“എല്ലാ സുന്ദരിമാരുടെ കൂടെയും രണ്ടാമത് അഭിനയിക്കണം” : നടൻ മോഹൻലാൽ പറഞ്ഞതറിയാം
1 min read

“എല്ലാ സുന്ദരിമാരുടെ കൂടെയും രണ്ടാമത് അഭിനയിക്കണം” : നടൻ മോഹൻലാൽ പറഞ്ഞതറിയാം

ലയാളികളുടെ പ്രിയ താരമാണ് നടന്‍ മോഹന്‍ലാല്‍. അദ്ദേഹം ചെയ്ത ഓരോ കഥാപത്രങ്ങള്‍ എന്നും എല്ലാവരുടേയും മനസ്സില്‍ ഇടം നേടാറുണ്ട്. സ്‌നേഹമുള്ള ഭര്‍ത്താവും കാമുകനും മകനും അച്ഛനും ചേട്ടനും സുഹൃത്തുമൊക്കെയാണ് നമുക്ക് ഓരോരുത്തര്‍ക്കും മോഹന്‍ലാല്‍. താരത്തിന്റെ കാമുകനായുള്ള വേഷങ്ങളും ഭര്‍ത്താവായുള്ള വേഷങ്ങളും കുസൃതി നിറഞ്ഞ വേഷങ്ങളുമെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. മോഹന്‍ലാലിന്റെ ഓരോ ചിത്രങ്ങളിലെ നായികമാര്‍ക്കും ഒരുപാട് പ്രാധാന്യം നല്‍കാറുണ്ട്. കൂടെ അഭിനയിച്ചവരില്‍ മോഹന്‍ലാലിന് ഏറ്റവും ഇഷ്ടം മഞ്ജു വാര്യരെ ആണെന്ന് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ അഭിനയിക്കാന്‍ ഏറ്റവും കംഫര്‍ട്ട് ശോഭനയ്‌ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോഴിതാ അദ്ദേഹം പഴയ ഒരു അഭിമുഖത്തില്‍ രണ്ടാമത് ഏത് നായികയുടെ കൂടെ അഭിനയിക്കണമെന്നാണ് തോന്നിയിട്ടുള്ളത് എന്ന അവതാരകയുടെ ചോദ്യത്തിന് താരം നല്‍കുന്ന മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഒട്ടുമിക്ക നായികമാരുടെ കൂടെ രണ്ടാമത് അഭിനയിച്ച ആളാണ് ഞാന്‍. അങ്ങനെ ഒരാളെന്ന് ഞാന്‍ പറഞ്ഞു കഴിഞ്ഞാല്‍ ബാക്കിയുള്ളവര്‍ എന്നോട് പിണങ്ങും. ഇപ്പോള്‍ ഞാന്‍ ഒരു ഷോക്ക് പോകുവാണ് എന്റെ കൂടെ ഏറ്റവും കൂടുതല്‍ അഭിനയിച്ച കുട്ടിയാണ് ശോഭന. എന്റെ കൂടെ 53 ചിത്രങ്ങളാണ് ശോഭന ചെയ്തിരിക്കുന്നത്. ഉര്‍വ്വശി, കാര്‍ത്തിക എല്ലാ നായികമാരുടെ കൂടെയും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ നായികമാരാകാന്‍ ആളുകള്‍ കുറവാണ്. അഞ്ച് തവണയെല്ലാം അഭിനയിക്കുന്നത് ആളുകള്‍ ഇല്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം പറയുന്നു.

ഒരു സിനിമ കഴിഞ്ഞാല്‍ ഞാന്‍ അത് മറന്നുപോകും. മറ്റൊരു സിനിമ എന്ന് പറഞ്ഞാല്‍ എല്ലാം വേറെയാണ്, വേറെ കഥയായിരിക്കും, കഥാപാത്രം വേറെ, നായിക വേറെ, സ്ഥലങ്ങള്‍ വേറെ എല്ലാം വ്യത്യസ്ഥമായിരിക്കും. അങ്ങനെയിപ്പോള്‍ രണ്ടാമത് ഒരു നായികയുടെ കൂടെ അഭിനയിക്കണമെന്ന് പറയുമ്പോള്‍ അതെന്താ അവരുടെ കൂടെ അഭിനയിക്കണമെന്ന് പറയുന്നത് എന്ന ചോദ്യം വരും. അതുകൊണ്ട് എല്ലാ സുന്ദരിമാരുടെ കൂടെയും എനിക്ക് രണ്ടാമത് അഭിനയിക്കണം. ഞാന്‍ എപ്പോഴും സൗന്ദര്യത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍. അതില്‍ ഒരു മത്സരം ഇല്ലെന്നും സൗന്ദര്യത്തില്‍ ശരിക്കുമൊരു മഝരമില്ലെന്നും അദ്ദേഹം പറയുന്നു.

അഭിനയ രംഗം എന്ന് പറയുന്നത് വളരെ ഭംഗിയുള്ള ഒന്നാണ്. മലയാളത്തില്‍ നടിമാര്‍ കുറവാണ്. അഭിനയത്തിന് മൂന്ന് സീക്രട്ട് ഉണ്ടെന്ന് ഒരാള്‍ പറഞ്ഞിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ മൂന്നും ആര്‍ക്കും അറിയില്ല. അത് നമ്മള്‍ തന്നെ കള്‍ട്ടിവേറ്റ് ചെയ്ത് എടുക്കേണ്ട ഒന്നാണ് അഭിനയമെന്നും മോഹന്‍ലാല്‍ വീഡിയോയിലൂടെ വ്യക്തമാക്കുന്നു.