എംടിയുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്നത് ‘രണ്ടാമൂഴ’മോ…?? പുതിയ റിപ്പോർട്ടുകൾ പുറത്ത്…

എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങുന്ന പുതിയ പ്രിയദർശൻ ചിത്രത്തെ കുറിച്ച് ഇതിനോടകം നിരവധി റിപ്പോർട്ടുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. എം.ടിയുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നതോടെ സിനിമാപ്രേമികൾ വലിയ ആഹ്ലാദത്തിലാണ്. ആയിരം കോടി ബഡ്ജറ്റിൽ വി.എ ശ്രീകുമാർ സംവിധാനം ചെയ്യാൻ ഒരുങ്ങിയ എം.ടിയുടെ രണ്ടാമൂഴം തിരക്കഥ വലിയ നിയമ പോരാട്ടത്തിനൊടുവിൽ എം.ടി തിരികെ വാങ്ങിയിരുന്നു. ഇപ്പോഴിതാ പ്രിയദർശൻ എംടിയുടെ തിരക്കഥയിൽ പുതിയ ചിത്രം ഒരുക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെ ആ ചിത്രം രണ്ടാംമൂഴം ആയിരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വിശ്വസനീയമെന്നു തോന്നിപ്പിക്കുന്ന നിരവധി റിപ്പോർട്ടുകൾ രണ്ടാമൂഴത്തിനെ സംബന്ധിച്ച് പുറത്ത് വരികയും ചെയ്തതോടെ ആരാധകർ ഏറെ അസ്വസ്ഥത ആവുകയാണ് ചെയ്തത്. എം.ടിയുടെ തിരക്കഥയിൽ ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം വൈകാതെ നടക്കുമെന്ന് സംവിധായകൻ പ്രിയദർശൻ കഴിഞ്ഞദിവസമാണ് ഒരു പ്രമുഖ ചാനലിലൂടെ വെളിപ്പെടുത്തിയത്.

വലിയ സിനിമ അല്ലെങ്കിലും ഒരു ചെറിയ സിനിമ ഈ വർഷം തന്നെ എം.ടി സാറിന്റെ കൂടെ ഉണ്ട് എന്നായിരുന്നു പ്രിയദർശൻ അഭിമുഖത്തിൽ പറഞ്ഞത്. ഒടിടി പ്ലാറ്റ്ഫോം ലക്ഷ്യമാക്കിക്കൊണ്ട്ഒരുക്കുന്ന പുതിയ ആന്തോളജിയിലാണ് എംടിയുടെ രചനയിൽ പ്രിയദർശൻ പുതിയ ചിത്രം ഒരുക്കുന്നതെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇത് ഒരു ചെറുചിത്രം ആയിരിക്കും. രണ്ടാമൂഴം എന്ന ബ്രഹ്മാണ്ട ചിത്രം ആയിരിക്കില്ല ഇത്.ഈ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു.

Related Posts

Leave a Reply