‘ഞാൻ ഒരു മോഹൻലാൽ ഫാൻ ആണ്’ അപ്പോൾ മമ്മൂട്ടിയോ..?? നടൻ ആസിഫ് അലി തുറന്നു പറയുന്നു
1 min read

‘ഞാൻ ഒരു മോഹൻലാൽ ഫാൻ ആണ്’ അപ്പോൾ മമ്മൂട്ടിയോ..?? നടൻ ആസിഫ് അലി തുറന്നു പറയുന്നു

മലയാള സിനിമയുടെ തന്നെ യുവതാരനിരയിൽ ഏറ്റവും മൂല്യമുള്ള നടനാണ് ആസിഫ് അലി. ഇതിനോടകം തന്റെ ഇഷ്ട താരങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുള്ള ആസിഫ് അലി സമീപകാലത്ത് മറ്റ് സൂപ്പർ താരങ്ങളെ കുറിച്ച് നടത്തിയ പരാമർശം ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. 24 ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ഇഷ്ട താരങ്ങളെ കുറിച്ചും അവർ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും തുറന്നുപറഞ്ഞത്.ആസിഫ് അലിയുടെ വാക്കുകളിങ്ങനെ:,”സിനിമകൾ കാണുമ്പോൾ ആൾക്കാരെ വിളിക്കണം അനീതിക്കെതിരെ പോരാടണം എന്നൊക്കെ തോന്നും. അത് സിനിമ നമ്മളെ ഇൻഫ്ലുവൻസ് ചെയ്യുന്നതാണ്. അങ്ങനെയുള്ള അവസരത്തിൽ എപ്പോഴോ ആണ് ഒരു നടൻ ആകണമെന്ന് എനിക്ക് തോന്നിയത്. അതിനുള്ള കാരണം ഒരു പരിധി വരെ കമലഹാസനാണ്. കാരണം നമ്മൾ സ്ഥിരം കാണുന്ന ലാലേട്ടൻ,മമ്മൂക്ക, ജയറാമേട്ടൻ, സുരേഷേട്ടൻ അല്ലാതെ മറ്റൊരാള് അക്ട്രാറ്റ് ചെയ്യുന്നത് കമലഹാസനാണ്. അദ്ദേഹത്തിന്റെ ഡാൻസും അങ്ങനെയുള്ള കാര്യങ്ങളും ഒക്കെ കണ്ടിട്ടാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ പേര് അന്വേഷിച്ച് ഞാൻ പോയി കാണാൻ തുടങ്ങി. പിന്നീട് രജനികാന്ത് സിനിമകൾ കാണാൻ തുടങ്ങി. ബാഷ ഒക്കെ കണ്ടപ്പോൾ നമുക്ക് ഇടിക്കണം എന്ന് തോന്നി. നല്ലൊരു മോഹൻലാൽ പടം കണ്ടാൽ ഞാനൊരു മോഹൻലാൽ ഫാൻ ആണ്.

നല്ലൊരു മമ്മൂട്ടിപ്പടം കണ്ടാൽ ഞാൻ ഒരു മമ്മൂട്ടി ഫാൻ ആണ്. (‘ശരിക്കും ആരുടെ ഫാൻ ആണെന്ന്’ ഇടയ്ക്ക് അവതാരകൻ വ്യക്തമായി ചോദിച്ചപ്പോൾ ). ഇത് എല്ലാവരും ഭയങ്കര ഡിപ്ലോമാറ്റിക് ആയി കൈകാര്യം ചെയ്യുന്ന ഒരു ഉത്തരമാണ്. ഞാനൊരു മോഹൻലാൽ ഫാൻ ആണ്, അഭിനയത്തിന്റെ കാര്യത്തിൽ ഞാൻ ഒരു മോഹൻലാൽ ഫാൻ ആണ്. ഫാമിലി ലൈഫിന്റെ കാര്യത്തിൽ ഞാൻ ഒരു മമ്മൂട്ടി ഫാൻ ആണ്. എനിക്ക് ഒരുപാട് ഉപദേശങ്ങൾ തരുന്ന ഒരാളാണ് മമ്മൂക്ക. സിനിമയിൽ വന്നതിൽ എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന കാര്യം എനിക്ക് അദ്ദേഹവുമായി (മമ്മൂട്ടി) സംസാരിക്കാനും ഒരാവശ്യം വരുമ്പോൾ ഫോണിൽ വിളിച്ച് സംസാരിക്കാനുമുള്ള ഒരു ഫ്രീഡം വരെ കിട്ടിയിട്ടുണ്ട്. അതെനിക്ക് സിനിമയിൽ നിന്ന് കിട്ടിയ ഏറ്റവും വലിയ പ്രിവിലേജ് തന്നെയാണ്. മലയാള സിനിമയുടെ ഇബിലീസ് ആണ് ഞാനെന്ന് മമ്മൂക്ക പറഞ്ഞിട്ടുണ്ട്. ഒരു ഭയങ്കര വാത്സല്യം മമ്മൂക്ക എപ്പോഴും കാണിക്കാറുണ്ട്… “

Leave a Reply