”ഒരിക്കലും മറ്റൊരു ആറാട്ടല്ല മോണ്‍സ്റ്റര്‍, ട്രോള്‍ ചെയ്യപ്പെടുന്നത്ര മോശവുമല്ല”; കുറിപ്പ് ശ്രദ്ധ നേടുന്നു
1 min read

”ഒരിക്കലും മറ്റൊരു ആറാട്ടല്ല മോണ്‍സ്റ്റര്‍, ട്രോള്‍ ചെയ്യപ്പെടുന്നത്ര മോശവുമല്ല”; കുറിപ്പ് ശ്രദ്ധ നേടുന്നു

ലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും മോഹന്‍ലാലും ഒന്നിച്ച ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകള്‍ കാത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായിരുന്നു പുലിമുരുകന്‍. ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെയും രചന. ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ചിത്രം, കേരളത്തില്‍ മാത്രം 216 സ്‌ക്രീനുകളിലാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. തിയേറ്ററുകള്‍ എല്ലാം ഹൗസ്ഫുള്‍ ഷോകളുമായാണ് മുന്നേറുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ നിറഞ്ഞാടുകയാണ്. ഇപ്പോഴിതാ ചിത്രം കണ്ടതിന് ശേഷമുള്ള ഒരു കുറിപ്പാണ് വൈറലാവുന്നത്.

ഒരിക്കലും മറ്റൊരു ആറാട്ടല്ല മോണ്‍സ്റ്റര്‍ എന്നാണ് കുറിപ്പില്‍ പറയുന്നത്. ട്രോള്‍ ചെയ്യപ്പെടുന്നത്ര മോശവുമല്ല. ആറാട്ട് തിയ്യറ്ററില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ തോന്നിയ വളരെ ചുരുക്കം ചില സിനിമകളില്‍ ഒന്നാണ്. ഒരു പക്ഷേ ഒരു ആറാട്ട് ലെവല്‍ പ്രതീക്ഷ വച്ചതു കൊണ്ടും റിവ്യൂകള്‍ ഉള്‍പ്പെടെ വായിച്ചതും ഉക്രി തിരക്കഥയെ മനസ്സിലാക്കിയതുകൊണ്ടുമാകാം എന്നിലെ പ്രേക്ഷകന് അങ്ങനെ തോന്നിയത്. പക്ഷേ ഈ സിനിമ ഒരാള്‍ തിയ്യറ്ററില്‍ പോയി കാണട്ടേ എന്ന് ചോദിച്ചാല്‍ വേണ്ട എന്ന് തന്നെയാണ് ഉത്തരം കാരണം കാണാനുള്ള ഒന്നുമില്ല. സിനിമയുടെ പ്രധാന പ്രശ്‌നം ഉക്രി തന്നെയാണെന്നത് നൂറ് ശതമാനം ശരി തന്നെയാണ്, വീണ്ടും വീണ്ടും ഒരു ഏജന്റായി അവതരിപ്പിച്ചു അങ്ങേയറ്റത്തെ ക്ലീഷേ അവതരിപ്പിക്കാന്‍ അയാള്‍ക്കെങ്ങനെയാണ് തോന്നുന്നത്.

ഒമര്‍ ലുലു ഹണി റോസിനെക്കുറിച്ചു പറഞ്ഞപ്പോള്‍ സ്വയം എയറില്‍ കയറാനുള്ള അങ്ങേരുടെ ട്രോളായേ ആദ്യം തോന്നിയുള്ളൂ, പക്ഷേ പടം കണ്ടു കഴിഞ്ഞപ്പോള്‍ മനസ്സിലായി ഇതവരുടെയും ലക്ഷ്മി മഞ്ജുവിന്റെയും ചിത്രമാണെന്ന്, അതില്‍ ലാലേട്ടന്‍ ഒരു ഭാഗമാകുന്നു. അതില്‍ തന്നെ സിക്കുകാരനായ ലാലേട്ടനെ ഫാന്‍സിനും ഒരു പക്ഷേ ഫാമിലീസിനും വേണ്ടിയാകണം കുറച്ച് കോമാളിത്തരവും ദ്വയാര്‍ത്ഥ ഡയലോഗുകളും കൊടുത്തിറക്കിയത് പക്ഷേ ഏറ്റില്ലെന്നു മാത്രമല്ല കയ്യില്‍ നിന്നു പോവുകയും ചെയ്തു. ചിത്രത്തിലെ ആക്ഷന്‍ സീനുകള്‍ നന്നായിരുന്നു പക്ഷേ ഏട്ടനല്ല ചെയ്യുന്നതെന്ന് കൃത്യമാക്കിയത് കൊണ്ട് അതും. പക്ഷേ മറ്റൊരു പ്രധാന കഥാപാത്രത്തിന്റെ അക്ഷന്‍സ്?? ഉക്രി കഥയില്‍ സ്‌പോയിലറുകള്‍ക്ക് സ്ഥാനമില്ലെങ്കിലും കൂടുതലൊന്നും പറയുന്നില്ല,

ഫാമിലി, ഫാന്‍സ്, ആക്ഷന്‍, ത്രില്ലര്‍, മാസ് അങ്ങനെ എല്ലാ ജോണറുകളുടെയും മിശ്രിതമാക്കി ഇറക്കിയ ഐറ്റം എന്നാല്‍ ഇതിലൊരു വിഭാഗത്തിനും പറ്റിയതുമല്ല. ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് കോംബോക്കും ബോക്‌സ് ഓഫീസ് രാജാവിനും റിലീസിന്റെ രണ്ടാം ദിവസം. അതും സണ്‍ഡേ. കാല്‍ ഭാഗം ആളുകള്‍ പോലുമില്ല എന്നത് ഓണ്‍ലൈന്‍ റിവ്യൂകളുടെയും മൗത്തിന്റെയും ശക്തി കാണിക്കുന്നതാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.