ഷെയ്ൻ നിഗം നായകനാകുന്ന പുതിയ ചിത്രം ‘ബർമുഡ’ !! ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ ശ്രദ്ധേയമാകുന്നു…
1 min read

ഷെയ്ൻ നിഗം നായകനാകുന്ന പുതിയ ചിത്രം ‘ബർമുഡ’ !! ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ ശ്രദ്ധേയമാകുന്നു…

ഷെയ്ൻ നിഗം നായകനാകുന്ന പുതിയ ചിത്രം ‘ബർമുഡ’ പ്രഖ്യാപിക്കപ്പെട്ടു. പ്രശസ്ത ചലച്ചിത്രകാരൻ ടി.കെ രാജീവ് കുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ട്രിവാൻഡ്രം ക്ലബ്ബിലെ ഹാളിൽ വച്ച് നടന്ന പൂജാവേളയിലാണ് ചിത്രത്തിലെ പേരും പോസ്റ്ററും പുറത്തുവിട്ടത്. 24 ഫ്രെയിംസിന്റെ ബാനറിൽ ബാദുഷ എൻ.എം സൂരജ് സി.കെ, ബിജു സി.കെ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഉടൻ തന്നെ ചിത്രീകരണമാരംഭിക്കുന്ന ‘ബർമുഡ’യുടെ ലൊക്കേഷൻ പൂർണമായും തിരുവനന്തപുരത്താണ് നിശ്ചയിച്ചിരിക്കുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും സീനിയറായ ചലച്ചിത്രകാരനാണ് ടി.കെ രാജീവ് കുമാർ. ചാണക്യൻ,പവിത്രം, ഒരുനാൾ വരും, രതിനിർവേദം(2011), തൽസമയം ഒരു പെൺകുട്ടി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു കൊണ്ട് മലയാളസിനിമയിൽ വളരെ മികച്ചൊരു സ്ഥാനം അലങ്കരിക്കുന്ന രാജീവ് കുമാർ യുവതാരമായ ഷെയ്ൻ നിഗവുമായി ഒന്നിക്കുമ്പോൾ പ്രേക്ഷകരും ആരാധകരും വളരെ ആകാംക്ഷയോടെയാണ് ഈ ചിത്രത്തെ ഉറ്റു നോക്കുന്നത്. ഷെയ്നൊപ്പം ചിത്രത്തിൽ നിരവധി താരങ്ങൾ അണിനിരക്കുന്നു. വിനയ് ഫോർട്ട്, ഹരീഷ് കണാരൻ, സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, സാജൻ സുധർശൻ, ദിനേശ് പണിക്കർ, കോട്ടയം നസീർ, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ,നൂറിൻ ഷെരീഫ്, ഷൈനി സാറ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

പൂർണമായും നർമ്മത്തിന്റെ പശ്ചാത്തലത്തിലാണ് ബർമുഡ ഒരുങ്ങുന്നത്. നവാഗതനായ കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. വിഖ്യാത ചലച്ചിത്രകാരൻ മണിരത്നത്തിന്റെ അസോസിയേറ്റ് ആയി പ്രവർത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. രമേശ് നാരായണന്റെ സംഗീതത്തിന് വരികൾ എഴുതുന്നത് വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരാണ്. ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ- രാജീവ് കോവിലകം, സൗണ്ട് ഡിസൈനർ- അജിത് ഏബ്രഹാം, വിഷ്വൽ ഡിസൈനർ- മുഹമ്മദ് റാസി, കോസ്റ്റും ഡിസൈനർ- സമീറ സനീഷ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ.രാജേഷ് & ഷൈനി ബെഞ്ചമിൻ, അസോസിയേറ്റ് ഡയറക്ടർ- അഭി കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ- പ്രതാപൻ കല്ലിയൂർ, കൊറിയോഗ്രഫി – പ്രസന്ന സുജിത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഹർഷൻ പട്ടാഴി, പ്രൊഡക്ഷൻ മാനേജർ – നിധിൻ ഫ്രെഡി, പി.ആർ.ഒ- പി. ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് -ഹരി തിരുമല എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

Leave a Reply