‘കാറൽമാക്സ് ജർമൻ കാരനാണ്… അതിലും ഭേദമാണ് എറണാകുളത്തെ ധർമ്മജൻ..’ രമേശ് പിഷാരടി തുറന്നു പറയുന്നു
1 min read

‘കാറൽമാക്സ് ജർമൻ കാരനാണ്… അതിലും ഭേദമാണ് എറണാകുളത്തെ ധർമ്മജൻ..’ രമേശ് പിഷാരടി തുറന്നു പറയുന്നു

മിമിക്രി രംഗത്ത് നിന്നും അഭിനയരംഗത്തേക്ക് കടന്നുവന്ന് മലയാള സിനിമയിലെ ഹാസ്യതാരമായി മാറുകയും പിന്നീട് സംവിധാന രംഗത്തേക്ക് തിരിയുകയും ചെയ്ത കലാപ്രതിഭകളാണ് രമേശ് പിഷാരടി. ഇപ്പോഴിതാ സിനിമ മേഖലയ്ക്ക് പുറമെ രാഷ്ട്രീയ രംഗത്തെ മിന്നും താരമായി രമേശ് പിഷാരടി മാറിയിരിക്കുകയാണ്. രമേശ് പിഷാരടിയുടെ സുഹൃത്തും നടനുമായ ധർമ്മജൻ ബോൾഗാട്ടി ബാലുശ്ശേരി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി ഇലക്ഷനിൽ മത്സരിക്കുന്നുണ്ട്. ധർമ്മജന് വലിയ പിന്തുണയാണ് രമേശ് പിഷാരടി നൽകുന്നത്.എന്നാൽ രാഷ്ട്രീയപരമായ ധർമ്മജൻ മറ്റു പാർട്ടികളുടെ ശക്തമായ വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. നല്ല വിമർശനങ്ങൾക്ക് എല്ലാം കടുത്ത ഭാഷയിൽ തന്നെ രമേശ് പിഷാരടി മറുപടി പറഞ്ഞിരിക്കുകയാണ്. വിമർശകർക്കുള്ള രമേശ് പിഷാരടിയുടെ മറുപടി ഇങ്ങനെ :,”ഇവിടെ വന്ന സമയത്ത് ചില നാട്ടുകാർ പറഞ്ഞു ധർമ്മജൻ ഈ നാട്ടുകാരൻ അല്ലെന്ന്. ഈ സിപിഐഎം എന്നൊക്കെ പറയുന്നതിൽ കാറൽ മാക്സ് ജർമൻ കാരനാണ് ആ പുള്ളിയുടെ കൂടിയാണ് ഇവിടെയൊക്കെ കെട്ടി വെച്ചിരിക്കുന്നത്. അതിനേക്കാളും ഭേദമാണ് എറണാകുളത്തുള്ള ധർമ്മജൻ. മഹാത്മാഗാന്ധി ആദ്യമായി സമരം നടത്തിയത് ആഫ്രിക്കയിലാണ്.

“അവിടെ നിന്നാണ് ഇവിടെ വന്ന് അദ്ദേഹം രാഷ്ട്രപിതാവ് വരെ ആയത്. അപ്പോൾ നല്ലൊരു മനുഷ്യന് നല്ലത് ചെയ്യാൻ നാട് ഒന്നും ഒരു പ്രശ്നമല്ല. ഒരു നാട് അറിയാൻ കേരളത്തിലെ ഏതു നാട്ടുകാരനും പറ്റും. ഒരാൾ സ്വന്തം നാട്ടുകാരൻ അല്ല എന്നു പറയുന്നത് തന്നെ വളരെ സങ്കുചിതമായ ഒരു ചിന്തയാണ്. എറണാകുളത്തുകാരൻ ആണെങ്കിലും തിരുവനന്തപുരത്തുകാരൻ ആണെങ്കിലും അതിലൊന്നും ഒരു പ്രശ്നവുമില്ല”. കാറൽ മാർക്സിനെ കുറിച്ചുള്ള രമേശ് പിഷാരടിയുടെ ഈ പ്രസ്താവനക്ക്‌ ഇതുവരെയും മറ്റു പാർട്ടിയുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടാകില്ല.

Leave a Reply