“ഒന്ന് കാലിടറിയാൽ അടിക്കാൻ ഓങ്ങി നിൽക്കുന്ന കാട്ടുകള്ളന്മാരുടെ ഒരു വലിയ നിര തന്നെയുണ്ട് രാജാവിന് ചുറ്റും” : ആരാധകന്റെ കുറിപ്പ് വൈറൽ
നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. മലയാളത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹന്‍ലാല്‍. ഇത്രയും കാലത്തിനിടെ 350ഓളം സിനിമകള്‍ സമ്മാനിച്ച അദ്ദേഹത്തിന് പ്രായഭേതമന്യേ നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു ആരാധകന്റെ കുറിപ്പാണ് വൈറലാവുന്നത്. അടുത്തിടെ മോഹന്‍ലാലിന്റെ പല സിനിമകള്‍ക്കും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. അതിനെക്കുറിച്ചും താരത്തിന്റെ ഉയര്‍ച്ചയേയും കുറിച്ചാണ് ആരാധകന് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ഒന്നു കാലിടറിയാല്‍ അടിക്കാന്‍ ഓങ്ങി നില്ക്കുന്ന കാട്ടുകള്ളന്മാരുടെ ഒരു വലിയ നിര തന്നെയുണ്ട് രാജാവിന് ചുറ്റും ഉണ്ടെന്നും മോഹന്‍ലാല്‍ എത്തി നില്ക്കുന്ന ഉയരം ഒട്ടേറെ പേര്‍ക്ക് അസഹിഷ്ണുതയുടേതാണെന്നും പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. അതിനു പിന്നില്‍ ഒട്ടേറെ കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒന്ന് മതമാണ് എന്നതാണ് വേദനാജനകം. പലപ്പോഴും മരപ്പാഴ് കഥാ പാത്രങ്ങളെ വെള്ളിത്തിരയില്‍ എത്തിച്ച മറ്റൊരു പ്രതിഭയായ മമ്മുക്കയെ ആരും വേട്ടയാടാത്തതും മതത്തിന്റെ ഒരു പ്രിവിലേജിന്റെ പേരിലാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
മലയാള സിനിമ അന്‍പതും നൂറും കോടി എന്ന മാന്ത്രിക സംഖ്യകള്‍ മോഹന്‍ലാല്‍ എന്ന ഒരൊറ്റ ആളിന്റെ ചുമലിലേറി കടന്നപ്പോള്‍ മമ്മൂട്ടി നിര നിരയായി പൊട്ടിച്ചു കൊടുത്തത് 30 ഓളം സിനിമകളാണ്. അതൊന്നും ആരും ചര്‍ച്ച ചെയ്തില്ലെന്നും ട്രോളിയില്ലെന്നും കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. മലയാളി ചിലര്‍ക്ക് മാത്രം പതിച്ചു കൊടുത്ത പ്രിവിലേജില്‍ അല്ലെങ്കില്‍ പ്രീണന നയത്തില്‍ ഇക്ക ഒളിച്ചിരുന്നു. ദൃശ്യം 2 ഇന്‍ഡോനേഷ്യന്‍ ഭാഷയില്‍ വരെ റീമേക്ക് ചെയ്യുന്നത് നമ്മള് സൗകര്യപൂര്‍വ്വം മറന്നു. മരക്കാര്‍ സിനിമ വിജയിക്കാത്തത്തില് സന്തോഷിച്ചു പായസം വിളമ്പിയ വിഷമനസുകളെ പോലും ആരും വിമര്‍ശിച്ചില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
പക്ഷെ ഇത് മോഹന്‍ലാല്‍ ആണ് പിന്നില്‍ നിന്നുള്ള ഒരുപാട് കുത്തുകളെ തകര്‍ത്തു കൊണ്ട് വീണ്ടും ശക്തമായ തിരിച്ചുവരവ് വന്നിരിക്കും. മലയാളസിനിമാ ചരിത്രത്തില്‍ തന്റെ തന്നെ റെക്കോര്‍ഡ്കള്‍ മാത്രമേ ലാലിന് മറികടക്കാനുള്ളു. ഇനിയൊരു നാഴിക കല്ല് ഇട്ടാല്‍ ആര്‍ക്കും എത്തി നോക്കാന്‍ പോലും ആവാത്ത ഉയരത്തില്‍ ആയിരിക്കും അത്. മലയാള സിനിമ ഇന്ന് എത്തി നില്ക്കുന്ന ഉയരങ്ങളില്‍ നിന്ന് വീണ്ടും മുകളിലേക്ക് എത്തിക്കാന്‍ ഒറ്റ പേര് മോഹന്‍ലാല്‍ എന്ന് കുറിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.