വരുന്ന മെയ് 21നു 61 തികയുന്ന മുതലാണ് ഇദ്ദേഹത്തെ വെല്ലാൻ പതിറ്റാണ്ടുകളായി മലയാള സിനിമ നിരയിൽ മറ്റൊരാൾക്കും സാധിചിട്ടില്ല കാരണം…

സൂപ്പർ താരങ്ങളെ കുറിച്ച് ആരാധകർ പങ്കുവയ്ക്കുന്ന വിശേഷണങ്ങളും അതിശയോക്തി കലർന്ന കുറിപ്പുകളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറൽ ആവാറുണ്ട്. ഇപ്പോഴിതാ ആരാധകർ സമൂഹമാധ്യമങ്ങളിൽ മോഹൻലാലിനെ കുറിച്ച്‌ പങ്കുവെച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ഇന്ന് മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച പുതിയ ചിത്രമാണ് താരത്തിനെ പ്രകീർത്തിച്ചു കൊണ്ടുള്ള പുതിയ പലതരം പോസ്റ്റുകൾ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടാൻ കാരണം.അറുപതാം വയസ്സിലും മോഹൻലാൽ എന്ന നടൻ വെച്ചുപുലർത്തുന്ന മെയ്‌വഴക്കവും ശാരീരിക ക്ഷമതയും സിനിമാതാരങ്ങൾക്ക് എന്നതിനുപരിയായി ഏതൊരു മനുഷ്യനും പാലിക്കേണ്ട മാതൃകയായി ചൂണ്ടിക്കാട്ടാവുന്നതാണ്. വണ്ണം കൂടിയ ശരീരം എന്ന നിലയിൽ ധാരാളം കളിയാക്കലുകൾ നേരിട്ടുള്ള മോഹൻലാൽ എന്ന നടൻ അധിക്ഷേപിക്കുന്നവരെ പോലും കയ്യടിപ്പിക്കുന്ന തരത്തിലാണ് നാളിതുവരെയായി തന്റെ ശാരീരിക ക്ഷമത പ്രദർശിപ്പിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ ആരാധകർ ആഘോഷമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:, “മോഹൻലാൽ ഇന്ന് പോസ്റ്റ് ചെയ്ത ഈ ഫോട്ടോ കണ്ടപ്പോൾ തോന്നിയത്. വിമർശനങ്ങളും എതിർപ്പുകളും കളിയാക്കലുകളും എല്ലാം മറ്റേതു താരങ്ങളെപ്പോലെയും ഇദ്ദേഹവും നേരിട്ടിട്ടുണ്ട്.

പക്ഷേ മറ്റെല്ലാ വിയോജിപ്പുകൾക്കും അധീതമായി ആക്ഷനിലും മെയ് വഴക്കത്തിലും ഇദ്ദേഹത്തെ വെല്ലാൻ പതിറ്റാണ്ടുകളായി മലയാള സിനിമ നിരയിൽ മറ്റൊരാൾക്കും സാധിചിട്ടില്ല എന്ന വസ്തുത ഒരേ സ്വരത്തിൽ അംഗീകരിച്ചേ മതിയാവൂ. മൂന്നാം മുറയും ആര്യനും സ്ഫടികവും തച്ചോളി വർഗീസ് ചേകവരും ആറാം തമ്പുരാനും പുലിമുരുകനും ലൂസിഫറും അടക്കം എന്തിന് നാടുവഴികളിലും ഒപ്പത്തിലേതുമെല്ലാം പോലെ ഒന്നോ രണ്ടോ സീനുകളിൽ പോലും വ്യത്യസ്തത നിറഞ്ഞ ആക്ഷനുകൾ നൽകി ത്രസിപ്പിച്ച എത്രയെത്ര സിനിമകൾ. ഒരു സമയത്തു ബോഡിഷെമിമിങ്‌ വരെ നേരിട്ടിട്ടുണ്ട്. അദ്ദേഹം ആ സമയങ്ങളിലെല്ലാം ഒരു താരത്തിന് തന്റെ ആരോഗ്യത്തിലും സൗന്ദര്യത്തിലും വേണ്ട ശ്രദ്ധ അദ്ദേഹം നൽകാത്തതിനെ കുറിച്ചു ഒരാരധകൻ എന്ന നിലയിൽ നിരാശ തോണിയിട്ടുമുണ്ട്. പക്ഷെ പ്രായം കൂടുംതോറും യുവതാരങ്ങളെക്കാൾ മികച്ച ഫിറ്റ്നസ് ട്രെയിനിങ് നടത്തുന്ന ഫോട്ടോകളും വീഡിയോകളുമാണ് അദ്ദേഹം പങ്കു വെക്കുന്നത് എന്നത് ഇരട്ടി സന്തോഷത്തോടൊപ്പം ആശ്ചര്യവും നൽകുന്നു.വരുന്ന മെയ് 21നു 61 തികയുന്ന മുതലാണ്… “

Related Posts

Leave a Reply