‘പാദമുദ്ര’ 28 വയസുകാരൻ മോഹൻലാൽ !! ‘സൂര്യമാനസം’ പോലൊരു ചിത്രമൊക്കെ ഈ സിനിമയുടെ മുന്നിൽ വട്ടം വയ്ക്കാൻ കൊണ്ടു വരുമ്പോൾ…. ആരാധകർക്കിടയിൽ വൈറലായ കുറിപ്പ് വായിക്കാം

1988-ൽ ആർ.സുകുമാരൻ മോഹൻലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പാദമുദ്ര. നിരൂപ പ്രശംസയും വാണിജ്യവിജയം നേടിയ ഈ ചിത്രം വർഷങ്ങൾക്കിപ്പുറം വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ചിത്രത്തിലെ മോഹൻലാലിനെ പ്രകടനത്തെ പറ്റിയാണ് ആരാധകർക്കിടയിൽ വലിയ ചർച്ച രൂപപ്പെട്ടിട്ടുള്ളത്. സമൂഹമാധ്യമങ്ങളിൽ ചിത്രത്തെ സംബന്ധിക്കുന്ന ഒരു കുറിപ്പ് വൈറലായിരിക്കുകയാണ്. വ്യത്യസ്തമായ കുറുപ്പ് വായിക്കാം :, “പാദമുദ്ര 28 വയസുകാരൻ മോഹൻലാൽ ഒരു പുതുമുഖ ഡയറക്ടറുടെ ചിത്രത്തിൽ ചെയ്ത ക്ലാസിക്ക് പെർഫോമൻസ്..സൂര്യമാനസം പോലൊരു ചിത്രമൊക്കെ ഈ സിനിമയുടെ മുന്നിൽ വട്ടം വയ്ക്കാൻ കൊണ്ടു വരുമ്പോൾ ഈ സിനിമയുടെയും ഇതിലെ മാത്തു പണ്ടാരത്തിന്റെയും സോപ്പ് കുട്ടന്റെയും റേഞ്ച് ഒന്ന് മനസിലാക്കി വയ്ക്കുക. അമ്പലമില്ലാതെ ആൽ തറയിൽ വാഴും എന്ന യേശുദാസിന്റെ ശബ്ദത്തിൽ തുടങ്ങുന്ന ഗാനം ഇന്ന് കേൾക്കുമ്പോളും ഓർമ്മ വരുന്നത് മോഹൻലാലിന്റെ അപാര സ്ക്രീൻ പ്രെസ്സൻസ് ആണ് പാട്ടിന്റെ വരികൾക്ക് അനുസരിച്ചു ഗിഞ്ചറ വായിക്കുകയും ലിപ് മൂവ്മെന്റ് റെഡിയാക്കുകയും ചെയ്യുന്നതിനൊപ്പം, ഭക്തി പാട്ടിന്റെ ഒടുക്കം കാമം ആകുന്ന അവസ്ഥ…

നമഃ പാര്‍വ്വതീ പതേ.ഹര ഹര മഹാദേവ ശ്രീ ശങ്കരനാമ സങ്കീര്‍ത്തനം.ഗോവിന്ദ ഗോവിന്ദ.അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും.ഓംകാരമൂര്‍ത്തി ഓച്ചിറയില്‍ പര ബ്രഹ്മമൂര്‍ത്തി ഓച്ചിറയില്‍ (അമ്പലമില്ലാതെ…) ചുറ്റുവിളക്കുണ്ട് മീനാക്ഷിക്കാവുണ്ട് കല്‍ച്ചിറയുണ്ടിവിടെ ചിത്തത്തിലോര്‍ത്തു ഭജിക്കുന്നു ശങ്കരാ നിത്യവും നിന്റെ നാമം (അമ്പലമില്ലാതെ…..) മുടന്തനും കുരുടനും ഊമയും.ഈവിധ ദുഃഖിതരായവരും നൊന്തുവിളിക്കുകില്‍ കാരുണ്യമേകുന്ന ശംഭുവേ കൈ തൊഴുന്നേന്‍…ഭക്തിയിൽ സഞ്ചരിക്കുന്ന പാട്ട് ശ്രീഗാരത്തിൽ വഴി മാറുന്നു അതോടൊപ്പം മോഹൻലാലിന്റെ ഭാവവും.അരൂപിയാകിലും ശങ്കരലീലകള്‍ ഭക്തര്‍ക്കുള്ളില്‍ കണ്ടീടാം വെള്ളിക്കുന്നും ചുടലക്കാടും വിലാസ നര്‍ത്തന രംഗങ്ങള്‍

ഉടുക്കിലുണരും ഓംകാരത്തില്‍

ചോടുകള്‍ ചടുലമായിളകുന്നു

സംഹാര താണ്ഡവമാടുന്ന നേരത്തും

ശൃംഗാര കേളികളാടുന്നു

കാമനെ ചുട്ടോരു കണ്ണില്‍ കനലല്ല

കാമമാണിപ്പോള്‍ ജ്വലിപ്പതെന്നോ

കുന്നിന്‍ മകളറിയാതെ ആ ഗംഗയ്ക്ക്

ഒളി സേവ ചെയ്യുന്നു മുക്കണ്ണന്‍ കാമത്തിൽ എത്തിയ അവസ്ഥ.ഇതിനപ്പുറം ഇരുപത്തെട്ട് വയസുള്ള ലാൽ സാറിന്റെ കാവട്ടിയാട്ടം പെർഫോമൻസ് ഈ സിനിമയിൽ മറ്റൊരു പ്രേത്യേകഥയായി മാറി താരതമ്യം നടത്തുമ്പോൾ സിനിമയുടെ റേഞ്ച് അറിയാൻ ശ്രെമിക്കണം, ഇതിന് പകരം വയ്ക്കാൻ മറ്റൊരു പെർഫോമൻസ് പലർക്കും ഇല്ലന്നും ഓർക്കണം… മേക്കപ്പ് മാത്രമല്ല സിനിമയുടെ മൂല്യം അളക്കുന്നത് ഇതുപോലെ പ്രേകടനമാണ്”

Related Posts

Leave a Reply