‘എനിക്ക് മമ്മൂട്ടിയെ ഭയമായിരുന്നു അതിന്റെ കാരണം…’ മഞ്ജുപിള്ള മനസ്സുതുറക്കുന്നു
1 min read

‘എനിക്ക് മമ്മൂട്ടിയെ ഭയമായിരുന്നു അതിന്റെ കാരണം…’ മഞ്ജുപിള്ള മനസ്സുതുറക്കുന്നു

സിനിമാ പ്രേക്ഷകരെ കാൾ കൂടുതൽ ടെലിവിഷൻ പ്രേക്ഷകർക്ക് ആണ് മഞ്ജുപിള്ള എന്ന നടിയെ കൂടുതൽ സുപരിചിതം. നിരവധി സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ടെലിഫിലിം രംഗത്താണ് മഞ്ജു പിള്ള കൂടുതൽ ശോഭിച്ചട്ടുള്ളത്. ഇതിനോടകം മിക്ക സൂപ്പർസ്റ്റാർ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള മഞ്ജു ഇപ്പോളിതാ മമ്മൂട്ടിയുമായുള്ള ആത്മ ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മമ്മൂട്ടിയെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കു വച്ചത്. കമൽ സംവിധാനം ചെയ്ത മഴയെത്തും മുൻപേ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം മഞ്ജുപിള്ള അഭിനയിച്ചിരുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട ആ സിനിമയും അതിലെ കഥാപാത്രത്തെ കുറിച്ചു മഞ്ജുപിള്ള ഓർത്തെടുക്കുന്നു.

അന്നത്തെ മമ്മൂക്ക-ഇന്നത്തെ മമ്മൂക്ക എങ്ങനെ കാണുന്നു ഈയൊരു ഡിഫറൻസ്. എന്ന അവതാരകയുടെ ചോദ്യത്തിനാണ് മമ്മൂട്ടിയെ കുറിച്ചുള്ള ബന്ധത്തെക്കുറിച്ച് മഞ്ജു പിള്ള മറുപടി നൽകിയത്. സിനിമയിൽ വരുന്ന സമയത്ത് മമ്മൂട്ടിയെ എനിക്ക് ഭയങ്കര പേടിയായിരുന്നു എന്ന് താരം തുറന്നുപറയുകയും ചെയ്തു.

മഞ്ജു പിള്ളയുടെ വാക്കുകൾ ഇങ്ങനെ:, ‘എനിക്ക് തോന്നുന്നത് മമ്മൂക്ക ഇപ്പോഴാണ് കുറച്ചുകൂടി ഫ്രീ ആയിട്ട് ഉള്ളതെന്ന് എനിക്ക് ഫീൽ ചെയ്യാറുണ്ട്.അത് ഞങ്ങടെ കൂടെ കുഴപ്പം ആയിരിക്കും അന്ന് മഴയെത്തും മുമ്പേ എന്ന ചിത്രത്തിൽ സാറായിരുന്നു. അതിനെയൊക്കെ ഒരു പേടിയും റെസ്‌പെക്റ്റും ഉണ്ടായിരുന്നു. ഞങ്ങൾ അതിൽ കുറച്ച് തലതെറിച്ച പെൺപിള്ളേർ ആയിട്ടായിരുന്നു. ഇന്നിപ്പം മമ്മൂക്കയൊട് എനിക്ക് സംസാരിക്കാൻ ഒരു ഭയം ഇല്ല. നമ്മുടെ ഒരു ആളായിട്ട് അല്ലെങ്കിൽ ഒരു ഫ്രണ്ടിനെ പോലെ അല്ലെങ്കിൽ നമ്മുടെ അടുത്ത ആളായിട്ട് മിണ്ടാൻ എനിക്ക് ഒരു ധൈര്യം ഉണ്ട്.കണ്ടു കഴിഞ്ഞാലും ഹായ് മമ്മുക്ക ഗുഡ്മോണിങ് എന്നുപറയാൻ ആയിട്ട് തോന്നുന്നു.മറ്റേതൊരു പേടിയായിരുന്നു കേട്ടോ.സത്യത്തിൽ എനിക്ക് മമ്മുക്കയെ അന്ന് പേടിയായിരുന്നു…’

Leave a Reply