മരക്കാറിനു ശേഷമുള്ള പുതിയ മോഹൻലാൽ ചിത്രം: വെളിപ്പെടുത്തലുമായി പ്രിയദർശൻ….
1 min read

മരക്കാറിനു ശേഷമുള്ള പുതിയ മോഹൻലാൽ ചിത്രം: വെളിപ്പെടുത്തലുമായി പ്രിയദർശൻ….

പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന പുതിയ ബ്രഹ്മാണ്ഡചിത്രം ആണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. കഴിഞ്ഞ വർഷം റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം കൊറോണ വൈറസ് തീർത്ത പ്രതിസന്ധിയിൽ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. റിലീസിനോട് അടുത്തിരിക്കുന്ന ചിത്രം ദേശീയ അവാർഡിന്റെ തിളക്കത്തോടെ ആണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇന്ത്യൻ പ്രേക്ഷകർ എന്നതിലുപരി ലോകസിനിമയുടെ മാർക്കറ്റ് ലക്ഷ്യം വെച്ചുകൊണ്ടാണ് മരയ്ക്കാർ റിലീസിന് ഒരുങ്ങുന്നത്. വളരെ വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം മേക്കിങ് ക്വാളിറ്റി കൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ആക്ഷൻ ചിത്രമെന്ന പദവി നേടിയെടുക്കും എന്ന് ഏവരും പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന വിവിധ ഭാഷകളിലുള്ള താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രം ഗംഭീരം വിജയമാകുമെന്ന് നൂറുശതമാനവും ഉറച്ചുവിശ്വസിക്കുന്ന അണിയറപ്രവർത്തകരും ആരാധകരും പ്രിയദർശൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ഏതാണ് എന്നറിയാനുള്ള ആകാംക്ഷയിലാണ്. അമ്മ സംഘടന ഒരുക്കുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നതിൽ നിന്നും പ്രിയദർശൻ പിന്മാറിയിരുന്നു. പുതിയ ചിത്രത്തെക്കുറിച്ച് പദ്ധതികൾ രൂപീകരിക്കുന്ന പ്രിയദർശൻ അടുത്ത മോഹൻലാൽ ചിത്രത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.

പ്രമുഖ ഓൺലൈൻ ചാനലായ ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് പ്രിയദർശൻ അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്ന മോഹൻലാൽ ചിത്രത്തെക്കുറിച്ച് ചെറിയ സൂചന നൽകിയത്. ഒരു പീരിയഡ് ചിത്രമെന്നൊ വാർ മൂവി എന്നൊ വിശേഷിപ്പിക്കാവുന്ന മരയ്ക്കാറിന് ശേഷം ഏത് ചിത്രമായിരിക്കും മോഹൻലാലിനെ വച്ച് ഒരുക്കുക എന്ന ചോദ്യത്തിന് പ്രിയദർശൻ മറുപടി നൽകിയിരിക്കുകയാണ്. തന്റെ ആലോചനയിൽ ഉള്ള പുതിയ മോഹൻലാൽ ചിത്രത്തെക്കുറിച്ചാണ് പ്രിയദർശൻ തുറന്നു പറഞ്ഞിത്. മരക്കാറിന് ശേഷം പുതിയ മോഹൻലാൽ ചിത്രത്തിനെ കുറിച്ച് ആലോചനയിൽ ഉണ്ടെന്നും അതൊരു സ്പോർട്സ് ഫിലിമായിരിക്കും എന്നുമാണ് പ്രിയദർശൻ വെളിപ്പെടുത്തിയിരിക്കുന്നത്.

Leave a Reply