡുകൾ മാത്രമുള്ള ടീസർ കണ്ടാൽ മനസ്സിലാക്കാൻ സാധിക്കും. അന്ന രമേശ് രാജനാണ് ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ നായികയായെത്തുന്നത്. ബിലാൽ ഉണ്ണി കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്ന ചിത്രം വലിയ വിവാദങ്ങൾക്ക് വഴി വെക്കുമോ എന്ന് കാത്തിരിക്കേണ്ടതുണ്ട്.

സാധാരണയായി ശക്തമായ ജാതി-മത-രാഷ്ട്രീയ പ്രതിഷേധങ്ങൾ പറയുന്ന ചിത്രങ്ങൾ സഹിഷ്ണുതയോടെ ഉൾക്കൊള്ളാനുള്ള ഒരു മനോഭാവം കേരള സമൂഹം ഇതുവരെയും പൂർണമായും കൈവരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ചിത്രം വലിയ വിവാദമാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിലെ സൂപ്പർതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും പങ്കുവെച്ചിരുന്നു. ഇതിനോടകം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം ഉടൻ തന്നെ തീയേറ്ററുകളിലെത്തും.

Leave a Reply