“എനിക്ക് നിന്റെ ഒന്നും സഹായം വേണ്ട എന്നായിരുന്നു വാപ്പച്ചിയുടെ മറുപടി…” ദുൽഖർ സൽമാൻ തുറന്നു പറയുന്നു
1 min read

“എനിക്ക് നിന്റെ ഒന്നും സഹായം വേണ്ട എന്നായിരുന്നു വാപ്പച്ചിയുടെ മറുപടി…” ദുൽഖർ സൽമാൻ തുറന്നു പറയുന്നു

മലയാളം എന്നൊരു ചെറിയ ഇൻഡസ്ട്രിയിൽ നിന്നും ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന യുവതാരം ആയി ദുൽഖർ സൽമാൻ മാറിയിരിക്കുകയാണ്. സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വിജയകരമായി കരിയർ മുമ്പോട്ടു കൊണ്ടു പോകുന്ന താരപുത്രന്മാരിൽ മുൻപന്തിയിൽ തന്നെയാണ് ദുൽഖർ സൽമാന്റെ സ്ഥാനം. ഇന്ത്യയിലെ മുൻനിര ഭാഷകളിൽ ഇതിനോടകം നായകനായി തന്നെ അഭിനയിച്ചിട്ടുള്ള ദുൽഖർ സൽമാന്റെ ‘കുറുപ്പ്’ എന്ന വലിയ ചിത്രമാണ് റിലീസിനൊരുങ്ങുന്നത്.എന്നാൽ നാളിതുവരെയായി ആരാധകർ മുഴുവൻ കാത്തിരിക്കുന്നത് ദുൽഖർ മമ്മൂട്ടിയുമായി ഒന്നിക്കുന്ന ഒരു ചിത്രം കാണാൻ വേണ്ടിയാണ്. ദുൽഖർ ആദ്യചിത്രത്തിൽ അഭിനയിച്ച നാൾമുതൽ ആരാധകർക്കിടയിൽ നിന്നും ഉയർന്നുവന്നിട്ടുള്ള പ്രധാനപ്പെട്ടതും ആദ്യത്തേതുമായ ചോദ്യം ഇത് തന്നെയാണ്. എന്നാണ് മമ്മൂട്ടിയുടെ ചിത്രത്തിൽ ദുൽഖർ സൽമാൻ എത്തുക. ഇരുവരുമൊന്നിക്കുന്ന ആയുള്ള നിരവധി അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിട്ടുണ്ട്. ഒടുവിലായി ബിലാലെന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ എത്തുന്നു എന്ന വാർത്തയാണ് പ്രചരിച്ചത്. എന്നാൽ അവയ്ക്കെല്ലാം ഒരു ഗോസിപ്പിന്റെ പിന്നിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിനിടെ ദുൽഖറുമായി ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ച് മമ്മൂട്ടി ചോദ്യം നേരിട്ടിരുന്നു. എന്നാൽ കൃത്യമായ ഒരു ഉത്തരവും അദ്ദേഹം നൽകിയില്ല. എന്നാൽ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദുൽഖർ സൽമാൻ വിഷയത്തെ കുറിച്ച് സംസാരിച്ചത് ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. പ്രമുഖ ഓൺലൈൻ മാധ്യമമായ ‘എന്റർടൈൻമെന്റ് കോർണർ’ ദുൽഖറിന്റെ തുറന്നുപറച്ചിൽ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. മമ്മൂട്ടിയുമായി ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ച് ദുൽഖറിന്റെ വാക്കുകളിങ്ങനെ :,”ആ സിനിമ വരുന്നില്ല. ഞാൻ ഇടയ്ക്ക് വാപ്പച്ചിയോട് പോയി ചോദിക്കാറുണ്ട്. വാപ്പച്ചിയുടെ ഏതെങ്കിലും സിനിമയിൽ ചുമ്മാ വന്ന് പൊയ്ക്കോട്ടെ എന്ന്, എനിക്ക് നിന്റെ ഒന്നും സഹായം വേണ്ട എന്നായിരുന്നു വാപ്പച്ചിയുടെ മറുപടി”

Leave a Reply